Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവനന്തപുരത്തെ ബിജെപിക്കാരന്റെ കാലുപിടിച്ച് കേസ് അട്ടിമറിക്കാൻ നീക്കം; അതിനിടയിൽ ചെമ്പോലയിൽ പരാതിയുമായി മുമ്പോട്ടെന്ന് ആർഎസ്എസ്; ശ്രീകണ്ഠൻ നായരെ ഒന്നാം പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തിന്റെ പരാതി; സഹിൻ ആന്റണി രണ്ടാം പ്രതി; 24 ന്യൂസിനെതിരെ പരിവാർ

തിരുവനന്തപുരത്തെ ബിജെപിക്കാരന്റെ കാലുപിടിച്ച് കേസ് അട്ടിമറിക്കാൻ നീക്കം; അതിനിടയിൽ ചെമ്പോലയിൽ പരാതിയുമായി മുമ്പോട്ടെന്ന് ആർഎസ്എസ്; ശ്രീകണ്ഠൻ നായരെ ഒന്നാം പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തിന്റെ പരാതി; സഹിൻ ആന്റണി രണ്ടാം പ്രതി; 24 ന്യൂസിനെതിരെ പരിവാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശ്രീകണ്ഠൻ നായരുടെ 24 ന്യൂസിനെതിരെ നിയമ പോരാട്ടത്തിന് ആർഎസ്എസ് നേതൃത്വത്തിന്റെ അനുമതി. ശബരിമല ചെമ്പോല വിവാദത്തിലെ വസ്തുതകൾ പരിശോധിച്ചാണ് തീരുമാനം. ഇതേ തുടർന്നാണ് പരിവാർ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് 24 ന്യൂസിനെതിരെ പൊലീസിൽ പരാതി കൊടുത്തത്. അതിവേഗം എഫ് ഐ ആർ ഇടുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നേരത്തെ പരിവാറുകാരനായ ശങ്കു ടി ദാസും പരാതി നൽകിയിരുന്നു.

ഹിന്ദുമത വിശ്വാസങ്ങളെ തകർക്കാനും ഹൈന്ദവ ഐക്യം തകർക്കാനും വേണ്ടി വ്യാജ ചെമ്പോല തയ്യാറാക്കി വ്യാജ വാർത്ത അവതരിപ്പിച്ച 24 ന്യൂസ് ചാനൽ എഡിറ്റർ, റിപ്പോർട്ടർ സഹൽ ആന്റണി, തട്ടിപ്പുവീരൻ മോൻസൺ മാവുങ്കൽ എന്നിവരെ അറസ്റ്റ് ചെയ്യണമെന്നും വ്യാജ രേഖകൾ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി. ആർ. രാജശേഖരൻ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയത്. ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ഇത്.

പുരാതന രേഖകൾ കാട്ടി വാർത്ത നൽകുന്നത് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ അനുമതി പത്രം ആവശ്യമാണ്. ഇത് വാങ്ങാതെയാണ് ശബരിമലയിലെ ആധികാരിക രേഖ എന്ന തരത്തിൽ ചെമ്പോലയിൽ വാർത്ത നൽകിയത്. അത് ഉയർത്തിക്കാട്ടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിശ്വഹിന്ദു പരിഷത്തിന്റെ ഇടപെടൽ. ബിജെപി അടക്കുള്ള പാർട്ടികളിലെ രാഷ്ട്രീയ നേതാക്കളെ വിഷയത്തിൽ നിന്ന് അകറ്റാൻ ചില ഉന്നതർ ശ്രമിച്ചിരുന്നു. ബിജെപിയിൽ ഔദ്യോഗിക പക്ഷത്തെ ഭാരവാഹിയെ കൊണ്ട് ഇതിനുള്ള നീക്കങ്ങൾ ചില കേന്ദ്രങ്ങൾ നടത്തി. ഇതിനിടെയാണ് പ്രശ്‌നത്തിൽ ആർഎസ്എസ് ശക്തമായ നിലപാട് എടുക്കുന്നത്.

വിഎച്ച്പിയെന്നത് ആർ എസ് എസിന്റെ പരിവാർ സംഘടനയാണ്. ആർഎസ്എസ് നിലപാട് വിശദീകരിക്കുന്നതിന് വേണ്ടി കൂടിയാണ് വിഎച്ച് പിയെ കൊണ്ട് പരാതി കൊടുപ്പിച്ചതും. ഹിന്ദു ഐക്യവേദിയും പ്രശ്‌നത്തിൽ ഇടപെടും. സംസ്ഥാന അധ്യക്ഷൻ വൽസൻ തില്ലങ്കേരിയാകും ചാനലിന് എതിരായ പ്രക്ഷോഭത്തിന് മുന്നിൽ നിൽക്കുക. പൊലീസിൽ കേസ് കൊടുത്തതിന് ഒപ്പം ആർഎസ്എസ് പക്ഷത്തെ വക്കീലും നിയമ പോരാട്ടത്തിന് ഇറങ്ങും. മോൻസൺ മാവുങ്കലിന്റെ തട്ടിപ്പിൽ ഗൗരവത്തോടെ ഉള്ള ഇടപെടൽ ഉറപ്പാക്കാനാണ് നീക്കം.

24 ന്യൂസിന്റെ കൊച്ചി റിപ്പോർട്ടർ സഹിൻ ആന്റണിയും പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലുമായുള്ള വഴിവിട്ട ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ പുറത്തു വന്ന സാഹചര്യത്തിലാണഅ ഇത്. സഹിനും മോൻസണുമൊത്തുള്ള വീഡിയോ ക്ലിപ്പുകളാണ് പുറത്തുവന്നത്. കേസ് മുറുകുമ്പോൾ സഹിൻ ആന്റണിക്കെതിരെ ഉയർന്നത് ഗുരുതര ആരോപണങ്ങളാണ്. സഹിനാണ് മോൻസൻ മാവുങ്കലിന്റെ ഇടനിലക്കാരനായി പ്രവർത്തിച്ചതെന്ന് പരാതിക്കാർ മുഖ്യമന്ത്രിക്ക് നല്കിയ കത്തിൽ വെളിപ്പെടുത്തിയിരുന്നു.

നേരത്തെ മോൻസൺ മാവുങ്കലിനെതിരെ പരാതി വന്നപ്പോൾ ഒതുക്കി തീർക്കാൻ കൊച്ചി എസിപി ലാൽജി, ഡിഐജി സുരേന്ദ്രൻ, ഐജി ലക്ഷ്മൺ തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ ഇടപെടുത്തിയത് സഹിൻ ആന്റണിയാണെന്ന് യാക്കൂബ്, അനൂപ്, സലീം, ഷമീർ, സിദ്ദിഖ്, ഷാനിമോൻ എന്നിവർ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിൽ പറയുന്നു. ശബരിമലയിലെ ചെമ്പോല തീട്ടൂരമെന്ന പേരിൽ മോൻസണിന്റെ ചെമ്പോല ഉപയോഗിച്ച് ശബരിമലയ്ക്കെതിരെ 24 ന്യൂസിൽ വ്യാജവാർത്ത നല്കിയത് സഹിൻ ആന്റണിയാണ്.

സ്വർണ കള്ളക്കടത്തു കേസിൽ പ്രതിയായ സ്വപ്ന സുരേഷ് ഒളിവിൽ പോയപ്പോൾ ആത്മഹത്യ ഭീഷണിയുള്ള ഓഡിയോ സന്ദേശം പുറത്തു വിട്ടതും സഹിനായിരുന്നു. ഇതെല്ലാം പലവിധ സംശയങ്ങൾക്കും ഇട നൽകുന്നുണ്ട്. നേരത്തെ പന്തളം കൊട്ടാരത്തിലെ ചെമ്പോല തിട്ടൂരം എന്ന പേരിൽ മോൻസൺ മാവുങ്കൽ നിർമ്മിച്ച വ്യാജരേഖയിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.. പൊതു സമൂഹത്തിൽ അശാന്തിയും സംഘർഷ സാധ്യതയും സൃഷ്ടിക്കുക എന്ന ദുരുദ്ദേശത്തോടെ വ്യാജ രേഖ നിർമ്മിക്കുകയും അത് വർത്തയാക്കുകയും ചെയ്തവർക്ക് എതിരെ കേസ് എടുത്തു അന്വേഷണം നടത്തണമെന്ന് ബിജെപി നേതാവ് ശങ്കു ടി ദാസ് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെയാണഅ വ്യാജ ചെമ്പോല നിർമ്മിച്ച് പ്രചരിപ്പിച്ച ഗൂഡ സംഘത്തെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഗവേണിങ് കൗൺസിൽ ആവശ്യപ്പെട്ടത്. ഇതിന്റെ ഭാഗമാണ് പുതിയ പരാതിയും. മോൻസന്റെ കൈവശമുള്ള ശബരിമലയുമായി ബന്ധപ്പെട്ട വ്യാജചെമ്പോലയെക്കുറിച്ച് അന്വേഷണം വേണമെന്ന് പന്തളം കൊട്ടാരം (ുമിറമഹമാ ുമഹമരല) നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിശ്വാസികൾക്കിടയിൽ സ്പർധ വളർത്താൻ മനഃപൂർവ്വം വ്യാജരേഖയുണ്ടാക്കിയതാണെന്ന് പന്തളം കൊട്ടാരം നിർവാഹകസമിതി സെക്രട്ടറി നാരായണവർമ്മ ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ പുരാവസ്തു വകുപ്പ് അന്വേഷിച്ച് സത്യാവസ്ഥ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അയ്യപ്പഭക്തർക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ഗൂഢാശ്രമമാണ് ഇതെന്നാണ് ഞങ്ങൾ സംശയിക്കുന്നത്. പന്തളം കൊട്ടാരത്തിൽ പുരാതന രേഖകളിലൊന്നും രാജകീയ സീൽ എന്നൊരു സംഭവമില്ല. എന്നാൽ മോൻസന്റെ കൈയിലെ താളിയോലയിൽ ഇങ്ങനെയൊരു സംഭവമുണ്ട്. പന്തളം കൊട്ടാരത്തിലുള്ളത് താളിയോലകളാണ്. വവ്വാർക്ക് എഡി 854-ൽ ചെമ്പോല നൽകിയതായി ചരിത്രരേഖകളിലുണ്ട് എന്നാൽ അതാണ് മോൻസന്റെ കൈയിലുള്ളതെന്ന് കരുതാൻ യാതൊരു നിർവാഹവുമില്ല. ഇക്കാര്യത്തിൽ പുരാവസ്തു വകുപ്പ് മുൻകൈയെടുത്ത് വിശദമായ അന്വേഷണം നടത്താൻ തയ്യാറാവണം - നാരായണവർമ്മ വിശദീകരിച്ചിരുന്നു.

2018-ൽ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ശബരിമല പ്രക്ഷോഭം കത്തി നിൽക്കുന്ന സമയത്താണ് 350 വർഷം പഴക്കമുള്ള ചെമ്പോലയെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വരുന്നത്. ശബരിമല ക്ഷേത്രത്തിൽ പന്തളം കൊട്ടാരത്തിനുള്ള അവകാശങ്ങളെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു ചെമ്പോലയിലെ വിവരങ്ങൾ. ചെമ്പോലയിലെ വാർത്തകൾ അന്ന് പന്തളം കൊട്ടാരം തള്ളിക്കളഞ്ഞെങ്കിലും ഇപ്പോൾ മോൻസന്റെ തട്ടിപ്പു പുറത്തു വന്നതോടെ ഇതിൽ മറ്റു തരത്തിലുള്ള ഗൂഢാലോചനകളുണ്ടെന്നാണ് പന്തളം കൊട്ടാരം ഇപ്പോൾ ആരോപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP