Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഐസ്ലാൻഡിലെ ആഴ്‌ച്ചയിൽ നാലു ദിവസം ജോലി എന്ന ആശയം സൂപ്പർഹിറ്റ് ആയതോടെ ടെക്ക് ലോകത്ത് വീണ്ടും മാറ്റങ്ങൾ; ബാംഗലൂരുവിലെ ഐ ടി കമ്പനി 1000 പേരെ നിയമിക്കുന്നത് ആഴ്‌ച്ചയിൽ മൂന്ന് ദിവസം മാത്രം ജോലി ചെയ്യാൻ; അവധി തലവേദനകൾ അവസാനിപ്പിച്ച് ടെക് ലോകത്ത് വിപ്ലവം

ഐസ്ലാൻഡിലെ ആഴ്‌ച്ചയിൽ നാലു ദിവസം ജോലി എന്ന ആശയം സൂപ്പർഹിറ്റ് ആയതോടെ ടെക്ക് ലോകത്ത് വീണ്ടും മാറ്റങ്ങൾ; ബാംഗലൂരുവിലെ ഐ ടി കമ്പനി 1000 പേരെ നിയമിക്കുന്നത് ആഴ്‌ച്ചയിൽ മൂന്ന് ദിവസം മാത്രം ജോലി ചെയ്യാൻ; അവധി തലവേദനകൾ അവസാനിപ്പിച്ച് ടെക് ലോകത്ത് വിപ്ലവം

മറുനാടൻ മലയാളി ബ്യൂറോ

സ്ലാൻഡിൽ നടപ്പിലാക്കിയ ആഴ്‌ച്ചയിൽ നാലു ദിവസം എന്ന ആശയം വൻ വിജയമായതോടെ ബ്രിട്ടനിലും ഇത് നടപ്പാക്കണമെന്ന ആവശ്യം ഉയരുകയാണ്. ജീവനക്കാർക്ക് സമ്മർദ്ദം കുറയുകയും വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവുമായുള്ള സന്തുലനം മെച്ചപ്പെടുത്താൻ ആവുകയും ഇതുമൂലം കഴിഞ്ഞുവെന്നാണ് ഇത് വിശകലനം ചെയ്ത വിദഗ്ദർ അഭിപ്രായപ്പെടുന്നത്. അതോടൊപ്പം തൊഴിലുടമകൾക്ക് അവരുടെ ഉദ്പാദനക്ഷമത കാത്തുസൂക്ഷിക്കുവാനും കഴിഞ്ഞിട്ടുണ്ട്. 2016 മുതൽ 2019 വരെ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഈ പദ്ധതി വിജയമായതോടെ ഐസ്ലാൻഡിലെ ജോലിക്കാരുടെ 86 ശതമാനവും ഈ പുതിയ രീതിയിലുള്ള കരാറിലാണ് ഏർപ്പെട്ടിരിക്കുന്നത്.

ഇതിന്റെ തുടർച്ചയായി പ്രവർത്തി സമയം കുറച്ചുകൊണ്ടുള്ള നടപടികൾ വിവരസാങ്കേതിക വിദ്യാരംഗത്തും പ്രാബല്യത്തിൽ വരുത്താൻ തുടക്കം കുറിക്കുകയാണ് ബംഗലൂരു ആസ്ഥാനമായ ഒരു ഇന്ത്യൻ കമ്പനി. പുതിയതായി ജീവനക്കാരെ ഇവർ നിയമിക്കുന്നത് ആഴ്‌ച്ചയിൽ മൂന്നു ദിവസം ജോലിചെയ്യുവാനാണ്. ആഴ്‌ച്ചയിൽ പൂർണ്ണമായും ജോലി ചെയ്താൽ ലഭിക്കുന്ന ശമ്പളത്തിന്റെ 80 ശതമാനം ശമ്പളം ലഭിക്കുകയും ചെയ്യും.ഫിൻടെക്ക് കമ്പനിയായ സ്ലൈൽ ആണ് ഇതിന് ആരംഭം കുറിച്ചിരിക്കുന്നത്.

അധിക ഒഴിവുദിനങ്ങൾ നൽകുക എന്നതുപോലുള്ള ആനുകൂല്യങ്ങളേക്കാൾ പ്രാധാന്യം കുറഞ്ഞ പ്രവർത്തി സമയം, സൗകര്യമുള്ള പ്രവർത്തി സമയത്ത് ജോലിചെയ്യുവാനുള്ള സൗകര്യം, ശമ്പളം എന്നിവയ്ക്കാണ് കമ്പനി പ്രാധാന്യം നൽകുന്നതെന്ന് കമ്പനി വക്താവ് അറിയിച്ചു. തന്റെ കമ്പനിയുടെ നയം, കൂടുതൽ സൗകര്യപ്രദമായ ഭാവിയിലേക്കുള്ള ഒരു കുതിച്ചുചാട്ടമായിരിക്കും എന്നാണ് സ്ലൈസ് സ്ഥാപകനായ രാജൻ ബജാജ് എന്ന 28 കാരൻ പറയുന്നത്. ഈ മേഖലയിലേക്ക് അധികമായി വരുന്ന വിദേശ മൂലധനത്തിന്റെ ഗുണഭോക്താക്കളിൽ ഒന്നാണ് സ്ലൈസ് എന്ന ഫിൻ ടെക് കമ്പനിയും.

ഇന്ത്യൻ വിവര സാങ്കേതിക വിദ്യാരംഗത്ത് കുതിച്ചു ചാട്ടം ഉണ്ടായതിനെ തുടർന്ന് രാജ്യത്തെ ഏറ്റവും നൈപുണ്യമുള്ളവരെ തങ്ങളിലേക്ക് അടുപ്പിക്കുവാനുള്ള ശ്രമത്തിലാണ് ഈ രംഗത്തെ കമ്പനികൾ. ഈ വർഷം ആദ്യം 20 മില്ല്യൺ ഡോളറിന്റെ ഫിനാൻസിങ് റൗണ്ട് നേടാനായതോടെ സ്ലൈസ് 450 ജീവനക്കാരുള്ള കമ്പനിയായി വളർന്നിരുന്നു. അടുത്ത മൂന്നു വർഷം കൊണ്ട് 1000 എഞ്ചിനീയർമാരേയും പ്രൊഡക്ട് മാനേജേഴ്സിനേയും നിയമിക്കാനും കമ്പനി ഉദ്ദേശിക്കുന്നതായി ബജാജ് അറിയിച്ചു.

ജീവനക്കാർക്ക് നല്ല ശമ്പളം ലഭിക്കുന്നതിനോടൊപ്പം ആഴ്‌ച്ചയിൽ മൂന്നു ദിവസം മാത്രം ജോലിചെയ്യുന്നതിന്റെ പ്രയോജനങ്ങളും ജീവനക്കാർക്ക് അനുഭവിക്കാം എന്നതിനാൽ സ്ലൈസ് തീർത്തും നല്ലൊരു അനുഭവമായിരിക്കും ജീവനക്കാർക്ക് നൽകുക എന്നും ബജാജ് പറയുന്നു. ബാക്കിയുള്ള സമയത്ത് ജീവനക്കാർക്ക് അവരുടെ സ്റ്റാർട്ട്അപ് സ്വപ്നങ്ങൾ സക്ഷാത്ക്കരിക്കാനുള്ള ശ്രമങ്ങൾ തുടരാൻ കഴിയും. അല്ലെങ്കിൽ, ജോലിക്ക് പുറമേയുള്ള മറ്റ് നൈപുണ്യങ്ങൾ വളർത്താൻ കഴിയും, അദ്ദേഹം തുടർന്നു പറഞ്ഞു.

ഇന്ത്യയിലെ ക്രെഡിറ്റ് ഇൻഡസ്ട്രി വളരെ സാവധാനം മാത്രം വളരുന്ന ഒന്നാണ്. ലക്ഷക്കണക്കിന് ഇന്ത്യാക്കാർക്ക് ബാങ്ക് അക്കൗണ്ടുകൾ ഉള്ളപ്പോഴും ഏകദേശം 50 മില്ല്യൺ ക്രെഡിറ്റ് കാർഡുകൾ മാത്രമാണ് വിപണിയിലുള്ളത്. കഴിഞ്ഞ വർഷം നടത്തിയ ഒരു പഠനത്തിൽ പറഞ്ഞത് 100 ഇന്ത്യാക്കാരിൽ 3 പേർക്ക് മാത്രമാണ് ക്രെഡിറ്റ് കാർഡ് ഉള്ളത് എന്നാണ്. ക്രെഡിറ്റ് കാർഡ് കിട്ടുന്നതിനുള്ള പ്രധാന തടസ്സം നല്ലൊരു ക്രെഡിറ്റ് സ്‌കോർ പരിപാലിക്കാൻ സാധിക്കുന്നില്ല എന്നതാണ്. ഒരു ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാതെ മെച്ചപ്പെട്ടൊരു ക്രെഡിറ്റ് സ്‌കോർ ഉണ്ടാക്കാനും കഴിയില്ല.

ഇത്തരമൊരു സാഹചര്യത്തിൽ വളരെ കുറഞ്ഞ ക്രെഡിറ്റ് ലിമിറ്റ് ഉള്ള വാർഷിക ഫീസ് ഇല്ലാത്ത ക്രെഡിറ്റ് കാർഡുകൾ രംഗത്തിറക്കാനുള്ള ശ്രമത്തിലാണ് സ്ലൈസ്. വരും വർഷങ്ങളിൽ ഇത് ഈ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുമെന്നും കമ്പനി കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP