Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷൗക്കത്തലിയെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ തലവനാക്കി സംസ്ഥാന സർക്കാർ; ചൈത്ര തെരേസ ജോണിന് സ്ഥാനചലനം; എസ്.ശ്യാം സുന്ദർ പുതിയ ബെവ്‌കോ എംഡി; യോഗേഷ് ഗുപ്ത എഡിജിപി ട്രെയിനിങ് എന്ന പുതിയ തസ്തികയിൽ; പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി

ഷൗക്കത്തലിയെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ തലവനാക്കി സംസ്ഥാന സർക്കാർ; ചൈത്ര തെരേസ ജോണിന് സ്ഥാനചലനം; എസ്.ശ്യാം സുന്ദർ പുതിയ ബെവ്‌കോ എംഡി; യോഗേഷ് ഗുപ്ത എഡിജിപി ട്രെയിനിങ് എന്ന പുതിയ തസ്തികയിൽ; പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. യോഗേഷ് ഗുപ്തയെ ബെവ്‌കോ എം ഡി സ്ഥാനത്ത് നിന്നും മാറ്റി. പൊലീസ് ആസ്ഥാനത്തെ ഡി.ഐ.ജി എസ് ശ്യാംസുന്ദർ ആണ് പുതിയ ബെവ്‌കോ എം.ഡി.

യോഗേഷ് ഗുപ്തയെ എ.ഡി.ജി.പി പൊലിസ് ട്രെയിനിങ് ആയി നിയമിച്ചു. പുതുതായി ട്രെയിനിങ് എഡിജിപി എക്‌സ് കേഡർ പോസ്റ്റ് സൃഷ്ടിച്ചാണ് യോഗേഷ് ഗുപ്തയെ നിയമിച്ചത്. ഈ പോസ്റ്റ് പദവിയിലും ഉത്തരവാദിത്വത്തിലും എഡിജിപി ഹെഡ്ക്വാർട്ടേഴിന് തുല്യമായിരിക്കുമെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

ചൈത്ര തെരേസാ ജോണിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ചുമതലയിൽ നിന്ന് മാറ്റി. ചൈത്രയ്ക്ക് റെയിൽവേ എസ്‌പിയായി നിയമനം നൽകി. ഓപ്പറേഷൻസ് എസ്‌പിയുടെ അധിക ചുമതലയും ചൈത്ര തെരേസ ജോണിന് ഉണ്ടാവും. ഷൗക്കത്തലി ആണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പുതിയ എസ് പി. കഴിഞ്ഞ ദിവസമാണ് ഷൗക്കത്തലിക്ക് കേന്ദ്രസർക്കാർ ഐപിഎസ് കൺഫർ ചെയ്തത്. ടിപി വധക്കേസിലെ മുഖ്യ അന്വേഷകനായിരുന്ന ഷൗക്കത്തലിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാർഡ് കിട്ടിയിട്ടുണ്ട്. കനകമലകേസിലും നിർണായക പങ്കുവഹിച്ചു. ഡിപ്ലമാറ്റിക് വഴിയുള്ള സ്വർണക്കടത്ത് കേസിലും അന്വേഷണ ഉദ്യോഗസ്ഥനാണ്. എൻഐഎ എസ്‌പിയായുള്ള പരിചയമാണ് ഷൗക്കത്തലിക്ക് തുണയായത്.

കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞെത്തിയ രാഹുൽ ആർ നായർ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്‌പിയാകും. കെഎപി രണ്ടാം ബറ്റാലിയൻകമാന്റന്റ് ആനന്ദ് ആറിനെ ഹെഡ്ക്വാർട്ടേഴ്‌സ് അഡീഷണൽ ഐജിയായി മാറ്റി. കൽപ്പറ്റ ജോയിന്റ് എസ്‌പി അജിത് കുമാറിന് ആനന്ദിന് പകരം കെഎപി രണ്ടാം ബറ്റാലിയന്റെ ചുമതല നൽകി.

പുതുതായി ഐ.പി.എസ് ലഭിച്ചവരിൽ എട്ട് എസ്‌പിമാർക്ക് നിയമനം നൽകിയിട്ടുണ്ട്. കെ.വി. സന്തോഷ് കുമാർ മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പിയായി തുടരും. മോഹനനൻ ഡി പബ്ലിക് ഗ്രീവൻസസ് ആൻഡ് ലീഗൽ അഫെയേഴ്‌സ അസിസ്റ്റന്റ് ഐജി. ടെലികോം സൂപ്രണ്ടായി ആമോസ് മാനെ നിയമിച്ചു.കുര്യാക്കോസ് വി.യു ആണ് ഇടുക്കി ക്രൈംബ്രാഞ്ച് എസ്‌പി.കോഴിക്കോട് വിജിലൻസ് സ്‌പെഷ്യൽ സെൽ എസ്‌പിയായി ശശിധരൻ എസിനെ നിയമിച്ചു. എറണാകുളം റേഞ്ച് സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌പിയായി രമേഷ് കുമാർ പിഎന്നിനെ നിയമിച്ചു. കോഴിക്കോട് റേഞ്ച് സ്‌റ്റേറ്റ് സ്പഷ്യൽ ബ്രാഞ്ച് എസ്‌പിയായി സുനിൽ എംഎല്ലിനെയും നിയമിച്ചു.

.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP