Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാർക്കോട്ടിസത്തിനും ഭീകരവാദത്തിനുമെതിരെ ദേശീയതല ക്യാംപെയ്ൻ ആരംഭിക്കും: സിബിസിഐ ലെയ്റ്റി കൗൺസിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്തുടനീളം അതിരൂക്ഷമാകുന്ന നാർക്കോട്ടിസത്തിനും ജനങ്ങളെ ആശങ്കയിലാഴ്‌ത്തുന്ന ഭീകരവാദത്തിനുമെതിരെ പൊതുസമൂഹ മനഃസാക്ഷി ഉണർത്തുവാൻ ദേശീയ തലത്തിൽ 'സേവ് ദ പീപ്പിൾ' ക്യാംപെയ്ൻ സംഘടിപ്പിക്കുമെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

വിദ്യാർത്ഥികളും യുവജനങ്ങളുമുൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിലും തലങ്ങളിലുമുള്ളവർ ഈ ദേശീയ പ്രചരണ ബോധവൽക്കരണ പരിപാടികളിൽ പങ്കാളികളാകും. സർക്കാർ സംവിധാനങ്ങളെയും നിയമവ്യവസ്ഥകളെപ്പോലും നിർവീര്യമാക്കുന്ന തലങ്ങളിലേയ്ക്ക് സംഘടിത ഭീകരവാദവും നാർക്കോട്ടിസവും സമൂഹത്തിന്റെ സമസ്തമേഖലകളിലും സ്വാധീനമുറപ്പിക്കുന്നതിന്റെ അപായസൂചനകൾ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നുയരുന്നത് നിസാരവൽക്കരിക്കരുത്.

വിവിധ മത രാഷ്ട്രീയ വിഭാഗങ്ങളും സാമൂഹ്യ സാംസ്‌കാരിക പ്രസ്ഥാനങ്ങളും സാമൂഹ്യതിന്മകൾക്കെതിരെയുള്ള ഈ ബോധവൽക്കരണ പ്രക്രിയകളിൽ പങ്കുചേരും. ഉന്നത വിദ്യാഭ്യാസ മേഖലകളിലേയ്ക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്ന തീവ്രവാദ പ്രസ്ഥാനങ്ങളുടെ അജണ്ടകളെക്കുറിച്ച് ചില രാഷ്ട്രീയ പാർട്ടികൾ ഇതിനോടകം പങ്കുവെച്ച ആശങ്കകൾ ഗൗരവമേറിയതാണ്.

ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ മൂന്നുമാസക്കാലം ദേശീയതലം മുതൽ കുടുംബങ്ങൾ വരെയുള്ള ബോധവൽക്കരണപദ്ധതികളാണ് 'സേവ് ദ പീപ്പിളി'ലൂടെ ലെയ്റ്റി കൗൺസിൽ ലക്ഷ്യമിടുന്നത്. കോവിഡ് നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും മാനിച്ച്, വർദ്ധിച്ചവരുന്ന നാർക്കോട്ടിസത്തിനും ഭീകരവാദത്തിനുമെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചരണം, ടാബ്ലോകൾ, സെമിനാറുകൾ, ചർച്ചകൾ, കുടുംബസന്ദർശനങ്ങൾ, പ്രാദേശിക തലങ്ങളിലുള്ള ജനകീയ കൂട്ടായ്മകൾ എന്നിവ സംഘടിപ്പിക്കുന്നതാണ്.

സിബിസിഐ ലെയ്റ്റി കൗൺസിലിന്റെ ഇന്ത്യയിലെ 14 റീജിയണുകളും ഈ ആശയം മുൻനിർത്തി വ്യത്യസ്ഥങ്ങളായ ജനകീയ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. ഇന്ത്യയിലെ 174 കത്തോലിക്കാ രൂപതകളും വിവിധ അല്മായ പ്രസ്ഥാനങ്ങളും, വിവിധ ക്രൈസ്തവ സഭാസമൂഹങ്ങളും സഹകരിച്ച് വിവിധ മതവിഭാഗങ്ങളെയും ജനപ്രതിനിധികളെയും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക തലങ്ങളിലുള്ളവരെയും പങ്കുചേർത്ത് ദേശീയതയും മതസൗഹാർദ്ദവും നിലനിർത്തി ഉയർത്തിക്കാട്ടുന്നതിനോടൊപ്പം ജനങ്ങളുടെ ജീവനും ജീവിതത്തിനും നിലനിൽപ്പിനും വെല്ലുവിളിയുയർത്തുന്ന നാർക്കോട്ടിസത്തിനും ഭീകരവാദത്തിനുമെതിരെ പ്രചരണവും പ്രതിജ്ഞയുമെടുക്കും.

ഭാവിതലമുറയെ ഭീകരപ്രവർത്തനങ്ങളുടെ ഇരകളാക്കുന്ന ക്രൂരതയ്ക്കെതിരെ വിവിധ യുവജനപ്രസ്ഥാനങ്ങളും വിവിധ വിദ്യാഭ്യാസ ഏജൻസികളുമായി ചേർന്ന് യുവജനസംരക്ഷണം ഉറപ്പുവരുത്തുന്ന 'യൂത്ത് ആക്ഷൻ' പദ്ധതിയും നടപ്പിലാക്കുമെന്ന് വി,സി.സെബാസ്റ്റ്യൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP