Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോൺസണുമായി ബന്ധമില്ല; തെളിയിച്ചാൽ പൊതുപ്രവർത്തനം നിർത്തും; ഇത്തരം ആരോപണങ്ങളിൽ പൊതുപ്രവർത്തകരുടെ പേര് വലിച്ചിഴക്കുമ്പോൾ അത് പരിശോധിക്കാൻ മാധ്യമങ്ങൾ തയ്യാറാവണം; മോൺസണിന്റെ ഫോൺരേഖകൾ പുറത്തുവിടണമെന്ന് ഹൈബി ഈഡൻ

മോൺസണുമായി ബന്ധമില്ല; തെളിയിച്ചാൽ പൊതുപ്രവർത്തനം നിർത്തും; ഇത്തരം ആരോപണങ്ങളിൽ പൊതുപ്രവർത്തകരുടെ പേര് വലിച്ചിഴക്കുമ്പോൾ അത് പരിശോധിക്കാൻ മാധ്യമങ്ങൾ തയ്യാറാവണം; മോൺസണിന്റെ ഫോൺരേഖകൾ പുറത്തുവിടണമെന്ന് ഹൈബി ഈഡൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മോൺസൺ മാവുങ്കലുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴക്കുന്നത് അനാവശ്യവിവാദം സൃഷ്ടിക്കാൻ വേണ്ടിയാണെന്ന് എംപിയും കോൺഗ്രസ് നേതാവുമായ ഹൈബി ഈഡൻ. മോൺസണിന്റെ ഫോൺരേഖകൾ പുറത്തുവിടണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു. സാമ്പത്തിക ഇടപാടുകളിൽ പങ്കുണ്ടെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാവണമെന്നും ഹൈബി ഈഡൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മോൺസണിന്റെ വീട് സന്ദർശിച്ചിട്ടുണ്ട്. തന്റെ ചിത്രം കണ്ടിട്ടുണ്ട് എന്നാണ് പരാതിക്കാർ പറയുന്നത്. മോൺസണിന്റെ ടെലിഫോൺ വിശദാംശങ്ങൾ പരിശോധിക്കണം. മോൺസണ് വേണ്ടി താൻ ഇടപെട്ടു എന്ന് പരാതിയുള്ളവർ മുന്നോട്ടുവരണം എന്നാണ് തന്റെ അഭ്യർത്ഥന.

ഇത്തരം ആരോപണങ്ങളിൽ പൊതുപ്രവർത്തകരുടെ പേര് വലിച്ചിഴക്കുമ്പോൾ അത് പരിശോധിക്കാൻ മാധ്യമങ്ങൾ തയ്യാറാവണം. തട്ടിപ്പിന് ഇരയായ ആളുകൾ അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉന്നയിക്കുകയാണ്. ഇത്തരത്തിൽ തന്റെ പേര് വലിച്ചിഴക്കുന്ന പരാതിക്കാർക്കും മാധ്യമങ്ങൾക്കുമെതിരെ മാനനഷ്ടകേസ് നൽകും. നാല് വർഷം മുൻപ് ഒരിക്കൽ വീട് സന്ദർശിച്ചു എന്നല്ലാതെ മോൺസണുമായി ഫോണിൽ ബന്ധപ്പെടുകയോ ഒരുമിച്ച് ഒരു ചടങ്ങിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ മോൺസണെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തനിക്ക് അറിയില്ലെന്നും ഹൈബി ഈഡൻ പറഞ്ഞു.

തനിക്കെതിരെ സോളാർ വിഷയത്തിൽ ആരോപണം ഉന്നയിച്ച മൂന്നു ബിജെപിക്കാരെ ശിക്ഷിച്ച സംഭവമുണ്ട്. അതുകൊണ്ടു തന്നെ തനിക്കു ബന്ധമില്ലാത്ത കാര്യവുമായി ബന്ധപ്പെടുത്താൻ ശ്രമിച്ചാൽ നടപടി സ്വീകരിക്കും. ഇനി അതല്ല, തന്നെ ഇയാളുമായി ബന്ധപ്പെടുത്തുന്ന എന്തെങ്കിലും സാമ്പത്തിക ക്രമക്കേട്, കൈമാറ്റം, ബിസിനസ് പ്രപ്പോസൽ ഇവ സംസാരിക്കുകയൊ ഇയാൾക്ക് എന്തെങ്കിലും സൗകര്യം ചെയ്തുകൊടുക്കുകയോ ചെയ്തിട്ടുണ്ടെന്നു തെളിയിച്ചാൽ, അതിന്റെ സ്ഥലവും സമയവും തീയതിയും പറഞ്ഞാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കാന് തയാറാണ്. അല്ലാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP