Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാട്ടാനയെ പേടിച്ച് പാറപ്പുറത്ത് കഴിഞ്ഞ വിമലയ്ക്ക് ഒരേക്കർ; വിമലയ്ക്ക് സ്ഥലം ലഭിച്ചത് മന്ത്രിയുടെ ഇടപെടലിൽ

കാട്ടാനയെ പേടിച്ച് പാറപ്പുറത്ത് കഴിഞ്ഞ വിമലയ്ക്ക് ഒരേക്കർ; വിമലയ്ക്ക് സ്ഥലം ലഭിച്ചത് മന്ത്രിയുടെ ഇടപെടലിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാട്ടാനയെ പേടിച്ച് പാറപ്പുറത്ത് കഴിഞ്ഞ വിമലയ്ക്കും കുടുംബത്തിനും ഒരേക്കർ ഭൂമി നല്കി സർക്കാർ. ഇടുക്കി ചിന്നക്കനാൽ പഞ്ചായത്തിലെ 301 കോളനിയിൽ വിമലയ്ക്കും കുടുംബത്തിനുമാണ് ആനശല്യമില്ലാത്ത പ്രദേശത്ത് ഒരേക്കർ ഭൂമി നൽകി പട്ടയം കൈമാറിയത്. ലൈഫ് മിഷനിൽ ഉൾപ്പെടുത്തി വീടുവെച്ച് നൽകാനും മന്ത്രി എം വി ഗോവിന്ദൻ നിർദ്ദേശം നൽകി.

ചിന്നക്കനാൽ പഞ്ചായത്ത് ഒമ്പതാംവാർഡിലുള്ള വീട് കാട്ടാന നശിപ്പിച്ചതിനെത്തുടർന്നാണ് പാറയ്ക്കുമുകളിൽ ടാർപ്പോളിൻ ഷീറ്റുകൊണ്ടുള്ള ഷെഡ്ഡുണ്ടാക്കി വിമലയും കുടുംബവും കഴിഞ്ഞിരുന്നത്. ഇതുസംബന്ധിച്ച വാർത്ത വന്നതോടെ മന്ത്രി എം വി ഗോവിന്ദൻ ഇടപെട്ടു.

അവിടെയുള്ള കാളി എന്ന വാച്ചറുടെ ഉടമസ്ഥതയിലുള്ള വീട്ടിലേക്ക് വിമലയെയും മകനെയും മന്ത്രിയുടെ നിർദേശപ്രകാരം താത്കാലികമായി മാറ്റിത്താമസിപ്പിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP