Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദക്ഷിണ ചൈന കടൽ മുഴുവൻ സ്വന്തമാണെന്ന ചൈനയുടെ നിലപാട് അംഗീകരിക്കില്ല; ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്കും സാമ്പത്തിക ഇടനാഴിക്കും ബദലുകളുമായി ക്വാഡ് ഉച്ചകോടി എത്തുന്നത് ഇന്ത്യൻ നിലപാടുകളുടെ വിജയം; ഇന്ത്യയും അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയും ഇനി ഒരുമിച്ച് മുമ്പോട്ട്

ദക്ഷിണ ചൈന കടൽ മുഴുവൻ സ്വന്തമാണെന്ന ചൈനയുടെ നിലപാട് അംഗീകരിക്കില്ല; ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്കും സാമ്പത്തിക ഇടനാഴിക്കും ബദലുകളുമായി ക്വാഡ് ഉച്ചകോടി എത്തുന്നത് ഇന്ത്യൻ നിലപാടുകളുടെ വിജയം; ഇന്ത്യയും അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയും ഇനി ഒരുമിച്ച് മുമ്പോട്ട്

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൻ: ക്വാഡിന്റെ ലക്ഷ്യം ചൈന തന്നെ. പാക്കിസ്ഥാനോ അഫ്ഗാനിസ്ഥാനിലെ താലിബാൻ കടന്നു വരവോ ഒന്നുമല്ല ഗൗരവത്തോടെ കാണേണ്ടത് ചൈനയുടെ കള്ളക്കളികളാണെന്ന് പ്രഖ്യാപിക്കുകയാണ് ക്വാഡ് രാജ്യത്തലവന്മാരുടെ ഉച്ചകോടി. ഇന്ത്യ പസിഫിക് മേഖല സ്വതന്ത്രവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായി സംരക്ഷിക്കാൻ യോജിച്ചു പ്രവർത്തിക്കാനാണ് ധാരണ. ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവയാണ് ചതുർരാഷ്ട്ര കൂട്ടായ്മയിലുള്ളത്.

ദക്ഷിണ ചൈന കടലിലും മേഖലയിലും സൈനിക ആധിപത്യം നേടാൻ ചൈന നടത്തുന്ന ശ്രമങ്ങളെ പേരെടുത്തു പറയാതെ വിമർശിക്കുകയാണ് ഈ രാജ്യങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൻ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതെ സുഗ എന്നിവരാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. പാക്കിസ്ഥാനെ ഇന്ത്യയ്‌ക്കെതിരെ അണിനിരത്തുന്നതിന് പിന്നിൽ ചൈനയ്ക്ക് വലിയ പങ്കുണ്ട്. സാമ്പത്തികമായി തകർന്ന പാക്കിസ്ഥാന്റെ ഏക ആശ്വാസമാണ് ചൈന. ഈ സാഹചര്യത്തിലാണ് അമേരിക്കയെ ചേർത്ത് നിർത്തി ചൈനീസ് വെല്ലുവിളിയെ തകർക്കാനും ഭീഷണികളെ തുറന്നു കാട്ടാനുമുള്ള ശ്രമം.

ദക്ഷിണ ചൈന കടൽ മുഴുവൻ സ്വന്തമാണെന്നാണ് ചൈനയുടെ നിലപാട്. തയ്വാൻ, ഫിലിപ്പീൻസ്, ബ്രൂണയ്, മലേഷ്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും ഈ മേഖലയിൽ അവകാശമുന്നയിക്കുന്നുണ്ട്. ജപ്പാനുമായും ചൈനയ്ക്ക് തർക്കങ്ങളുണ്ട്. ഈ സാഹചര്യത്തിലാണു ക്വാഡ് ഉച്ചകോടി പ്രഖ്യാപനം പ്രസക്തമാകുന്നത്. ആസിയാൻ രാജ്യങ്ങളുടെ നിലപാടുകളോടും ക്വാഡ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ചൈനയ്‌ക്കെതിരെ ആസിയാൻ രാജ്യങ്ങൾ ഒരുമിച്ച് നിൽക്കുമെന്ന സന്ദേശവും ഇതിലൂടെ ഇന്ത്യ ലോകത്തിന് നൽകുന്നുണ്ട്.

ചൈനയെയും ഏഷ്യയുടെ മറ്റു ഭാഗങ്ങളെയും റോഡുമാർഗം ബന്ധിപ്പിക്കാനുള്ള ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്കും ചൈന പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിക്കും ബദലായാണ് ക്വാഡ് രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. യൂറോപ്യൻ യൂണിയനെയും സഹകരിപ്പിക്കും. പുനരുപയോഗിക്കാവുന്ന ഊർജോൽപാദനത്തിനു പ്രാമുഖ്യം നൽകും. ഇന്ത്യയുടെ സംരംഭങ്ങളെ ക്വാഡ് പിന്തുണയ്ക്കും.

അടിസ്ഥാന വികസനത്തിന്റെ മറവിലാണ് പാക്കിസ്ഥാനേയും അഫ്ഗാനേയും ചൈന ചേർത്ത് നിർത്തുന്നത്. നേപ്പാളിലും ഭൂട്ടാനിലും പോലും ഇതിലൂടെ ഇന്ത്യൻ വിരുദ്ധ വികാരം കത്തിക്കാൻ ചൈന ശ്രമിക്കുന്നുണ്ട്. ശ്രീലങ്കയിൽ നടത്തിയ ഇടപെടലും ഇന്ത്യയെ ലക്ഷ്യമിട്ടാണ്. അമേരിക്കയും ചൈനയെയാണ് പ്രധാന ശുത്രുവായി കാണുന്നത്. ഈ സാഹചര്യത്തിൽ ക്വാഡിന്റെ തീരുമാനങ്ങൾ ഏറെ നിർണ്ണായകമാണ്. ഇന്ത്യയും അമേരിക്കയുമാണ് ഇത്തരമൊരു കൂട്ടായ്മയുടെ ചാലക ശക്തിയെന്നതും വസ്തുതയാണ്.

നിയമാനുസൃതമായ ലോകക്രമത്തിനും മേഖലയുടെ സുരക്ഷയ്ക്കും വേണ്ടി ഒരുമിച്ചു പ്രവർത്തിക്കും. 4 രാജ്യങ്ങളിൽ നിന്നുമുള്ള 100 വിദ്യാർത്ഥികൾക്ക് ശാസ്ത്രം, സാങ്കേതിക വിദ്യ, എൻജിനീയറിങ്, ഗണിതം എന്നീ മേഖലകളിൽ ഫെലോഷിപ് നൽകും. ബഹിരാകാശ ഗവേഷണത്തിന് 4 രാജ്യങ്ങളുടെയും വർക്കിങ് ഗ്രൂപ്പ്, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ, പരിസ്ഥിതി സൗഹൃദ ഷിപ്പിങ് ശൃംഖല തുടങ്ങിയവയും ക്വാഡ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിലുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP