Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബാലരാമപുരത്തെ കൈത്തറി വ്യാപാരിയിൽ നിന്ന് 24 ലക്ഷം തട്ടിയെടുത്ത കേസ്: തിരൂരങ്ങാടി സ്വദേശി അബ്ദുൾ ഗഫൂർ പിടിയിൽ

ബാലരാമപുരത്തെ കൈത്തറി വ്യാപാരിയിൽ നിന്ന് 24 ലക്ഷം തട്ടിയെടുത്ത കേസ്: തിരൂരങ്ങാടി സ്വദേശി അബ്ദുൾ ഗഫൂർ പിടിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: കൈത്തറി വ്യാപാരിയിൽ നിന്നും 24 ലക്ഷത്തിലെറെ രൂപ കബളിപ്പിച്ച തിരൂരങ്ങാടി സ്വദേശി പിടിയിൽ. മലപ്പുറം തിരൂരങ്ങാടി അബ്ദുൾ റഹ്മാൻ നഗറിലെ പുകയൂർ ഒളകര കോയാസ്മുഖം വീട്ടിൽ അബ്ദുൾ ഗഫൂർ(37)നെയാണ് ബാലരാമപുരം പൊലീസ് പിടികൂടിയത്. ബാലരാമപുരം,പഴയകട ലൈനിൽ, ആശാഹാന്റ്ലൂമിൽ നിന്നും നിരവധി തവണകളിലായി കൈത്തറി വസ്ത്രം വാങ്ങി കബളിപ്പിച്ച പ്രതിയെയാണ് പിടികൂടിയത്.

കഴിഞ്ഞ വർഷം ജൂലൈയിൽ ബാലരാമപുരത്തെ ആശാഹാന്റ്ലൂമിലെത്തി ആദ്യഘട്ടങ്ങളിൽ ചെറിയ തുകക്ക് ക്യാഷ് നൽകി കൈത്തറി വസ്ത്രങ്ങൾവാങ്ങി ഉടമയുടെ വിശ്വാസം പിടിച്ച് പറ്റിയ ശേഷം ചെമ്മാട്, മഞ്ചേരി, കോഴിക്കോടുമുള്ള വസ്ത്രശാലകളിലേക്ക് കൈത്തറി വസ്ത്രങ്ങൾ വാങ്ങിയത്. അബ്ദുൾഗഫൂറും പാർട്ടണർമാരും നടത്തുന്ന വസ്ത്രശാലകളിലേക്ക് വിവിധ ഘട്ടങ്ങളിലായി 25 ലക്ഷത്തോളം രൂപയുടെ കൈത്തറി വസ്ത്രങ്ങൾ വാങ്ങി തുക നൽകാതെ കബളിപ്പിക്കപ്പെട്ടതായാണ് പരാതി.

നിരവധി തവണ പണത്തിനുവേണ്ടി ഗഫൂറിനെ സമീപിച്ചിരുന്നെങ്കിലും ഭീഷണിപ്പെടുത്തി ഉടമയെ തിരികെ അയച്ചതായും പരാതിയിൽ പറയുന്നു. തുടർന്ന് ആശാഹാന്റ്ലൂം ഉടമ കുട്ടപ്പൻ ബാലരാമപുരം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് തിരുവനന്തപുരം റൂറൽ എസ്‌പിയുടെ നേതൃത്വത്തിൽ ഡി.വൈ.എസ്‌പി.അനിൽകുമാർ, ബാലരാമപുരം പൊലീസ് ഇൻസ്പെക്ടർ ബിജുകുമാർ, എസ്‌ഐ.വിനോദ്കുമാർ, എഎസ്ഐ.ബൈജു, സി.പി.ഒ.മാരായ ശ്രീകാന്ത്,ബിജുഎന്നിവരുടെ നേതൃത്വത്തിൽ മലപ്പുറം തിരൂരങ്ങാടിയിൽ നിന്നുമണാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ അബ്ദുൽഗഫൂറിനെ റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP