Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടഞ്ചേരി പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി; തിരച്ചിൽ നടത്തി; അപകടം പതിയിരിക്കുന്ന മേഖലയായി പതങ്കയം വെള്ളച്ചാട്ടം

കോടഞ്ചേരി പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി; തിരച്ചിൽ നടത്തി; അപകടം പതിയിരിക്കുന്ന മേഖലയായി പതങ്കയം വെള്ളച്ചാട്ടം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിനരികെ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. തലശ്ശേരി സ്വദേശി നഈം(24) ആണ് ഒഴുക്കിൽപ്പെട്ടത്. ഒമ്പത് പേരടങ്ങിയ സംഘമാണ് ഇവിടെ കുളിക്കാനായി എത്തിയിരുന്നത്.

കുളിക്കുന്നതിനിടെ നഈം ഒഴുക്കിൽപ്പെടുകയായിരുന്നു. മുക്കം ഫയർഫോഴ്സും കോടഞ്ചേരി പൊലീസും നാട്ടുകാരും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി പേരാണ് ഇവിടെ ഒഴുക്കിൽ അകപ്പെടുന്നത്.

കോഴിക്കോട്ടെ മലയോര മേഖലയിലെ സ്ഥിരം അപകടമേഖലയായി മാറുകയാണ് പതങ്കയം. ഇതിനകം നിരവധി പേർക്കാണ് ഇവിടെ ഒഴുക്കിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ടത്. സമീപ ജില്ലകളിൽ നിന്നുമെത്തുന്നവരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. അപകടം പതിയിരിക്കുന്ന കാര്യം പ്രദേശവാസികൾ പറഞ്ഞാലും ഇത് വകവെയ്ക്കാതെ വെള്ളത്തിൽ ഇറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു.

വഴുവഴുപ്പുള്ള പാറകളിൽ ചവിട്ടി തെന്നി വീണും ഒഴുക്കിൽപ്പെടുന്നവരും പതങ്കയത്തുണ്ട്. മുന്നറിയിപ്പ് ബോർഡുകൾ പ്രദേശത്തുണ്ടെങ്കിലും ഇതൊന്നും നഗരങ്ങളിൽനിന്നെത്തുന്ന സഞ്ചാരികൾ വകവെയ്ക്കാറില്ല. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നാരങ്ങാത്തോട് ഇരുവഴിഞ്ഞിപ്പുഴയിലാണ് പതങ്കയം വെള്ളച്ചാട്ടം. പാലരുവി പോലുള്ള തെളിഞ്ഞ വെള്ളമാണ് പലരേയും ഇവിടെ വെള്ളത്തിൽ ഇറങ്ങാൻ പ്രേരിപ്പിക്കുന്നത്.

ഇവിടെത്തെ ആഴമേറിയ ഭാഗത്തും ചുഴികളിലും പെട്ടാണ് മിക്കവർക്കും ജീവൻ നഷ്ടപ്പെട്ടത്. ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും ഇവിടെ നിയന്ത്രിക്കാൻ സംവിധാനങ്ങളില്ലാത്തതും അപകടങ്ങൾ വർദ്ധിപ്പിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP