Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉറങ്ങി കിടക്കുന്ന സ്ത്രീകളുടെ സ്വർണാഭരണങ്ങൾ ജനൽ വഴി മോഷ്ടിക്കുന്നതിൽ വിരുതൻ; അമ്പതോളം മോഷണ കേസുകളിലെ പ്രതി കാക്ക ഷാജി പിടിയിൽ

ഉറങ്ങി കിടക്കുന്ന സ്ത്രീകളുടെ സ്വർണാഭരണങ്ങൾ ജനൽ വഴി മോഷ്ടിക്കുന്നതിൽ വിരുതൻ; അമ്പതോളം മോഷണ കേസുകളിലെ പ്രതി കാക്ക ഷാജി പിടിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: കുപ്രസിദ്ധ മോഷ്ടാവിനെ താനൂർ ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി. മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിൽ രാത്രികാലങ്ങളിൽ ജനലിനുള്ളിലൂടെ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജി (46) യെയാണ് താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

പരപ്പനങ്ങാടി, തിരൂർ പൊന്നാനി എന്നീ സ്റ്റേഷൻ പരിധികളിൽ ഉറങ്ങികിടക്കുന്ന സ്ത്രീകളുടെ പാദസരവും മാലയും വളയും മറ്റ് സ്വർണാഭരണങ്ങളും ജനവാതിൽ വഴി മോഷണം നടത്തിയ കുറ്റത്തിന് ഈ വർഷം ഷാജിയെ താനൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിന് ശേഷം ജയിലിൽ നിന്നും ഇറങ്ങി മൂന്ന് മാസം തികയുന്നതിനു മുമ്പ് സമാനമായ കുറ്റകൃത്യങ്ങൾ തേഞ്ഞിപ്പലം പരപ്പനങ്ങാടി താനൂർ സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്തതിനാൽ മലപ്പുറം ജില്ലാപൊലീസ് മേധാവി സുജിത് ദാസിന്റെ നിർദേശപ്രകാരം താനൂർ ഡി.വൈ.എസ്‌പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ ഈ കളവുകേസ് പ്രതിയെ പിടിക്കുന്നതിനായി പ്രത്യേകമായ ഒരു സ്‌ക്വാഡ് രൂപീകരിക്കുകയും ചെയ്തിരുന്നു.

തുടർന്ന് നടത്തിയ നിരന്തരമായ അന്വേഷണത്തിനൊടുവിലാണ് ഈ കേസുകൾ നടത്തിയ ഷാജി എന്ന് വിളിക്കുന്ന കാക്ക ഷാജിയെ ഇൻസ്പെക്ടർ കെ.ജെ. ജിനേഷ്, സബ് ഇൻസ്പെക്ടർ എൻ. ശ്രീജിത്ത്, സിവിൽ പൊലീസ് ഓഫീസർമാരായ സലേഷ്, സബറുദ്ധീൻ ആൽബിൻ, ഷിബിൻ എന്നിവരടങ്ങിയ സഘം പിടികൂടിയത്. തിരൂർ, താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, പൊന്നാനി, പെരിന്തൽമണ്ണ , കുന്നംകുളം ചങ്ങരംകുളം എന്നീ പൊലീസ് സ്റ്റേഷനുകളിലായി 50ഓളം മോഷണ കേസുകളിൽ പ്രതിയാണ്.

ഡാൻസഫ് ടീം അംഗങ്ങൾ മോഷണ കേസിൽ ഉൾപ്പെട്ട പ്രതിയായ ഷാജിയെ പരിശോധിക്കുന്ന സമയം പൊലീസ് ഉദ്യോഗസ്ഥനെ കടിച്ചു പരുക്കേൽപ്പിച്ച കുറ്റത്തിന് താനൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത സമയം ആണ് കഴിഞ്ഞ ദിവസം സമാനരീതിയിൽ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉറങ്ങിക്കിടന്ന സ്ത്രീയുടെയും കുട്ടിയുടെയും ആറ് പവൻ ആഭരണങ്ങൾ മോഷണം നടത്തിയതായി പ്രതി കുറ്റസമ്മതം നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP