Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൈക്കമാൻഡിന്റെ ഫലപ്രദമായ ഇടപെൽ ഉണ്ടാകുന്നില്ല; വലിയ ദുഃഖമുണ്ട്; പുതിയ നേതൃത്വത്തിൽ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും എല്ലാം കളഞ്ഞുകുളിച്ചു; പല നേതാക്കളെയും മുഖവിലക്കെടുക്കുന്നില്ല; എഐസിസിയിൽ നിന്നും വി എം സുധീരൻ രാജിവച്ചു; അനുനയം തകർത്ത് മുതിർന്ന നേതാവ്‌

ഹൈക്കമാൻഡിന്റെ ഫലപ്രദമായ ഇടപെൽ ഉണ്ടാകുന്നില്ല; വലിയ ദുഃഖമുണ്ട്; പുതിയ നേതൃത്വത്തിൽ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും എല്ലാം കളഞ്ഞുകുളിച്ചു; പല നേതാക്കളെയും മുഖവിലക്കെടുക്കുന്നില്ല; എഐസിസിയിൽ നിന്നും വി എം സുധീരൻ രാജിവച്ചു; അനുനയം തകർത്ത് മുതിർന്ന നേതാവ്‌

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നേതൃത്വത്തിനെതിരേ പ്രതിഷേധം കടുപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി എം. സുധീരൻ. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗത്വത്തിന് പിന്നാലെ എഐസിസി അംഗത്വവും രാജിവച്ചു. അനുനയശ്രമങ്ങൾക്ക് ഇല്ലെന്ന് സൂചിപ്പിച്ചാണ് രാജി. ഹൈക്കമാണ്ടിനേയും പ്രതിക്കൂട്ടിൽ നിർത്തുന്നു.

കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളിൽ ഹൈക്കമാൻഡിന്റെ ഇടപെടലുകൾ ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. സാധാരണ പ്രവർത്തകനായി പാർട്ടിയിൽ തുടരുമെന്നും സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ സുധീരൻ വ്യക്തമാക്കുന്നു. കേരളത്തിലെ പ്രശ്‌നങ്ങളിൽ ഹൈക്കമാൻഡിന്റെ ഫലപ്രദമായ ഇടപെൽ ഉണ്ടാകുന്നില്ല. ഇതിൽ വലിയ ദുഃഖമുണ്ട്. പുതിയ നേതൃത്വത്തിൽ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും എല്ലാം കളഞ്ഞുകുളിച്ചു. പല നേതാക്കളെയും നേതൃത്വം മുഖവിലക്കെടുക്കുന്നില്ലെന്നും സുധീരൻ പറയുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഞായറാഴ്ച സുധീരനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും രാജി തീരുമാനത്തിൽ അദ്ദേഹം ഉറച്ചു നിന്നിരുന്നു. ഇതിന് പിന്നാലെയാണ് എഐസിസിയിൽ നിന്നുള്ള രാജി. ഇതോടെ വിട്ടുവീഴ്ചയ്ക്കില്ലെന്ന സൂചന സുധീരൻ നൽകുകയാണ്. ഇതോടെ കോൺഗ്രസിലെ എല്ലാ സ്ഥാനങ്ങളും സുധീരൻ ഒഴിഞ്ഞു.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും ഇന്ന് സുധീരനുമായി ചർച്ച നടത്തുമെന്ന് സൂചനകളുണ്ടായിരുന്നു. ഇന്നലെ സുധീരനെ വസതിയിൽ സന്ദർശിച്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ രണ്ടു മണിക്കൂറോളം സംസാരിച്ചെങ്കിലും രാജിനിലപാടിൽ മാറ്റമില്ലെന്ന് സുധീരൻ അറിയിച്ചു.

ഞായറാഴ്ച വൈകുന്നേരത്തോടെ താരിഖ് അൻവർ, സുധീരനെ വസതിയിലെത്തി കാണുമെന്ന് അറിയിച്ചെങ്കിലും സുധീരൻ രാജി തീരുമാനത്തിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ കൂടിക്കാഴ്ച ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അതേസമയം, കെപിസിസി മുൻ പ്രസിഡന്റുമാരായ വി എം. സുധീരനെയും മുല്ലപ്പള്ളി രാമചന്ദ്രനെയും പരമാവധി സഹകരിപ്പിക്കാൻ ശ്രമിച്ചിട്ടും ഇരുവരും വിട്ടുനിൽക്കുന്നുവെന്ന പരിഭവമാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്. മുല്ലപ്പള്ളി ഫോൺ പോലും എടുക്കുന്നില്ലെന്ന പരാതി സുധാകരൻ ഉന്നയിച്ചിരുന്നു.

സുധീരനുമായി ചർച്ച നടത്തുമെന്നും രാജി പിൻവലിക്കണമെന്ന് ആവശ്യപ്പെടുമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും സുധീരൻ അടക്കമുള്ളവരുമായി ചർച്ച നടത്തുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറും വ്യക്തമാക്കിയിരുന്നു. രമേശ് ചെന്നിത്തല അടക്കമുള്ളവർ സുധീരൻ രാഷ്ട്രീയകാര്യ സമിതിയിൽ വേണമെന്ന ആവശ്യവുമായി രംഗത്തുവന്നു. അനുനയിപ്പിച്ച് മടക്കിക്കൊണ്ടുവരണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

കൂടിയാലോചന ഇല്ലെന്ന പരാതി പരിശോധിക്കണമെന്ന് എം.എം. ഹസൻ പറഞ്ഞു. ഇതിനിടെയിലും വിട്ടുവീഴ്ച ഇല്ലെന്ന സൂചനയാണ് സുധീരൻ നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP