Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർഎസ് എസിനെ താലിബാനോട് ഉപമിച്ചു; ജാവേദ് അക്തറിന് എതിരെ എഫ്‌ഐആർ; തെറ്റായതും അപകീർത്തികരവുമായ പരാമർശം എന്ന് ആർ.എസ്.എസ്; തേടുന്നത് 100 കോടി നഷ്ടപരിഹാരം

ആർഎസ് എസിനെ താലിബാനോട് ഉപമിച്ചു; ജാവേദ് അക്തറിന് എതിരെ എഫ്‌ഐആർ;  തെറ്റായതും അപകീർത്തികരവുമായ പരാമർശം എന്ന് ആർ.എസ്.എസ്; തേടുന്നത് 100 കോടി നഷ്ടപരിഹാരം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ആർ.എസ്.എസിനെ താലിബാനോട് ഉപമിച്ച ഗാനരചയിതാവ് ജാവേദ് അക്തറിനെതിരെ എഫ്.ഐ.ആർ. മുംബൈ പൊലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഭിഭാഷകൻ സന്തോഷ് ദുബെയുടെ പരാതിയിലാണ് കേസ്. ആർ.എസ്.എസ് ഇന്ത്യൻ താലിബാൻ ആണെന്നായിരുന്നു ജാവേദ് അക്തറിന്റെ പരാമർശം. ഇതിന് പിന്നാലെ അക്തറിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു.

അദ്ദേഹത്തിന്റെ സിനിമ ബഹിഷ്‌ക്കരിക്കുമെന്നായിരുന്നു ബിജെപിയുടെ ഭീഷണി. അതേസമയം ജാവേദ് അക്തറിനെതിരെ ആർ.എസ്.എസ് മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്. ആർ.എസ്.എസിനെതിരെ ജാവേദ് അക്തർ തെറ്റായതും അപകീർത്തികരവുമായ പരാമർശം നടത്തിയെന്നാണ് ആർ.എസ്.എസിന്റെ ആരോപണം. 100 കോടി നഷ്ടപരിഹാരം ചോദിച്ചാണ് ലീഗൽ നോട്ടീസ് അയച്ചിരിക്കുന്നത്.

അഭിഭാഷകനും ആർ.എസ്.എസ് പ്രവർത്തകനുമായ ധ്രുതിമാൻ ജോഷിയാണ് ജാവേദ് അക്തറിനെതിരെ ക്രിമിനൽ മാനനഷ്ടത്തിന് കേസെടുക്കാൻ കുർല മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്.ജാവേദ് അക്തർ താലിബാനും ഹിന്ദു സംഘടനകളും തമ്മിൽ താരതമ്യം ചെയ്‌തെന്നും ഇത് 'ഹിന്ദു ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന എല്ലാ സംഘടനകളെയും അധിക്ഷേപിക്കാനും അപകീർത്തിപ്പെടുത്താനും കാരണമായെന്നുമാണ് ജോഷി പറയുന്നത്. ആർ.എസ്.എസ് സമൂഹത്തിൽ പടർന്ന ഒരു അർബുദമായി മാറിയെന്ന് ജാവേദ് അക്തർ പറഞ്ഞതായും ജോഷി പരാതിയിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP