Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ചു വർഷം എത്ര തവണ വേണമെങ്കിലും യുഎഇയിൽ സന്ദർശനം നടത്താം; മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസകൾക്കുള്ള അപേക്ഷ നടപടികൾ തുടങ്ങി; വിസക്ക് 650 ദിർഹം മാത്രം

അഞ്ചു വർഷം എത്ര തവണ വേണമെങ്കിലും യുഎഇയിൽ സന്ദർശനം നടത്താം; മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസകൾക്കുള്ള അപേക്ഷ നടപടികൾ തുടങ്ങി; വിസക്ക് 650 ദിർഹം മാത്രം

ന്യൂസ് ഡെസ്‌ക്‌

അബുദാബി: യുഎഇ ഇമിഗ്രേഷൻ അധികൃതർ രാജ്യത്ത് പ്രവേശിക്കാനുള്ള അഞ്ചു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസകൾക്കുള്ള അപേക്ഷ നടപടികൾ തുടങ്ങി എല്ലാ രാജ്യക്കാർക്കും ഈ വിസ ലഭ്യമാകും. അപേക്ഷകന് വിസ നൽകണോ വേണ്ടയോ എന്നത് ഇമിഗ്രേഷൻ അഥോറിറ്റിയുടെ വിവേചനാധികാരമാണ്.

അഞ്ചു വർഷത്തിന് ലഭ്യമാകുന്ന ഈ മൾട്ടിപ്പിൾ വിസയിലെത്തുന്ന സന്ദർശകർക്ക് സ്വന്തം സ്പോൺസർഷിപ്പിൽ എത്ര തവണ വേണമെങ്കിലും യുഎഇയിലേക്കെത്താൻ സാധിക്കും. ഓരോ സന്ദർശനത്തിലും 90 ദിവസം വരെ യുഎഇയിൽ കഴിയാം. വേണമെങ്കിൽ 90 ദിവസംകൂടി നീട്ടി നൽകും.

യുഎഇ ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ് (ഐസിഎ) വഴി 650 ദിർഹമാണ് (13131 രൂപ) അഞ്ചുവർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസക്കായി അപേക്ഷൻ നൽകേണ്ടത്.

ഐസിഎ വെബ്സൈറ്റ് വഴി താത്പര്യമുള്ളവർക്ക് നേരിട്ട് വിസക്കായി അപേക്ഷിക്കാൻ സാധിക്കും. അപേക്ഷകന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ ഉൾപ്പെടെയുള്ള രേഖകൾ വെബ്‌സൈറ്റിൽ നേരിട്ട് അപ്ലോഡ് ചെയ്യാൻ കഴിയുമെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP