Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രൂണെ സുൽത്താന് കിരീടം വിറ്റവകയിൽ 70,000 കോടി രൂപ ഫണ്ട് കിട്ടാനുണ്ട്; ഫെമ പിഴ അടയ്ക്കാൻ 100 കോടി വേണം; ചേർത്തലക്കാരനിൽ നിന്ന് വാങ്ങിയത് ആറു കോടിയിൽ അധികം; മോൺസൺ മാവുങ്കലിന്റെ തട്ടിപ്പിൽ കുടുങ്ങി ഷാജിയും; പുരാവസ്തു തട്ടിപ്പിൽ പരാതിക്കാർ കൂടുന്നു

ബ്രൂണെ സുൽത്താന് കിരീടം വിറ്റവകയിൽ 70,000 കോടി രൂപ ഫണ്ട് കിട്ടാനുണ്ട്; ഫെമ പിഴ അടയ്ക്കാൻ 100 കോടി വേണം; ചേർത്തലക്കാരനിൽ നിന്ന് വാങ്ങിയത് ആറു കോടിയിൽ അധികം; മോൺസൺ മാവുങ്കലിന്റെ തട്ടിപ്പിൽ കുടുങ്ങി ഷാജിയും; പുരാവസ്തു തട്ടിപ്പിൽ പരാതിക്കാർ കൂടുന്നു

സ്വന്തം ലേഖകൻ

ചേർത്തല: മോൺസൺ മാവുങ്കലിനെതിരെ കൂടുതൽ പരാതികൾ. 100 കോടി രൂപ പലിശയില്ലാതെ വായ്പ നൽകാം എന്ന് വാഗ്ദാനം ചെയ്ത് ആലപ്പുഴ സ്വദേശിയിൽ നിന്ന് മോൺസൺ മാവുങ്കൽ 6.27 കോടി രൂപ തട്ടിയെടുത്തതായി പരാതി എത്തുകയാണ്.

ബ്രൂണെ സുൽത്താന് കിരീടം വിറ്റവകയിൽ 70,000 കോടി രൂപ ഫണ്ട് കിട്ടാനുണ്ടെന്നും അതിലേക്കായി തത്കാലം ഫെമ പിഴ അടയ്ക്കാൻ വേണം എന്ന തരത്തിൽ തെളിവുകൾ ഹാജരാക്കിയാണ് പണം തട്ടിയത്. പകരം ബാങ്ക് വായ്പയും വാഗ്ദാനം ചെയ്തു. ബാങ്കിന്റെ രേഖകളടക്കം വിശ്വാസം വരാനായി നൽകിയെന്നും പരാതിക്കാരിൽ ഉൾപ്പെടുന്ന ഷാജി പറയുന്നു. കാട്ടിയ തെളിവുകളെല്ലാം വ്യാജമായിരുന്നു. കഥ പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്.

ഫെമ തടഞ്ഞതിനാൽ പിഴ അടച്ചാലേ പണം കിട്ടൂ എന്ന് വിശ്വസിപ്പിച്ചാണ് തങ്ങളിൽ നിന്ന് പണം തട്ടിയതെന്ന് ഷാജി പറയുന്നു. ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാകുന്നത്. അങ്ങനെയാണ് വാഹനങ്ങളുടെ മൂല്യനിർണയം അവർ നടത്തിയത്. അവർ നടത്തിയ വാലുവേഷനിൽ ആകെ 25 ലക്ഷം രൂപയാണ് വാഹനങ്ങൾക്കെല്ലാം കൂടി വിലയിട്ടത്.

ചേർത്തല സിഐക്ക് തങ്ങൾക്കെതിരെ മോൻസൺ നൽകിയ പരാതിയിൽ 25 വാഹനങ്ങൾ ലീസിന് നൽകിയ വകയിൽ ഒരുകോടി രൂപ ഞങ്ങൾ നൽകിയെന്നും ബാക്കി ഏഴ് കോടി നൽകണമെന്നുമായിരുന്നു കേസ്. പൈസ ഞങ്ങൾ അയച്ചത് മോൻസണിന്റെ മേക്കപ്പ്മാൻ ജോഷി, ഡ്രൈവർ അജിത് എന്നിവർക്കാണ്. അജിത് പിന്നീട് മോൻസണുമായി തെറ്റിപ്പിരിഞ്ഞു. പ്രമുഖ വ്യക്തികളുടെ അടുത്ത് പറ്റിക്കൂടി ഫോട്ടോ എടുക്കും. അതുകാണിച്ച് വീട്ടിലേക്ക് ക്ഷണിക്കും. വാങ്ങിയ പണം തിരിച്ചുകിട്ടാതെ വന്നതോടെയാണ് പന്തളം പൊലീസിൽ കേസ് നൽകുന്നതെന്ന് ഷാജി പറഞ്ഞു.

അതിന് മുമ്പായി കുറേ പഴയ വാഹനങ്ങൾ യാർഡിൽ കൊണ്ടുവന്ന് ഇട്ടു. പന്തളത്ത് കേസ് നൽകിയതിന് പിന്നാലെ മോൻസൺ ചേർത്തല പൊലീസിൽ തനിക്കെതിരായി പരാതി നൽകി. ഡിവൈഎസ്‌പി സുഭാഷിനും ആലപ്പുഴ എസ്‌പിക്കും പരാതി നൽകി. പ്രമുഖരെ ബന്ധപ്പെടുകയും അവരെ ഫോണിൽ വിളിക്കുകയും ബന്ധം സ്ഥാപിക്കുകയും ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും പതിവാക്കി. അതിന് ശേഷം ബന്ധങ്ങൾ കാട്ടി തട്ടിപ്പിന് ഉപയോഗിക്കുന്നു. പഴയ ഓടാത്ത ആഡംബര വാഹനങ്ങൾ കാശുകൊടുത്ത് വാങ്ങി വീട്ടിന് മുന്നിലിടുക.

എന്നിട്ട് ആഡംബരത്തിന്റെ അടയാളമാക്കി ആളുകളെ തെറ്റിദ്ധരിപ്പിക്കുക. താൻ കോടീശ്വരനാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള മാർഗങ്ങളിൽ ഒന്നായി മോൺസൺ ഉപയോഗിച്ചു. അങ്ങനെ ആളുകളിൽനിന്ന് പണം തട്ടുകയാണ് പതിവ് രീതി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP