Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുടുംബസ്വത്ത് കൈക്കലാക്കുക ലക്ഷ്യം; സഹോദരന്മാരേയും അവരുടെ മക്കളേയും 20 വർഷത്തിനിടെ കൊലപ്പെടുത്തി; ചുരുളഴിഞ്ഞത് ബന്ധുവായ യുവാവിനെ കാണാതായത് അന്വേഷിച്ചപ്പോൾ; മൂന്ന് പേർ അറസ്റ്റിൽ

കുടുംബസ്വത്ത് കൈക്കലാക്കുക ലക്ഷ്യം; സഹോദരന്മാരേയും അവരുടെ മക്കളേയും 20 വർഷത്തിനിടെ കൊലപ്പെടുത്തി; ചുരുളഴിഞ്ഞത് ബന്ധുവായ യുവാവിനെ കാണാതായത് അന്വേഷിച്ചപ്പോൾ; മൂന്ന് പേർ അറസ്റ്റിൽ

ന്യൂസ് ഡെസ്‌ക്‌

ലഖ്നൗ: കുടുംബ സ്വത്ത് കൈക്കലാക്കാനായി ഉറ്റവരായ അഞ്ച് ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗസ്സിയാബാദ് സ്വദേശി ലീലു ത്യാഗിയാണ് കൊലപാതക പരമ്പരയ്ക്ക് പിന്നിൽ. 20 വർഷത്തിനിടെയാണ് തന്റെ അടുത്ത ബന്ധുക്കളെ ഇയാളും കൂട്ടാളികളും ചേർന്ന് കൊന്നു തള്ളിയത്.

ലീലുവിന്റെ ബന്ധുവായ രേഷു എന്ന യുവാവിനെ കാണാതായത് സംബന്ധിച്ച പരാതി അന്വേഷിച്ചതോടെയാണ് കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്. ലീലു ത്യാഗിക്കൊപ്പം ഇയാളുടെ രണ്ട് കൂട്ടാളികളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പേർ ഒളിവിലാണ്.

20 വർഷങ്ങൾക്ക് മുൻപാണ് ലീലു ആദ്യത്തെ കൊലപാതകം നടത്തിയത്. തന്റെ ജ്യേഷ്ഠ സഹോദരൻ സുധീർ ത്യാഗിയെയാണ് ആദ്യം ലീലു ത്യാഗിയും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയത്.

ഇതിന് പിന്നാലെ വിഷം നൽകി എട്ട് വയസ്സ് മാത്രം പ്രായമുള്ള സുധീറിന്റെ മകളേയും ലീലു കൊലപ്പെടുത്തി. കുറച്ച് വർഷങ്ങൾക്ക് ശേഷം സുധീറിന്റെ രണ്ടാമത്തെ മകളെ കൊന്ന് പുഴയിലെറിഞ്ഞു.

2012ൽ ലീലു തന്റെ രണ്ടാമത്തെ സഹോദരനായ ബ്രിജേഷിനേയും കൊലപ്പെടുത്തി. ബ്രിജേഷിന്റെ രണ്ടാമത്തെ മകൻ രഷുവിനെ കൊലപ്പെടുത്താൻ ഓഗസ്റ്റിൽ ലീലുവും കൂട്ടാളികളും പദ്ധതിയിട്ടിരുന്നു.

ഓഗസ്റ്റ് എട്ടിന് രേഷുവിനെ ഒരു പാർട്ടിക്കായി ക്ഷണിച്ച ശേഷം കഴുത്തിൽ കയറ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം രേഷുവിന്റെ മൃതശരീരം സമീപത്തെ കനാലിലേക്ക് വലിച്ചെറിഞ്ഞു.താൻ കൊലപ്പെടുത്തിയ മുതിർന്ന സഹോദരന്റെ വിധവയ്ക്ക് ഒപ്പമായിരുന്നു ലീലു ഇത്രയും നാൾ താമസിച്ചത്.

ഇതിനിടെ സഹോദരന്റെ സ്വത്തും ലീലു സ്വന്തം പേരിലേക്ക് മാറ്റിയിരുന്നു. ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന നിലയിൽ കൊലപാതകങ്ങൾ ഉണ്ടായിട്ടും ആർക്കും ലീലുവിനെ സംശയമുണ്ടായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP