Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യോഗി ആദിത്യനാഥിനെ സന്ദർശിച്ച് നടി കങ്കണ; കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ വസതിയിൽ

യോഗി ആദിത്യനാഥിനെ സന്ദർശിച്ച് നടി കങ്കണ; കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ വസതിയിൽ

ന്യൂസ് ഡെസ്‌ക്‌

ലഖ്നൗ: ബോളിവുഡ് നടി കങ്കണാ റണാവത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ചു. ലഖ്നൗവിലെ മുഖ്യമന്ത്രിയുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച.

ഉത്തർപ്രദേശിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളിൽ നന്ദിയറിയിക്കാനാണ് കങ്കണ യോഗി ആദിത്യനാഥിനെ കണ്ടതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സന്ദർശനത്തിന്റെ വീഡിയോയും പുറത്തുവിട്ടു. കങ്കണയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിലേക്ക് ക്ഷണിച്ചു. ശ്രീരാമന്റെ അനുഗ്രഹം തേടാനും നിർദേശിച്ചു.

രാമചന്ദ്രനെപ്പോലെയുള്ള സന്ന്യാസി രാജാവ് നീണാൾ വാഴട്ടെയെന്നും എല്ലാ ആശംസകളും നേരുന്നുവെന്നും കങ്കണ മറുപടി നൽകി. സന്ദർശനത്തിന്റെ വിശദവിവരങ്ങൾ പുറത്തുവന്നിട്ടില്ല. അടുത്ത വർഷമാണ് ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുക. ബിജെപി അനുഭാവം വ്യക്തമായി തുറന്നുപറഞ്ഞ നടിയാണ് കങ്കണ റണാവത്ത്. മഹാരാഷ്ട്ര ശിവസേന സർക്കാറുമായി കങ്കണയുടെ ഏറ്റുമുട്ടൽ ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP