Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തദ്ദേശ സ്ഥാപന ജനപ്രതിനിധികൾക്ക് നിയമ ബോധവത്കരണം നൽകി

സ്വന്തം ലേഖകൻ

പത്തനംതിട്ട: സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാർഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവ് പരിപാടികളുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയുടെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് നിയമ ബോധവത്കരണം നൽകി. ഇതിന്റെ ജില്ലാതല ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമൻ നിർവഹിച്ചു. ലീഗൽ സർവീസ് അഥോറിറ്റിയിലൂടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ധാരാളം ആളുകൾക്ക് സൗജന്യമായി നിയമസേവനം ലഭ്യമാക്കാൻ സാധിക്കുന്നുവെന്നും ഈ മേഖലയിൽ ജൂനിയർ അഡ്വക്കേറ്റുമാരുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും ജസ്റ്റിസ് പറഞ്ഞു.

സാധാരണക്കാർക്ക് ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട നിയമ അവബോധം നൽകുകയാണ് ഇത്തരം ബോധവത്കരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്നും ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച് നവംബർ 14ന് അവസാനിക്കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും ജസ്റ്റിസ് പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിൽ ജില്ലാ ഭരണകൂടത്തിന്റെ പങ്ക് എന്ന വിഷയത്തിൽ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ പ്രഭാഷണം നടത്തി. ജില്ലാ ബാർ അസോസിയേഷൻ അംഗം അഡ്വ. കമലാസനൻ നായർ തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് പഞ്ചായത്തീരാജ്, മുൻസിപാലിറ്റി ആക്ട് എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.

ജില്ലാ ജഡ്ജിയും ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി ചെയർമാനുമായ കെ.ആർ. മധുകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി, പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ, പത്തനംതിട്ട ബാർ അസോസിയേഷൻ പ്രസിഡന്റ് സി.വി. ജ്യോതിരാജ്, ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ദേവൻ കെ. മേനോൻ തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP