Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭീകരതയ്ക്കും അക്രമത്തിനുമെതിരെ ഗാന്ധിയൻ മാർഗ്ഗത്തിൽ പ്രതിരോധമുയർത്തണം: മാണി സി കാപ്പൻ

ഭീകരതയ്ക്കും അക്രമത്തിനുമെതിരെ ഗാന്ധിയൻ മാർഗ്ഗത്തിൽ പ്രതിരോധമുയർത്തണം: മാണി സി കാപ്പൻ

സ്വന്തം ലേഖകൻ

പാലാ: വർദ്ധിച്ചു വരുന്ന ഭീകരതയ്ക്കും അക്രമത്തിനുമെതിരെ ഗാന്ധിയൻ മാർഗ്ഗത്തിൽ പ്രതിരോധമുയർത്തണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. ഗാന്ധിജയന്തിയോടനുബന്ധിച്ചു ഭീകരതയ്ക്കും അക്രമത്തിനുമെതിരെ സമൂഹ മന:സാക്ഷി ഉയർത്താൻ കൊച്ചിടപ്പാടിയിലെ ഗാന്ധിസ്‌ക്വയറിൽ സംഘടിപ്പിച്ച ദീപം തെളിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ ഗാന്ധിയൻ ദർശനങ്ങൾക്കു അനുദിനം പ്രസക്തി വർദ്ധിച്ചുവരികയാണ്. വിദ്യാർത്ഥികളും യുവാക്കളും ഈ ദൗത്യം ഏറ്റെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തെ ഏകോപിക്കുന്ന ശക്തിയാണ് ഗാന്ധിജിയുടെ നാമമെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി.

അഹിംസ ആചരിക്കുക എന്നത് ദൗർബല്യമല്ല ശക്തിയാണെന്ന വലിയ പാഠമാണ് ഗാന്ധിജി ലോകത്തിന് പകർന്നു നൽകിയത്. എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് പറഞ്ഞു ലോകത്തിനു പ്രചോദമേകാൻ ഗാന്ധിജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂവെന്നും എം എൽ എ ചൂണ്ടിക്കാട്ടി. എസ് എം വൈ എം ഡയറക്ടർ ഫാ സിറിൾ തയ്യിൽ മുഖ്യ പ്രഭാഷണം നടത്തി. ഭീകരതയ്ക്കും അക്രമത്തിനുമെതിരെ യുവജനത ഗാന്ധിയൻ മാർഗ്ഗത്തിൽ പോരാടണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ സിജി ടോണി, സാബു എബ്രാഹം, സാംജി പഴേപറമ്പിൽ, എസ് എം വൈ എം പ്രസിഡന്റ് അഡ്വ സാം സണ്ണി, ജനറൽ സെക്രട്ടറി കെവിൻ മൂങ്ങാമാക്കൽ, സിൻഡിക്കേറ്റ് മെമ്പർ നിഖിൽ ഫ്രാൻസിസ്, റ്റിയ ടെസ്സ് ജോർജ്, പാലാ ഫൊറോനാ പ്രസിഡന്റ് അൻവിൻ സോണി, റ്റിൻസി ബാബു, സമിതിയംഗം ആൽഫിൻ ടോം എന്നിവർ പ്രസംഗിച്ചു. സിന്ധു ബി മറ്റം, ലിയ മരിയ, ദിയ ആൻ, ഇവാന എൽസ, ജോസഫ് കുര്യൻ, കാതറീൻ റെബേക്ക എന്നിവർ നേതൃത്വം നൽകി. തുടർന്നു ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ, എസ് എം വൈ എം പാലാ രൂപതാ സമിതി, ബി എം ടിവി എന്നിവയുടെ നേതൃത്വത്തിലാണ് ദീപം തെളിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.

ഭീകരതയ്ക്കും അക്രമത്തിനുമെതിരെ പാലായിൽ ദീപം തെളിച്ചു

പാലാ: ഭീകരതയ്ക്കും അക്രമത്തിനുമെതിരെ പാലായിൽ ദീപം തെളിഞ്ഞു. ഗാന്ധിജയന്തിയോടനുബന്ധിച്ചാണ് വർദ്ധിച്ചു വരുന്ന ഭീകരതയ്ക്കും അക്രമത്തിനുമെതിരെ സമൂഹ മന:സാക്ഷി ഉണർത്താൻ കൊച്ചിടപ്പാടിയിലെ ഗാന്ധി സ്‌ക്വയറിൽ ദീപം തെളിച്ചത്. ദീപം തെളിക്കൽ ചടങ്ങ് മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഭീകരതയ്ക്കും അക്രമത്തിനുമെതിരെ ഗാന്ധിയൻ മാർഗ്ഗത്തിൽ പ്രതിരോധമുയർത്തണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. രാജ്യത്തെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ ഗാന്ധിയൻ ദർശനങ്ങൾക്കു അനുദിനം പ്രസക്തി വർദ്ധിച്ചുവരികയാണ്. വിദ്യാർത്ഥികളും യുവാക്കളും ഈ ദൗത്യം ഏറ്റെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തെ ഏകോപിക്കുന്ന ശക്തിയാണ് ഗാന്ധിജിയുടെ നാമമെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി.
അഹിംസ ആചരിക്കുക എന്നത് ദൗർബല്യമല്ല ശക്തിയാണെന്ന വലിയ പാഠമാണ് ഗാന്ധിജി ലോകത്തിന് പകർന്നു നൽകിയത്. എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് പറഞ്ഞു ലോകത്തിനു പ്രചോദമേകാൻ ഗാന്ധിജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂവെന്നും എം എൽ എ ചൂണ്ടിക്കാട്ടി. എസ് എം വൈ എം ഡയറക്ടർ ഫാ സിറിൾ തയ്യിൽ മുഖ്യ പ്രഭാഷണം നടത്തി. ഭീകരതയ്ക്കും അക്രമത്തിനുമെതിരെ യുവജനത ഗാന്ധിയൻ മാർഗ്ഗത്തിൽ പോരാടണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ സിജി ടോണി, സാബു എബ്രാഹം, സാംജി പഴേപറമ്പിൽ, എസ് എം വൈ എം പ്രസിഡന്റ് അഡ്വ സാം സണ്ണി, ജനറൽ സെക്രട്ടറി കെവിൻ മൂങ്ങാമാക്കൽ, സിൻഡിക്കേറ്റ് മെമ്പർ നിഖിൽ ഫ്രാൻസിസ്, റ്റിയ ടെസ്സ് ജോർജ്, പാലാ ഫൊറോനാ പ്രസിഡന്റ് അൻവിൻ സോണി, റ്റിൻസി ബാബു, സമിതിയംഗം ആൽഫിൻ ടോം എന്നിവർ പ്രസംഗിച്ചു. സിന്ധു ബി മറ്റം, ലിയ മരിയ, ദിയ ആൻ, ഇവാന എൽസ, ജോസഫ് കുര്യൻ, കാതറീൻ റെബേക്ക എന്നിവർ നേതൃത്വം നൽകി. തുടർന്നു ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ, എസ് എം വൈ എം പാലാ രൂപതാ സമിതി, ബി എം ടിവി എന്നിവയുടെ നേതൃത്വത്തിലാണ് ദീപം തെളിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.

ഫാ ജെയിംസ് വെണ്ണായിപ്പിള്ളിയുടെ നിര്യാണത്തിൽ മാണി സി കാപ്പൻ എം എൽ എ അനുശോചിച്ചു

പാലാ: പാലാ കമ്മ്യൂണിക്കേഷൻസ് മുൻ ഡയറക്ടറും അന്ത്യാളം പള്ളി വികാരിയുമായ ഫാ ജെയിംസ് വെണ്ണായിപ്പിള്ളിയുടെ നിര്യാണത്തിൽ മാണി സി കാപ്പൻ എം എൽ എ അനുശോചിച്ചു. കലയെയും കലാകാരന്മാരെയും ഏറെ സ്‌നേഹിച്ചിരുന്ന ഫാ ജെയിംസ് വെണ്ണായിപ്പള്ളിയുടെ വേർപാട് വേദനാജനകമാണ്. സഭയ്ക്കും സമൂഹത്തിനും കലയ്ക്കും അദ്ദേഹം നൽകിയ സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് അനുശോചന സന്ദേശത്തിൽ എം എൽ എ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP