Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഓപ്പറേഷൻ സോക്കർ ബോൾസ്' ന്റെ നേതൃത്വം; സ്ത്രികളും കുട്ടികളും ഉൾപ്പടെ അഫ്ഗാനിസ്ഥാന് പുറത്തെത്തിച്ചത് 80 ഓളം പേരെ; ലോകം കൈയടിക്കുന്ന ധീര വനിത ഫർഖുണ്ട മുഹ്താജിന്റെ കഥ

'ഓപ്പറേഷൻ സോക്കർ ബോൾസ്' ന്റെ നേതൃത്വം; സ്ത്രികളും കുട്ടികളും ഉൾപ്പടെ അഫ്ഗാനിസ്ഥാന് പുറത്തെത്തിച്ചത് 80 ഓളം പേരെ; ലോകം കൈയടിക്കുന്ന ധീര വനിത ഫർഖുണ്ട മുഹ്താജിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കാബുൾ: പറഞ്ഞ വാക്കുകളത്രയും പൊള്ളയാണെന്ന് വ്യക്തമാക്കി അഫ്ഗാനിസ്ഥാനിൽ സ്ത്രികൾക്കും കുട്ടികൾക്കും നേരെയുള്ള താലിബാന്റെ ക്രുരത തുടരുകയാണ്.ഇത്തരമൊരവസ്ഥ മുൻകൂട്ടി കണ്ട് താലിബാൻ ഭരണം ഏറ്റെടുത്തതോടെ അഫ്ഗാനിസ്ഥാനിൽ നിന്ന് സ്ത്രികളെയും കുട്ടികളെയും പുറത്തെത്തിക്കാനുള്ള നടപടികളും ആരംഭിച്ചിരുന്നു. അതീവ രഹസ്യമായി നടത്തിയ ഈ ഓപ്പറേഷന് 'ഓപ്പറേഷൻ സോക്കർ ബോൾസ്' എന്നാണ് പേരിട്ടത്.ഇ രഹസ്യദൗത്യത്തിന് ചുക്കാൻ പിടിച്ചതാകട്ടെ ഒരു വനിതയും. ഫർഖുണ്ട മുഹ്താജ് എന്ന യുവതിക്ക് ലോകം കൈയടി നൽകുന്നത് സമാനതകളില്ലാത്ത ഈ പോരാട്ടത്തിനാണ്.

കാബൂളിലേക്ക് താലിബാൻ എത്തിയതോടെ കാണാതായ അഫ്ഗാൻ വനിതാ ടീം അംഗങ്ങൾ ഏറ്റവും ഒടുവിൽ പോർച്ചുഗലിലെത്തിയതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഓപ്പറേഷൻ സോക്കർ ബോൾസ് എന്നു പേരിട്ട രക്ഷാ ദൗത്യത്തിന് ഒടുവിലാണ് അവരെല്ലാം പോർച്ചുഗലിൽ എത്തിയത്. ഫർഖുണ്ട മുഹ്താജിന്റെ നേതൃത്വത്തിൽ 35 ദിവസം നീണ്ടുനിന്ന രക്ഷാ ദൗത്യത്തിലുടെ 80 ഓളം പേരെയാണ് രാജ്യത്തിന് പുറത്തെത്തിച്ചത്.

അഫ്ഗാനിസ്ഥാൻ വനിതാ സീനിയർ ദേശീയ ടീമിന്റെ ക്യാപ്റ്റനാണ് ഫർഖുണ്ട മുഹ്താജ്. 'ഞങ്ങൾ ഈ ദൗത്യം ഏറ്റെടുക്കാൻ കാരണം അവർക്ക് ഇഷ്ടമുള്ള കായിക വിനോദങ്ങൾ കളിക്കാനാകുമെന്ന് ഉറപ്പുവരുത്താനായിരുന്നു'. മുഹ്താജ് വ്യക്തമാക്കി. കാനഡയിലെ ഒരു പ്രാദേശിക സർവകലാശാലയിൽ അസിസ്റ്റന്റ് സോക്കർ കോച്ചായി ജോലി ചെയ്യുകയാണ് ഫർഖുണ്ട മുഹ്താജ്. അവിടെ നിന്നാണ് മുഹ്താജ് ഓപ്പറേഷൻ സോക്കർ ബോൾസ് എന്നു പേരിട്ട രഹസ്യ സ്വഭാവം നിലനിർത്തിയ ഒഴിപ്പിക്കൽ തുടങ്ങിയത്.

താരങ്ങളെ പോർച്ചുഗലിൽ എത്തിക്കുന്നതു വരെ എല്ലാ കളിക്കാരുമായും അവർ ബന്ധപ്പെട്ടുകൊണ്ടിരുന്നു. മൊത്തം 80പേരെയാണ് അഫ്ഗാനിസ്ഥാനു ഇങ്ങനെ അഫ്ഗാനിസ്ഥാനു വെളിയിൽ എത്തിച്ചത്. ഈ സംഘത്തിൽ കളിക്കാരും അവരുടെ കുടുംബാംഗങ്ങളും കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. പോർച്ചുഗലിൽ വനിതാ ടീമംഗങ്ങൾ എത്തിയപ്പോൾ അവരെ സ്വീകരിക്കാൻ ഫർഖുണ്ട മുഹ്തജ് എത്തിയിരുന്നു. ഇനി അഫ്ഗാനിലേക്ക് മടങ്ങുന്നില്ലെന്നായിരുന്നു പലരുടെയും പ്രതികരണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP