Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തായ് വാൻ പ്രതിനിധിസംഘം കേരളത്തിൽ; ടൂറിസം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തായ് വാൻ പ്രതിനിധിസംഘം കേരളത്തിൽ; ടൂറിസം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : കേരളത്തിൽ സന്ദർശനത്തിനെത്തിയ തായ് വാൻ പ്രതിനിധി സംഘം പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസുമായി കൂടിക്കാഴ്ച നടത്തി. തായ് വാൻ ടൂറിസത്തെയും കേരളാ ടൂറിസത്തെയും സംബന്ധിച്ച് മന്ത്രിയുമായി സംസാരിച്ചു. കേരളാടൂറിസവുമായി ചേർന്ന് പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്ന് പ്രതിനിധികൾ അറിയിച്ചു.

ഞായറാഴ്ചയാണ് തായ് വാൻ പ്രതിനിധികൾ കേരളത്തിലെത്തിയത്. രണ്ട് ദിവസം കേരളത്തിൽ ചെലവഴിച്ചു. കുമരകത്തും കൊച്ചി ബിനാലെയുടെ ഭാഗമായി നടക്കുന്ന ലോകമേ തറവാട് പ്രദർശനവും സന്ദർശിച്ചു.

കേട്ടറിഞ്ഞതിനേക്കാൾ വലിയ അനുഭവമായിരുന്നു കേരളത്തിൽ ഉണ്ടായതെന്ന് പ്രതിസിനിധി സംഘം പറഞ്ഞു. ഹൈഡൽ ടൂറിസം, വാട്ടർ ടൂറിസം, ഹെലികോപ്റ്റർ ടൂറിസം തുടങ്ങി ടൂറിസം മേഖലയിൽ നടപ്പാക്കാൻ ഉദ്ദശിക്കുന്നപദ്ധതികളെ കുറിച്ച് മന്ത്രി വിശദീകരിച്ചു ടൂറിസം രംഗത്തെ വിദേശനിക്ഷേപത്തെ സംബന്ധിച്ച് ചർച്ച ചെയ്തു. തായ് വാനുമായി ചേർന്ന് ചെയ്യാവുന്ന കാര്യങ്ങളെ സംബന്ധിച്ച് ആലോചിക്കുമെന്ന് മന്ത്രി അറിയിച്ചു.

തായ്‌പേയ് ഇക്കണോമിക് ആൻഡ് കൾച്ചറൽ സെന്റർ ഡയറക്ടർ ജനറൽ വെൻ വാംഗ്, സൂസൻ ചെംഗ്, ലൂറൻ, ജൂൽസ് ഷിഹ്, സായ് സുധ, ബെറ്റിന ചെറിയാൻ, അജു ആന്റണി, ടൂറിസം ഡയറക്ടർ കൃഷ്ണ തേജ ഐഎഎസ് തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP