Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റോഡരികിൽ 20 സെന്റിമീറ്റർ വലിപ്പമുള്ള 30 കഞ്ചാവ് ചെടികൾ; മലപ്പുറം പറവണ്ണയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയത് രഹസ്യവിവരത്തെ തുടർന്ന്

റോഡരികിൽ 20 സെന്റിമീറ്റർ  വലിപ്പമുള്ള 30 കഞ്ചാവ് ചെടികൾ; മലപ്പുറം പറവണ്ണയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയത് രഹസ്യവിവരത്തെ തുടർന്ന്

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം പറവണ്ണയിലെ റോഡരികിൽ 20 സെന്റീമീറ്റർ വലിപ്പമുള്ള 30 കഞ്ചാവ് ചെടികൾ. പറവണ്ണ അരിക്കാഞ്ചിറ റോഡരികിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയത് രഹസ്യവിവരത്തെ തുടർന്ന് തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.സുമേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. രഹസ്യ വിവരത്തെ തുടർന്ന് തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുമേഷിന്റെ നേതൃത്വതിലുള്ള സംഘമെത്തി പരിശോധന നടത്തിയതോടെ, കഞ്ചാവ് ചെടികളാണെന്ന് സ്ഥിരീകരിക്കുകയും ചെടികൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.

20 സെന്റിമീറ്റർ വലിപ്പമുള്ള 30 ചെടികളാണ് കസ്റ്റഡിയിലെടുത്തത്. സിവിൽ എക്സൈസ് ഇൻസ്പെക്ടർ പി.ധനേഷ്, ഡ്രൈവർ പ്രമോദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP