Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോഴിക്കോട് വീടിനകത്തും കാട്ടുപന്നികളുടെ ആക്രമണം; കുട്ടികൾ രക്ഷപ്പെട്ടത് അയൽവാസിയുടെ സമയോചിത ഇടപെടൽ മൂലം; പ്രദേശത്ത് കാട്ടുപന്നി ഭീഷണി വ്യാപകമാകുന്നതായി പരാതി

കോഴിക്കോട് വീടിനകത്തും കാട്ടുപന്നികളുടെ ആക്രമണം; കുട്ടികൾ രക്ഷപ്പെട്ടത് അയൽവാസിയുടെ സമയോചിത ഇടപെടൽ മൂലം; പ്രദേശത്ത് കാട്ടുപന്നി ഭീഷണി വ്യാപകമാകുന്നതായി പരാതി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൃഷിയിടത്തിൽ മാത്രമല്ല വീടിനകത്തും കാട്ടുപന്നികളുടെ പരാക്രമം കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ പുലോട് ബാർബർ തൊഴിലാളിയായ ജാഫറിന്റെ വീട്ടിലാണ് പന്നികളുടെ പരാക്രമം നടന്നത്. വാതിൽ തുറന്നിട്ട അവസരത്തിൽ കാട്ടുപന്നികൾ വീടിനകത്ത് കയറി സോഫയും, ബെഡും കുത്തി കീറി നശിപ്പിച്ചു. വീട്ടിലുണ്ടായിരുന്ന മൂന്നു കുട്ടികൾ കോണിപ്പടി കയറി മുകൾ ഭാഗത്തേക്ക് പോകുകയും, അയൽവാസി സമയോചിതമായി ഇടപെടുകയും ചെയ്തതുകൊണ്ട് മാത്രമാണ് വീട്ടിലെ കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്

ഇന്നലെ രാത്രിയായിരുന്നു സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി, നാശനഷ്ടങ്ങൾ വിലയിരുത്തി.പൂലോട്, ചോയിയോട് ഭാഗങ്ങളിൽ കാട്ടുപന്നികളുടെ ശല്യം അതിരൂക്ഷമായത് കാരണം പ്രദേശവാസികൾ ദുരിതത്തിലാണ്. കൂട്ടമായി എത്തുന്ന പന്നികൾ കാർഷിക വിളകൾ നശിപ്പിക്കുന്നതിന് പുറമെ ജീവനും ഭീഷണിയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ പൊട്ടികൈ ഭാഗത്ത് അബ്ദുൾ മജീദിന്റെ കൃഷി നശിപ്പിച്ച് കൊണ്ടിരുന്ന രണ്ട് കാട്ടുപന്നികളെയും അടിവാരം ഭാഗത്ത് കെ.സി. മുഹമ്മദ് എന്ന കൃഷിക്കാരന്റെ കൃഷി നശിപ്പിച്ച് കൊണ്ടിരുന്ന ഒരു കാട്ടുപന്നിയെയും വെടിവെച്ച് കൊന്നിരുന്നു.

വനംവകുപ്പിന്റെ എം പാനൽ ലിസ്റ്റിൽപ്പെട്ട മൈക്കാവ് കുന്നുംപുറത്ത് തങ്കച്ചൻ കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിക്കും നാലു മണിക്കുമിടയിലായാണ് പന്നികളെ വെടിവെച്ച് കൊന്നത്. താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് പരിധിയിൽ ഇതിനകം കൃഷി നശിപ്പിക്കാനെത്തുന്ന
നൂറ് കാട്ടുപന്നികളെ വെടിവെച്ച് കൊന്ന് കഴിഞ്ഞു. എന്നാൽ കാട്ടുപന്നി ശല്യം രൂക്ഷമായ കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിൽ ഇതുവരെ കാര്യമായി കാട്ടുപന്നി ശല്യം ഒഴിവാക്കാനായിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP