Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോൺസണെ അറിയാമെന്ന് ജിജി തോംസണും ലാലി വിൻസന്റും; അദ്ഭുതപ്പെടുത്തുന്ന പുരാവസ്തുശേഖരമെന്നും എല്ലാം ഒറിജിനലോ എന്നറിയില്ല എന്നും മുൻ ചീഫ് സെക്രട്ടറി; കേസുകൾ വാദിച്ച പരിചയമെന്ന് കോൺഗ്രസ് നേതാവ്; എന്തായിരുന്നു കേസെന്ന് പറയില്ലെന്നും ലാലി വിൻസന്റ്

മോൺസണെ അറിയാമെന്ന് ജിജി തോംസണും ലാലി വിൻസന്റും; അദ്ഭുതപ്പെടുത്തുന്ന പുരാവസ്തുശേഖരമെന്നും എല്ലാം ഒറിജിനലോ എന്നറിയില്ല എന്നും മുൻ ചീഫ് സെക്രട്ടറി;  കേസുകൾ വാദിച്ച പരിചയമെന്ന് കോൺഗ്രസ് നേതാവ്; എന്തായിരുന്നു കേസെന്ന് പറയില്ലെന്നും ലാലി വിൻസന്റ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പുരാവസ്തു വിൽപനക്കാരനെന്ന വ്യാജേന പണം തട്ടാൻ മോൺസൺ മാവുങ്കൽ ആയുധമാക്കിയത് വാക്ചാതുര്യം. ഇതിൽ വീഴാത്തവരില്ല എന്നാണ് ഈ തട്ടിപ്പുകാരന് ഒപ്പമുള്ള സെലിബ്രിറ്റികളുടെ ചിത്രങ്ങൾ വ്യക്തമാക്കുന്നത്.

കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, ഡി.ഐ.ജി സുരേന്ദ്രൻ, മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, മനോജ് എബ്രഹാം, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, നടൻ മോഹൻലാൽ, കോൺഗ്രസ് നേതാവ് ലാലി വിൻസന്റ് എന്നിവരോടൊപ്പമെല്ലാം മോൺസൺ നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഇവരുമായെല്ലാമുള്ള ബന്ധങ്ങളും ഈ ചിത്രങ്ങളും മോൺസൺ തട്ടിപ്പിന് ഉപയോഗപ്പെടുത്തിയെന്നാണ് സൂചന. പരാതിക്കാരിൽ ചിലർ അത് ഉന്നയിക്കുകയും ചെയ്യുന്നുണ്ട്.

യാകൂബ് എന്നയാൾ മോൺസണ് 25 ലക്ഷം കൈമാറിയത് ഡി.ഐ.ജി സുരേന്ദ്രന്റെ സാന്നിധ്യത്തിലാണെന്ന് പരാതിയിൽ പറയുന്നുണ്ട്. അനൂപ് എന്നയാൾ 2010 ൽ മോൺസണ് 25 ലക്ഷം രൂപ കൈമാറിയത് കോൺഗ്രസ് നേതാവായിരുന്ന കെ. സുധാകരന്റെ സാന്നിധ്യത്തിലായിരുന്നുവെന്നും പരാതിയുണ്ട്.

മോൻസൺ മാവുങ്കലിനെ പരിചയമുണ്ടെന്ന് ജിജി തോംസൺ പറഞ്ഞു. പ്രവാസി മലയാളി ഫെഡറേഷന്റെ രക്ഷാധികാരികളിലൊരാളാണ് താൻ. മോൻസണും ഒരു രക്ഷാധികാരിയാണ്. സംഘടനയുടെ പ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഒന്നുരണ്ട് പ്രാവശ്യം അദ്ദേഹത്തിന്റെ പുരാവസ്തു ശേഖരം കാണിക്കാൻ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഭാര്യക്കൊപ്പം പോയാണ് അത് കണ്ടത്.

ആരേയും അത്ഭുതപ്പെടുത്തുന്ന പുരാവസ്തുക്കളുടെ വലിയ ശേഖരമായിരുന്നു മോൻസണ് ഉണ്ടായിരുന്നത്. പക്ഷേ എല്ലാം ഒറിജിനലാണോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. എല്ലാത്തിനും ആധികാരികമായ രേഖകളുണ്ടെന്നാണ് മോൻസൺ അവകാശപ്പെട്ടത്. ചിലതെല്ലാം കാണിക്കുകയും ചെയ്തിരുന്നു. താല്പ്യമില്ലാതിരുന്നതിനാൽ മുഴുവൻ വസ്തുനിഷ്ഠമായി നോക്കിയിരുന്നില്ല. റിട്ടയർ ചെയ്ത ഉദ്യോഗസ്ഥനായതിനാൽ സഹായം ലഭിക്കില്ലെന്ന് മനസിലായിരുന്നു. ഡിജിപിയെ അടക്കം പലരേയും അറിയാമോ എന്ന് ചോദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

1999-2000 കാലഘട്ടത്തിൽ മോൻസണിന്റെ കേസുകൾ വാദിച്ചുള്ള പരിചയമാണുള്ളതെന്ന് ലാലി വിൻസെന്റും പറഞ്ഞു. ഒന്നു രണ്ട് പരാതികളിൽ ഹാജരായിട്ടുണ്ട്. ഇടക്കാലത്ത് കണ്ടിട്ടുണ്ടായിരുന്നില്ല. പിന്നീടൊരിക്കൽ ഭക്ഷണം കഴിക്കാൻ വിളിച്ചു. 2017ലാണെന്നാണ് ഓർമ. കെ.സുധാകരൻ, ജിജി തോംസൺ, അദ്ദേഹത്തിന്റെ ഭാര്യ എന്നിവരടക്കം ഭക്ഷണം കഴിക്കാൻ ഉണ്ടായിരുന്നു. പക്ഷേ കേസിന്റെ കാര്യങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും അവർ പറഞ്ഞു.

മോൺസന്റെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു ട്രാഫിക് ഐ.ജി ലക്ഷമണ. മകളുടെ വിവാഹ നിശ്ചയ ദിവസമാണ് മോൺസൺ അറസ്റ്റിലാവുന്നത്. അന്നും ചടങ്ങുകൾക്ക് ലക്ഷമണ ഉണ്ടായിരുന്നു. സെലിബ്രിറ്റികൾക്ക് മോൺസന്റെ തട്ടിപ്പുകളെ കുറിച്ച് അറിയുമായിരുന്നോ എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നാണ് പരാതിക്കാർ പറയുന്നത്. അതേസമയം, മോൺസന്റെ ഉന്നത ബന്ധങ്ങളുടെ വിശ്വാസ്യതയിലാണ് പണം നൽകിയതെന്നാണ് പരാതിക്കാർ പറയുന്നു.

ടിപ്പുവിന്റെ സിംഹാസനം, യേശുവിനെ ഒറ്റിക്കൊടുത്തവർക്ക് കിട്ടിയ വെള്ളിക്കാശ്, മുഹമ്മദ് നബി ഉപയോഗിച്ച് വിളക്ക് തുടങ്ങിയ അപൂർവ പുരാവസ്തുക്കൾ തന്റെ കൈവശമുണ്ടെന്നായിരുന്നു മോൺസന്റെ അവകാശവാദം. പുരാവസ്തു ഇടപാടിൽ കോടികൾ കിട്ടാനുണ്ടെന്ന് പറഞ്ഞ് നൂറുകോടിയേഗളം രൂപ ഇയാൾ പലരിൽ നിന്നായി തട്ടിയെടുത്തിട്ടുണ്ട്. ശനിയാഴ്ച ചേർത്തലയിൽ നിന്നാണ് മോൺസണെ കൊച്ചി കൈബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP