Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കിണറ്റിൻകരയിൽ ഒരുമിച്ചിരുന്ന് മദ്യപാനം; മൂന്നുപേരും കിണറ്റിൽ വീണു; ഒരാൾ മരിച്ചു; രണ്ട് പേർ പരിക്കുകളോടെ ആശുപത്രിയിൽ

കിണറ്റിൻകരയിൽ ഒരുമിച്ചിരുന്ന് മദ്യപാനം; മൂന്നുപേരും കിണറ്റിൽ വീണു; ഒരാൾ മരിച്ചു; രണ്ട് പേർ പരിക്കുകളോടെ ആശുപത്രിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ബാലരാമപുരം: ഒരുമിച്ചിരുന്നു മദ്യപിച്ച മൂന്നുപേർ കിണറ്റിൽ വീണു. ഒരാൾ സംഭവസ്ഥലത്തുവച്ച് മരിച്ചു. മറ്റു രണ്ടു പേരെ രക്ഷപ്പെടുത്തി. ബാലരാമപുരം ഐത്തിയൂർ തെങ്കറക്കോണത്തിനു സമീപം തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. പൂവാർ സ്വദേശിയായ സുരേഷ്(35) ആണ് മരിച്ചത്. ഐത്തിയൂർ സ്വദേശികളായ മഹേഷ്, അരുൺസിങ് എന്നിവരാണ് മറ്റു രണ്ടുപേർ. ഇവപെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബാലരാമപുരം ഐത്തിയൂർ തെങ്കറക്കോണത്തിനു സമീപം ആൾപ്പാർപ്പില്ലാത്ത സ്ഥലത്തെ കിണറ്റിൻകരയിലാണ് മൂന്നുപേരും ഒരുമിച്ചു മദ്യപിച്ചത്. ഇവർ മൂന്നു പേരും മദ്യപിക്കുന്നത് അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഉച്ചത്തിലുണ്ടായിരുന്ന സംസാരം പൈട്ടന്നു കേൾക്കാതായതോടെയാണ് അയൽവാസികൾ ശ്രദ്ധിച്ചത്.

ഉടനെ ഇവർ ബാലരാമപുരം പൊലീസിലും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ നെയ്യാറ്റിൻകര അഗ്നിരക്ഷാസേനാ അംഗങ്ങൾ മൂന്നുപേരെയും കിണറ്റിൽനിന്നു കരയിൽ കയറ്റി. എന്നാൽ, സുരേഷ് അപ്പോഴേക്കും മരിച്ചിരുന്നു.അരുൺസിങ്ങിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹേഷ് ബാലരാമപുരം പൊലീസ് കസ്റ്റഡിയിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP