Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാർലെ-ജി ബിസ്‌ക്കറ്റ് കഴിച്ചില്ലെങ്കിൽ മഹാദുരന്തമെന്ന് പ്രചരണം; ബിസ്‌ക്കറ്റിനായി നെട്ടോട്ടമോടി ജനം

പാർലെ-ജി ബിസ്‌ക്കറ്റ് കഴിച്ചില്ലെങ്കിൽ മഹാദുരന്തമെന്ന് പ്രചരണം; ബിസ്‌ക്കറ്റിനായി നെട്ടോട്ടമോടി ജനം

സ്വന്തം ലേഖകൻ

പട്‌ന: സമൂഹമാധ്യമങ്ങളിൽ വരുന്ന വ്യാജ പ്രചരണങ്ങളിൽ വീണ് പലരും മഹാമണ്ടത്തരങ്ങളിൽ ചെന്ന് ചാടാറുണ്ട്. എന്നാൽ ഇത്രയും വലിയ ഒരു വിഡ്ഢിത്തം ആരെങ്കിലും വിശ്വസിക്കുമോ എന്നാണ് ബിഹാറിൽ നിന്നും വരുന്ന കഥകേട്ട് ജനങ്ങൾ ചോദിക്കുന്നത്. ബിഹാറിലെ സിതാമാർഹി ജില്ലയിലാണ് സംഭവം. പാർലെ-ജി ബിസ്‌ക്കറ്റ് കഴിച്ചില്ലെങ്കിൽ മഹാദുരന്തമെന്ന പ്രചരണം വിശ്വസിച്ച് ആയിരക്കണക്കിന് ആളുകളാണ് ബിസ്‌ക്കറ്റും തിരക്കി ഇറങ്ങിയത്.

കടകളിലെ ബിസ്‌ക്കറ്റ് പാക്കറ്റുകൾ തീർന്നതോടെ കരിഞ്ചന്തയിൽ ി. അഞ്ച് രൂപയുടെ ബിസ്‌കറ്റ് 50 രൂപയ്ക്കു വരെ വിൽപന നടത്തി. കഴിഞ്ഞ ദിവസമാണ് സംഭവം. പ്രദേശത്തെ കടകളിൽ പാർലെ-ജി ബിസ്‌കറ്റ് വൻതോതിൽ ആവശ്യക്കാർ ഏറി. ചെറിയ കടകളിലെയും സൂപ്പർ മാർക്കറ്റുകളിലെയും ബിസ്‌കറ്റ് പാക്കറ്റുകൾ ആളുകൾ കൂട്ടത്തോടെ വന്നു വാങ്ങാൻ തുടങ്ങിയതോടെ കടക്കാർ അമ്പരന്നു. വിശ്വാസികൾക്കിടയിൽ കാട്ടുതീ പോലെ പ്രചരിച്ച ഒരു കിംവദന്തിയാണ് ബിസ്‌കറ്റ് കച്ചവടക്കാർക്ക് ഗുണമായത്.

ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന പ്രദേശത്ത് മൈഥിലി, മഗധി, ഭോജ്പുരി ഭാഷകൾ സംസാരിക്കുന്ന വിഭാഗങ്ങൾക്കിടയിലുള്ള ആഘോഷമാണ് ജിതിയ. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഈ ആഘോഷത്തിൽ മക്കളുടെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി അമ്മമാർ ഒരു ദിവസം നീളുന്ന വ്രതം എടുക്കാറുണ്ട്.

ഈ ആഘോഷവുമായി ബന്ധപ്പെട്ടാണ് വിശ്വാസികൾക്കിടയിൽ ഒരു കിംവദന്തി പ്രചരിച്ചത്. ഈ ആഘോഷ ദിവസങ്ങളിൽ ആൺകുട്ടികൾ പാർലെ ജി ബിസ്‌കറ്റ് കഴിക്കണമെന്നും കഴിക്കാതിരുന്നാൽ ജീവിതത്തിൽ വലിയ ദുരന്താനുഭവങ്ങൾ നേരിടേണ്ടി വരുമെന്നുമായിരുന്നു പ്രചാരണം. ഇത് ഒരു വിഭാഗം വിശ്വാസികൾ ഏറ്റെടുക്കുകയായിരുന്നു. തുടർന്നാണ് കടകളിലും സൂപ്പർമാർക്കറ്റുകളിലും ജനങ്ങൾ തിക്കിത്തിരിക്കാൻ തുടങ്ങിയത്.

സിതാമാർഹി ജില്ലയിലെ ബൈർഗാനിയ, ധൈൻഗ്, നാൻപുർ, ദുമ്ര, ബജ്പട്ടി എന്നീ പ്രദേശങ്ങളിലാണ് ബിസ്‌കറ്റിനായുള്ള പരക്കംപാച്ചിൽ അരങ്ങേറിയത്. തുടർന്ന് ഈ പ്രചാരണം അടുത്ത ഏതാനും ജില്ലകളിലും ഉണ്ടായി. ഇതോടെ പല കച്ചവടക്കാരും കരിഞ്ചന്തയിൽ ബിസ്‌കറ്റ് വിൽക്കാൻ തുടങ്ങി. അഞ്ച് രൂപയുടെ ബിസ്‌കറ്റ് 50 രൂപയ്ക്കു വരെ വിൽപന നടത്തിയതായി പ്രദേശവാസികൾ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP