Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബോറടി മാറ്റാൻ ചുറ്റിലും നടിമാരെ നിർത്തി ഫോട്ടോ ഷൂട്ട്; സുന്ദരിമാർക്കൊപ്പം ആട്ടവും പാട്ടവും ഹരം; പുരാവസ്തു എന്ന പേരിൽ ആശാരി ഉണ്ടാക്കിയ സാധനങ്ങൾ വിറ്റ്കാശുണ്ടാക്കിയ ഡോ.മോൺസൺ മാവുങ്കൽ പത്താം ക്ലാസുകാരൻ

ബോറടി മാറ്റാൻ ചുറ്റിലും നടിമാരെ നിർത്തി ഫോട്ടോ ഷൂട്ട്; സുന്ദരിമാർക്കൊപ്പം ആട്ടവും പാട്ടവും ഹരം; പുരാവസ്തു എന്ന പേരിൽ ആശാരി ഉണ്ടാക്കിയ സാധനങ്ങൾ വിറ്റ്കാശുണ്ടാക്കിയ ഡോ.മോൺസൺ മാവുങ്കൽ പത്താം ക്ലാസുകാരൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തട്ടിപ്പുകാർക്ക് ആളുകളുടെ മന: ശാസ്ത്രം അറിയാം എന്ന് പറയുന്നത് വെറുതെയല്ല. എവിടെയാണ് വീക്ക് പോയിന്റ് എന്ന് അവർക്കറിയാം. അതിൽ പിടിച്ചാൽ ഏതുകൊമ്പനും വീഴുമെന്നും. അതല്ലെങ്കിൽ പുരാവസ്തു എന്ന് പറഞ്ഞ് സ്വന്തം ആശാരിയെ കൊണ്ട് പണിയിച്ച സാധനങ്ങൾ കൊച്ചിക്കാരൻ മോൺസൺ മാവുങ്കലിന് വിറ്റ് കാശാക്കാൻ ആവുമോ? പുറപ്പാട് പുസ്തകത്തിൽ പറയുന്ന മോശ ഉപയോഗിച്ച വടി തന്റെ കൈയിലുണ്ടെന്ന് പറഞ്ഞുവിശ്വസിപ്പിക്കാൻ മോൺസണ് കഴിഞ്ഞുവെന്നതാണ് കാര്യം. യേശുവിനെ ഒറ്റിക്കൊടുക്കാൻ വേണ്ടി ഉപയോഗിച്ച 30 വെള്ളിക്കാശിൽ രണ്ടെണ്ണം കേരളത്തിലുണ്ട് എന്നായിരുന്നു മറ്റൊരു അവകാശവാദം. എല്ലാം കൈയിലുണ്ടെന്ന് മാത്രമല്ല തെളിയിക്കാൻ വ്യാജരേഖകളും. പുരാവസ്തു പ്രേമിയായ സൂപ്പർതാരം മോഹൻലാലിനെയും വീഴ്‌ത്താൻ നോക്കി. ഭാഗ്യത്തിന് രക്ഷപ്പെട്ടുവെന്ന് വാർത്തകൾ.

നടൻ കൂടിയാണെന്ന് അവകാശപ്പെടുന്നതുകൊണ്ട് സിനിമാ ബന്ധങ്ങളും പറയുന്നുണ്ട്. ആഡംബര ജീവിതമായിരുന്നു പ്രിയം. രസം കൂട്ടാൻ കാശ് മുടക്കി നടിമാർ അടക്കമുള്ളവരെ ചുറ്റിലും നിർത്തുന്ന പരിപാടിയും ഉണ്ടായിരുന്നു. കലൂരിലെ ആഡംബര വസതിയിൽ ആട്ടവും പാട്ടവും എല്ലാം പതിവ്. ഇതിന്റെ ഫോട്ടോകളും ഇയാളുടെ പേജിൽ കാണാം. തന്റെ പ്രതാപം കാട്ടാൻ വേണ്ടി അംഗരക്ഷകരെയും ഇയാൾ കൊണ്ടുനടന്നിരുന്നു.

അമൂല്യ വസ്തുക്കളുടെ ശേഖരം കണ്ടാലോ...

കൊച്ചിയിലെ മുഖ്യപുരാവസ്തു സപ്ലൈക്കാരനായിരുന്നു മോൺസൺ മാവുങ്കൽ. അമൂല്യവസ്തുക്കൾ ശേഖരിച്ചതെല്ലാം ലോകത്തിന്റെ നാനാഭാഗങ്ങളിൽ അലഞ്ഞുതിരിഞ്ഞും എന്നായിരുന്നു അവകാശവാദം. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ, ഇയാൾ വിൽപനയ്ക്കു വച്ച പുരാവസ്തുക്കൾ പലതും ചേർത്തലയിലെ ആശാരി നിർമ്മിച്ചതാണെന്ന് കണ്ടെത്തി. തെളിവുകൾ ശേഖരിച്ച ശേഷമാണ് ക്രൈംബ്രാഞ്ച് സംഘം മോൺസനെ ഫ്‌ളാറ്റിൽ എത്തി കസ്റ്റഡിയിൽ എടുത്തത്.

അൽഫോൻസാമ്മയുടെ വസ്ത്രത്തിന്റെ ഭാഗം, അന്തോണിസ് പുണ്യാളന്റെ നഖത്തിന്റെ ഭാഗം, മദർ തെരേസയുടെ മുടി, റാണി മരിയ സിസ്റ്ററിന്റെ തിരുശേഷിപ്പ്, ഗാഗുൽത്തയിൽ നിന്നെടുത്ത മണ്ണിൽ ഉണ്ടാക്കിയ കുരിശിനുള്ളിൽ നിർമ്മിച്ച ഏറ്റവും ചെറിയ ബൈബിൾ, സ്വർണം കൊണ്ടുണ്ടാക്കിയ ബൈബിൾ തുടങ്ങിയ നിരവധി പുരാവസ്തുക്കൾ തന്റെ ശേഖരത്തിൽ ഉണ്ടെന്ന് വിശ്വസിപ്പിച്ചിരുന്നു. നൂറിലേറെ ഖുറാൻ പതിപ്പുകൾ, ഇരുന്നൂറിലേറെ ബൈബിളുകൾ, എണ്ണമറ്റ ഹൈന്ദവ മതഗ്രന്ഥങ്ങൾ എന്നിവയും ഉണ്ടായിരുന്നു. ഇവയെല്ലാം ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതായിരുന്നു എന്നായിരുന്നു ഇയാൾ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഇരുമ്പു സീൽ, ടിപ്പു സുൽത്താൻ ഉപയോഗിച്ചിരുന്ന വാളും കൈക്കത്തിയും, നൈസാം അടക്കമുള്ള വിവിധ രാജാക്കന്മാരുടെ വാളകൾ, ഛത്രപതി ശിവജിയുടെ ഭഗവത്ഗീത, ഔറംഗസീബിന്റെ മുദ്ര മോതിരം, കേരള സംസ്‌കാര ചിഹ്നങ്ങൾ, ഇന്ത്യയിൽ ആദ്യമായി ഉപോയോഗിച്ച ഗ്രാമമോണുകൾ, ഇന്ത്യയിലെ ആദ്യ ഫാൻ, വിവിധ തരം വാച്ചുകൾ.

വിശ്വവിഖ്യാത ചിത്രകാരന്മാരായ രാജാ രവിവർമ്മ മുതൽ പിക്കാസോ വരെയുള്ള പ്രഗത്ഭരുടെ ചിത്രകലാ ശേഖരവും മോൻസൺ അവകാശ വാദങ്ങളിൽ നിറച്ചു. ഒന്നരക്കോടി രൂപ വിലമതിക്കുന്ന കൊറിയർ മാസ് ചീഫ് എന്ന നായയെ ഇന്ത്യയിൽ ആദ്യം സ്വന്തമാക്കിയതും ഈ മലയാളി ഡോക്ടറായിരുന്നു. രാജ്യത്തെ ആദ്യ ടെലിഫോണും മൈസൂർ രാജാവിൽ നിന്ന് സമ്മാനമായി ലഭിച്ച പുരാതന ക്ലോക്കും നിധിശേഖരത്തിൽ ഉൾപ്പെടുന്നുവെന്ന് അവകാശപ്പെട്ടിരുന്നു.

അത്യാധുനിക ആഡംബര കാറായ പോർഷ മുതൽ 30 ഇനങ്ങളാണ് ഇദ്ദേഹത്തിന് സ്വന്തമായുള്ളത്. പുരാവസ്തുക്കളുടെ കമനീയ കലവറയായ മോൻസണിന്റെ മാവുങ്കലിലെ വീട്ടിലേക്ക് പഴമകൾ ഏറെ ഇഷ്ടപ്പെടുന്ന നിരവധി സുഹൃത്തുക്കളാണ് എത്തിച്ചേർന്നിരുന്നത്. ഇതെല്ലാം തന്റെ തട്ടിപ്പിന് വഴിയാക്കി മാറ്റിയെന്നാണ് സൂചന. ഈ പുരാവസ്തുക്കൾ മുന്നിൽ വച്ച് സിനിമാക്കാരെ പോലും പറ്റിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതെല്ലാം നിഷേധിക്കുകയാണ് മോൺസൺ മാവുങ്കൽ.

പത്താം ക്ലാസ് പാസാകാതെ ഡോക്ടറേറ്റ്‌

ഡോ. മോൻസൻ മാവുങ്കൽ പത്താം ക്ലാസ് പോലും ഇയാൾ പാസായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇയാളുടെ പേരിൽ വിദേശത്ത് അക്കൗണ്ടുകൾ ഇല്ലെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. പുരാവസ്തുക്കൾ വിറ്റതിനു കുവൈത്തിലെയും ദുബായിലെയും രാജ കുടുംബാംഗങ്ങൾ അയച്ചുതന്ന പണം നിക്ഷേപമുണ്ടെന്നും ഇയാൾ അവകാശപ്പെട്ടു. ഇതിന്റെ വ്യാജരേഖകൾ ആളുകളെ കാണിച്ച് വിശ്വസിപ്പിക്കുന്നതായിരുന്നു പതിവ്

കേസ് ഇങ്ങനെ

2,62,000 കോടി രൂപ തന്റെ അക്കൗണ്ടിലുണ്ടെന്ന് വ്യാജ രേഖ കാണിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. അഞ്ച് പേരിൽ നിന്ന് 10 കോടി രൂപയാണ് തട്ടിയെടുത്തത്. 2,62,000 കോടി രൂപ തന്റെ ബാങ്ക് അക്കൗണ്ടിലെത്തി. അത് തിരിച്ചെടുക്കുന്നതിന് കുറച്ച് പണത്തിന്റെ ആവശ്യമുണ്ട്. അതിനു വേണ്ടി സഹായം ചെയ്തു നൽകിയാൽ ബിസിനസ് സംരംഭങ്ങൾക്ക് താൻ പലിശരഹിത വായ്പ നൽകാമെന്ന വാഗ്ദാനം നൽകിയാണ് മോൺസൺ തട്ടിപ്പ് നടത്തിയത്. ശനിയാഴ്ച ചേർത്തലയിൽ നിന്നാണ് മോൻസൻ മാവുങ്കലിനെ കൊച്ചിയിൽ നിന്നുള്ള സംഘം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകീട്ടോടു കൂടി ഇയാളെ കോടതിയിൽ ഹാജരാക്കും.

അഞ്ച് പേരിൽ നിന്ന് 10 കോടി രൂപ തട്ടിയെടുത്തുവെന്നാണ് ക്രൈംബ്രാഞ്ചിന് നൽകിയിരിക്കുന്ന പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസുകൾ ഇയാൾക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരിൽ നിന്നു ഇത്തരത്തിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

കൊച്ചി കേന്ദ്രീകരിച്ച് പുരാവസ്തു കേന്ദ്രം നടത്തുകയായിരുന്നു ഇയാൾ. പുരാവസ്തു കേന്ദ്രത്തിലുള്ള പല വസ്തുക്കളും അതി പുരാതനവും കോടിക്കണക്കിന് രൂപ വിലവരുന്നതും ആണെന്നാണ് ഇയാൾ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ഇതിൽ പലതിലും തട്ടിപ്പുണ്ടെന്നാണ് ഇയാൾക്കെതിരായ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. കോസ്മറ്റോളജിയിൽ ഉൾപ്പെടെ ഡോക്ടറേറ്റും ഉണ്ടെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. ഇതും വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

കൊച്ചി കലൂരിലാണ് പുരാവസ്തു കേന്ദ്രമുള്ളത്. അവിടേക്ക് സംസ്ഥാനത്തെ പല പ്രമുഖരേയും വിളിച്ചു വരുത്തി സത്കരിക്കുന്ന പതിവുണ്ടായിരുന്നു. അത്തരത്തിൽ ഉന്നതരായ പലരേയും ചൂണ്ടിക്കാണിച്ച് അവരുമായുള്ള ബന്ധം വ്യക്തമാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. കൂടാതെ ഇയാൾക്ക് ചില സിനിമാ ബന്ധങ്ങളും ഉണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ഇയാളുമായി ബന്ധപ്പെട്ട് കൂടുതൽ തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്ന് ക്രൈംബ്രാഞ്ച് പരിശോധിച്ച് വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP