Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രണയപ്പകയിൽ വീണ്ടും കൊലപാതകം; പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി; കഴുത്തറുത്തുകൊന്നത് സഹപാഠി; കൊല്ലപ്പെട്ടത് വൈക്കം സ്വദേശിനി നിതിന മോൾ; കൊലപ്പെടുത്തിയത് സഹപാഠി കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജു

പ്രണയപ്പകയിൽ വീണ്ടും കൊലപാതകം;  പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി;  കഴുത്തറുത്തുകൊന്നത് സഹപാഠി;  കൊല്ലപ്പെട്ടത് വൈക്കം സ്വദേശിനി നിതിന മോൾ; കൊലപ്പെടുത്തിയത് സഹപാഠി  കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജു

മറുനാടൻ മലയാളി ബ്യൂറോ

പാലാ: പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാർത്ഥിനിയെ അക്രമി കുത്തി കൊലപ്പെടുത്തി. പെൺകുട്ടിയെ കഴുത്തറത്തുകൊന്നത് സഹപാഠിയാണ്. കാരണം പ്രണയപകയെന്ന് പൊലീസ് പറഞ്ഞു. സഹപാഠി അഭിഷേകാണ് ആക്രമിച്ചത്.

പാലാ: പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാർത്ഥിനിയെ അക്രമി കുത്തി കൊലപ്പെടുത്തി. പെൺകുട്ടിയെ കഴുത്തറത്തുകൊന്നത് സഹപാഠിയാണ്. കാരണം പ്രണയപകയെന്ന് പൊലീസ് പറഞ്ഞു. സഹപാഠി അഭിഷേകാണ് ആക്രമിച്ചത്. വൈക്കം കളപുരയ്ക്കൽ നിതിനമോൾ(22) ആണ് കൊല്ലപ്പെട്ടത്. ആക്‌സോ ബ്ലേഡ് ഉപയോഗിച്ചാണ് കഴുത്തറത്തത്. പ്രണയാഭ്യർത്ഥന നിരസിച്ചതിനാണ് കൊലപാതകം. സാരമായി പരുക്കേറ്റ നിതിനയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഉടനെ എത്തിച്ചു. അൽപം കഴിഞ്ഞപ്പോൾ മരിച്ചു.

വെള്ളിയാഴ്ച കാലത്ത് 11.30 ഓടെയാണ് സംഭവം. കൂത്താട്ടുകുളം ഉപ്പാനിയിൽ പുത്തൻപുരയിൽ അഭിഷേക് ബൈജു ആണ് കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫുഡ് ടെക്‌നോളജി വിഭാഗത്തിൽ കോഴ്സ് പൂർത്തിയാക്കിയ നിതിന പരീക്ഷയ്ക്ക് എത്തിയപ്പോഴായിരുന്നു കൊലപാതകം.

പരീക്ഷ കഴിഞ്ഞിറങ്ങിയ പെൺകുട്ടിയെ അഭിഷേക് ആക്രമിക്കുകയായിരുന്നു. ആളുകൾ നോക്കി നിൽക്കെയായിരുന്നു പ്രതി കൃത്യം നടത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു കൂട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം.

. മൂന്നാം വർഷ ബിവിഒസി വിദ്യാർത്ഥിനി ആണ് നിതിന മോൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP