Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നർകോട്ടിക് ജിഹാദ് വിഷയവും പിന്നാലെയുണ്ടായ വിവാദങ്ങളും അടഞ്ഞ അധ്യായം; പാർട്ടി നിലപാട് നേരത്തെ പറഞ്ഞത്, പാലാ ബിഷപ്പിന്റ പുതിയ ലേഖനം വായിച്ചിട്ടില്ല; ബിഷപ്പിനെ നേരിൽ കണ്ട് നിലപാട് അറിയിച്ചതാണ്: ജോസ് കെ മാണി

നർകോട്ടിക് ജിഹാദ് വിഷയവും പിന്നാലെയുണ്ടായ വിവാദങ്ങളും അടഞ്ഞ അധ്യായം; പാർട്ടി നിലപാട് നേരത്തെ പറഞ്ഞത്, പാലാ ബിഷപ്പിന്റ പുതിയ ലേഖനം വായിച്ചിട്ടില്ല; ബിഷപ്പിനെ നേരിൽ കണ്ട് നിലപാട് അറിയിച്ചതാണ്: ജോസ് കെ മാണി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഉയർത്തിയ നർകോട്ടിക് ജിഹാദ് വിഷയവും പിന്നാലെയുണ്ടായ വിവാദങ്ങളും അടഞ്ഞ അധ്യായമെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. 'ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാർട്ടിയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. വിഷയത്തിൽ അദ്ദേഹത്തെ നേരത്തെ നേരിട്ട് കണ്ട് നിലപാട് അറിയിച്ചതുമാണ്. ബിഷപ്പിന്റെ പുതിയ ലേഖനം വായിച്ചിട്ടില്ല'. സമൂഹത്തിൽ ആ ചർച്ച അവസാനിച്ചതാണെന്നും അതിനാൽ ഒരു പ്രതികരണത്തിനില്ലെന്നും ജോസ് കെ മാണി വിശദീകരിച്ചു.

അതിനിടെ നർകോട്ടിക് ജിഹാദ് വിവാദത്തിൽ നിലപാടിലുറച്ച് തന്നെയാണ് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് . മതേതര വഴിയിലൂടെ സഞ്ചരിച്ച് വർഗീയ കേരളത്തിൽ എത്തുമോയെന്ന് ആശങ്കയുണ്ടെന്നാണ് ബിഷപ്പ് ദീപിക പത്രത്തിലെഴുതിയ ലേഖനത്തിൽ പറയുന്ന്. ഗാന്ധി ജയന്തിയുടെ പശ്ചാത്തലത്തിലെഴുതിയ ലേഖനത്തിലാണ് ജോസഫ് കല്ലറങ്ങാട്ട് നിലപാട് വ്യക്തമാക്കിയത്. മതേതരത്വം ഭാരതത്തിന് പ്രിയതരമാണെങ്കിലും കപട മതേതരത്വം രാജ്യത്തെ നശിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. തുറന്നു പറയേണ്ടപ്പോൾ നിശ്ശബ്ദനായിരിക്കരുതെന്നും തിന്മകൾക്കെതിരെ കൈകോർത്താൽ മതമൈത്രി തകരില്ലെന്നും പാലാ ബിഷപ്പ് ലേഖനത്തിൽ പറയുന്നു.

പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂളിലും കോളേജിലും ഹോസ്റ്റലിലും കച്ചവടസ്ഥാപനങ്ങളിലും അങ്ങനെ പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലുമെല്ലാം ജിഹാദികൾ വലവിരിച്ചുവെന്ന് നാം തിരിച്ചറിയണം. നാം ഒരുപാട് വൈകിപ്പോയി. കേരളത്തിൽ ലൗവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നവർ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. നാർക്കോട്ടിക് ജിഹാദാണ് നടക്കുന്നത്. അമുസ്ലീങ്ങളെ പ്രത്യേകിച്ച് ചെറുപ്പക്കാരെ ലഹരിമരുന്നിന് അടിമയാക്കാൻ ശ്രമിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്-എന്നായിരുന്നു നർക്കോട്ടിക് ജിഹാദിലെ പഴയ പ്രസ്താവന. ഇതിനോട് ചേർന്ന് നിന്ന് വീണ്ടും നിലപാട് വിശദീകരിക്കുകയാണ് ബിഷപ്പ്.

സെക്കുലറിസം എങ്ങനെയാണ് തീവ്രവാദത്തിന് ജന്മം നൽകുന്നതെന്ന് പാശ്ചാത്യനാടുകളിലെ യാഥാസ്ഥിതക വംശീയ പ്രസ്ഥാനങ്ങളുടെ വളർച്ചയിലൂടെ പഠിക്കണമെന്നാണ് ബിഷപ്പിന്റെ ഉപദേശം. തെറ്റുകൾക്കെതിരെ സംസാരിച്ചതുകൊണ്ട് മതമൈത്രി തകരില്ലെന്നും ജോസഫ് കല്ലറങ്ങാട്ട് പറയുന്നു. മതേതരത്വം ഭാരതത്തിന് പ്രിയതരമാണെങ്കിലും കപട മതേതരത്വം രാജ്യത്തെ നശിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. ഇളംപ്രായത്തിൽ തന്നെ പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നവെന്ന പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP