Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ന്യൂനപക്ഷ വിഷയങ്ങളിൽ കോൺഗ്രസിന് അഴകൊഴമ്പൻ നിലപാട്; തിരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് കരകയറാൻ കോൺഗ്രസിന് ത്രാണിയില്ല; നിലപാടുകളില്ലാതെ സംഭ്രമിച്ച് നിൽക്കുന്നു; പോരടിക്കുന്നത് യുഡിഎഫിനെ ബാധിക്കുന്നുവെന്നും രൂക്ഷ വിമർശനവുമായി ലീഗ്; ലീഗ് നേതൃത്വത്തിന് എതിരെ ഫറൂഖ് കോളേജ് എംഎസ്എഫ് കൂട്ടായ്മ; കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് തിരിച്ചടിയായി

ന്യൂനപക്ഷ വിഷയങ്ങളിൽ കോൺഗ്രസിന് അഴകൊഴമ്പൻ നിലപാട്; തിരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് കരകയറാൻ കോൺഗ്രസിന്  ത്രാണിയില്ല; നിലപാടുകളില്ലാതെ സംഭ്രമിച്ച് നിൽക്കുന്നു; പോരടിക്കുന്നത് യുഡിഎഫിനെ ബാധിക്കുന്നുവെന്നും രൂക്ഷ വിമർശനവുമായി ലീഗ്; ലീഗ് നേതൃത്വത്തിന് എതിരെ ഫറൂഖ് കോളേജ് എംഎസ്എഫ് കൂട്ടായ്മ; കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് തിരിച്ചടിയായി

മറുനാടൻ മലയാളി ബ്യൂറോ

മഞ്ചേരി: കോൺഗ്രസിന് എതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം. ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോൺഗ്രസ് എടുക്കുന്ന നിലപാടുകളിൽ ലീഗ് സംശയം പ്രകടിപ്പിച്ചു. മലപ്പുറം മഞ്ചേരിയിൽ നടക്കുന്ന മുസ്ലിംലീഗ് പ്രവർത്തക സമിതി യോഗമാണ് ഇത് സംബന്ധിച്ച വിലയിരുത്തൽ നടത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയവും തുടർന്നുള്ള രാഷ്ട്രീയ സാഹചര്യങ്ങളുമാണ് പ്രവർത്തക സമിതിയുടെ അജണ്ട. ഇതിനിടയിലാണ് കോൺഗ്രസിന്റെ നിലപാടുകളിൽ ലീഗ് നേതാക്കൾ സംശയം പ്രകടിപ്പിച്ചിട്ടുള്ളത്. പാലാ ബിഷപ്പിന്റെ പ്രസ്താവന, ന്യൂനപക്ഷ സ്‌കോളർഷിപ്പ് തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസ് സ്വീകരിച്ചത് അഴകൊഴമ്പൻ നിലപാടാണെന്ന് നേതാക്കൾ ആരോപിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിൽ നിന്ന് കരകയറാനുള്ള ആത്മവിശ്വാസം കോൺഗ്രസിനില്ലെന്നാണ് ലീഗിന്റെ വിലയിരുത്തൽ. പരാജയത്തിൽ നിന്ന് ലീഗിന് കരകയറാനാകും. എന്നാൽ കോൺഗ്രസിന് അതിനുള്ള ത്രാണിയില്ല. എല്ലാ വിഷയങ്ങളിലും കോൺഗ്രസിന് കൃത്യമായ നിലപാടുകളില്ലാതെ സംഭ്രമിച്ച് നിൽക്കുന്ന അവസ്ഥയുണ്ടെന്നും ചില നേതാക്കൾ ചൂണ്ടിക്കാട്ടി. കോൺഗ്രസിൽ ഐക്യമില്ല. നേതാക്കൾ പരസ്പരം പോരടിക്കുകയാണ്. ഇതു ബാധിക്കുന്നത് യുഡിഎഫിനെ ആകെയാണെന്നും ലീഗ് വിമർശിക്കുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗിന് സംഭവിച്ചത് കനത്ത തോൽവിയാണ്. 12 മണ്ഡലങ്ങളിൽ ലീഗിനുണ്ടായ തോൽവി പരിശോധിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരികരിക്കുമെന്നും പ്രവർത്തക സമിതി യോഗം തീരുമാനിച്ചുപാർട്ടിയിലും അച്ചടക്കം കർശനമാക്കണമെന്ന തീരുമാനത്തിലേക്കാണ് എത്തിയിരിക്കുന്നത്. മാധ്യമങ്ങളിലൂടെയുള്ള പ്രതികരണത്തിന് വക്താക്കളെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ലീഗ് നേതൃത്വത്തിന് എതിരെ ഫറൂഖ് കോളെജ് എം.എസ്.എഫ് കൂട്ടായ്മ

മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ഫറൂഖ് കോളെജ് എം.എസ്.എഫ് കൂട്ടായ്മ 2001-10. ലീഗിൽ തിരുത്തൽ വേണമെന്നാവശ്യപ്പെട്ട് 23 പേജുള്ള നിർദ്ദേശങ്ങളാണ് കൂട്ടായ്മ പുറത്തിറക്കിയിരിക്കുന്നത്.

'ലീഗ് അതിന്റെ അടിസ്ഥാന തത്വങ്ങളേയും ഭരണഘടനയേയും മറന്നുതുടങ്ങിയിരിക്കുന്നു. മുസ്ലിം ലീഗ് അതിന്റെ സുഗമമായ പ്രവർത്തനങ്ങൾക്കായി ഭരണഘടനാധിഷ്ഠിതമായി പ്രവർത്തിക്കേണ്ടതുണ്ട്,' നിർദ്ദേശത്തിൽ പറയുന്നു. ലീഗിൽ എല്ലാ യോഗങ്ങളും തീരുമാനങ്ങളും ഉന്നതാധികാര സമിതിയിലേക്ക് ചുരുങ്ങുന്നതായി കൂട്ടായ്മ വിമർശിക്കുന്നു. രാഷ്ട്രീയം പറയേണ്ടിടത്ത് ചാരിറ്റി പറഞ്ഞ് മുഖം മറയ്ക്കേണ്ട അവസ്ഥ ലീഗിനുണ്ടായെന്നും കൂട്ടായ്മ പറയുന്നു. മുതിർന്ന നേതാക്കളുടെ ഡ്രൈവർമാർ ഉൾപ്പടെയുള്ള ഉപജാപസംഘങ്ങൾ പാർട്ടിയുടെ വക്താക്കളാകുന്ന സ്ഥിതിയുണ്ടായി.

കുഞ്ഞാലിക്കുട്ടി എംഎ‍ൽഎ സ്ഥാനം രാജിവെച്ച് ഡൽഹിയിലേക്ക് പോയത് ടേം പൂർത്തിയാക്കാതെ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നതും നേതൃദാരിദ്രമായി പൊതുസമൂഹം വിലയിരുത്തിയെന്നും കൂട്ടായ്മ വിമർശിക്കുന്നു. മത്സരരംഗത്ത് നിന്ന് മാറി നിന്ന് സംഘടനതലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടവർ പാർലമെന്ററി വ്യാമോഹത്താൽ വീണ്ടും മത്സരിച്ചു. ഭരണഘടനാവിരുദ്ധമായി ജംബോ കമ്മിറ്റികൾ ഉണ്ടാകുന്നത് അവസാനിപ്പിക്കണമെന്നും കൂട്ടായ്മ നിർദ്ദേശിച്ചു. വനിതാ ലീഗ്, ഹരിത അടക്കമുള്ള പോഷകസംഘടനകളിലൂടെ സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകണമെന്നും ഫറൂഖ് കോളെജ് എം.എസ്.എഫ് കൂട്ടായ്മ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP