Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വഖഫ് സ്വത്തുക്കൾ പൂർണമായും വീണ്ടെടുത്ത് സംരക്ഷിക്കും; അനർഹമായി കൈവശം വെക്കുകയും കൈയേറുകയും ചെയ്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും എന്ന് മന്ത്രി വി. അബ്ദുറഹിമാൻ

വഖഫ് സ്വത്തുക്കൾ പൂർണമായും വീണ്ടെടുത്ത് സംരക്ഷിക്കും; അനർഹമായി കൈവശം വെക്കുകയും കൈയേറുകയും ചെയ്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും  എന്ന് മന്ത്രി വി. അബ്ദുറഹിമാൻ

മറുനാടൻ മലയാളി ബ്യൂറോ

മഞ്ചേരി: അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ പൂർണമായും വീണ്ടെടുത്ത് സംരക്ഷിക്കുമെന്ന് വഖഫ്, ഹജ്ജ് മന്ത്രി വി. അബ്ദുറഹിമാൻ. സംസ്ഥാന വഖഫ് ബോർഡിന്റെ ആഭിമുഖ്യത്തിലുള്ള വഖഫ് രജിസ്ട്രേഷൻ അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം മഞ്ചേരിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഇതിനായി വഖഫ് സർവേ പുരോഗമിക്കുകയാണ്. ഏഴ് ജില്ലകളിൽ പൂർത്തിയായി. വഖഫ് സ്വത്തുക്കൾ അനർഹമായി കൈവശം വെക്കുകയും കൈയേറുകയും ചെയ്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. സംസ്ഥാനത്ത് 16 വർഷത്തിന് ശേഷമാണ് വഖഫ് രജിസ്ട്രേഷൻ അദാലത്തുകൾ പുനരാരംഭിക്കുന്നതെന്നും വഖഫ്, ദേവസ്വം സ്വത്തുക്കൾ സംരക്ഷിക്കുന്നതിൽ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു അദാലത്ത്. രജിസ്ട്രേഷൻ പൂർത്തിയാക്കിയ 140 വഖഫ് സ്വത്തുക്കളുടെ സർട്ടിഫിക്കറ്റുകൾ അദ്ദേഹം വിതരണം ചെയ്തു. 60 വയസ്സ് പിന്നിട്ട പള്ളി, മദ്‌റസ ജീവനക്കാർക്ക് വഖഫ് ബോർഡിന്റെ സാമൂഹികക്ഷേമ പദ്ധതിയിൽനിന്നുള്ള ധനസഹായ വിതരണവും നടന്നു. ഒമ്പത് പേർക്ക് ആറുമാസത്തെ സഹായധനമായ 6,000 രൂപ വീതമാണ് നൽകിയത്. വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ നടക്കാതിരുന്ന 52 വഖഫ് സ്വത്തുക്കൾ സംബന്ധിച്ച പരാതികളിൽ 15 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. മറ്റ് പരാതികളിൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP