Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള പണം ആയി; കോട്ടയം മെഡിക്കൽ കോളേജിലെ ആദ്യ കരൾമാറ്റ ശസ്ത്രക്രിയ ഉടൻ

ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള പണം ആയി; കോട്ടയം മെഡിക്കൽ കോളേജിലെ ആദ്യ കരൾമാറ്റ ശസ്ത്രക്രിയ ഉടൻ

സ്വന്തം ലേഖകൻ

ഗാന്ധിനഗർ: എംഎൽഎ ഫണ്ടിൽ നിന്നും പണം ലഭിച്ചതോടെ കോട്ടയം മെഡിക്കൽ കോളേജിലെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് തടസ്സങ്ങൾ നീങ്ങുന്നു. ഇതോടെ, കരൾമാറ്റിവെയ്ക്കുന്ന കേരളത്തിലെ ആദ്യ സർക്കാർ ആശുപത്രിയായി കോട്ടയം മെഡിക്കൽ കോളേജ് മാറും.

കരൾ മാറ്റ ശസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പുകൾ നേരത്തെ തന്നെ നടന്നിരുന്നെങ്കിലും ശസ്ത്രക്രിയാസമയത്ത് രോഗിയുടെ ദേഹത്ത് ഘടിപ്പിക്കേണ്ട ചില ഉപകരണങ്ങൾക്കുള്ള പണം എവിടെനിന്ന് കണ്ടെത്തുമെന്ന ആശയക്കുഴപ്പമായിരുന്നു. ഉപകരണം വാങ്ങാനുള്ള പണം എംഎ‍ൽഎ.ഫണ്ടിൽനിന്ന് നൽകാമെന്ന് മന്ത്രി വി.എൻ.വാസവൻ ഉറപ്പുനൽകി. ഇതോടെയാണ് ശസ്ത്രക്രിയയ്ക്ക് വഴിയൊരുങ്ങുന്നത്.

മെഡിക്കൽ കോളേജിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജും വാസവനും മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് മേധാവികളുമായി നടന്ന ചർച്ചയിൽ ഇനിയുള്ള കാര്യങ്ങൾക്ക് രൂപരേഖ തയ്യാറാക്കി. 10 ലക്ഷം രൂപയാണ് ഉപകരണങ്ങൾക്ക് വേണ്ടിവരുക. കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാരുടെയും ജീവനക്കാരുടേയും പരിശീലനം നേരത്തേ പൂർത്തിയായിരുന്നു. കരൾമാറ്റത്തിനുള്ള ലൈസൻസും നേടി. കരൾ സ്വീകരിക്കാനുള്ള രോഗിയെയും കരൾനൽകുന്ന ആളെയും നിശ്ചയിക്കുകയും പരിശോധനകൾ പൂർത്തിയാക്കുകയും ചെയ്തു. ആധുനിക മോഡുലാർ തിയേറ്ററിൽ ഉപകരണങ്ങളും സജ്ജമാക്കി.

മന്ത്രി വീണാ ജോർജ്, കോട്ടയം മെഡിക്കൽ കോളേജിലെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കുള്ള തടസ്സങ്ങൾ നീങ്ങിയതായും ദിവസങ്ങൾക്കുള്ളിൽ ആദ്യ ശസ്ത്രക്രിയ നടക്കുമെന്നും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ പദ്ധതി പ്രാരംഭഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP