Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാപ്പ ചുമത്തി നാടു കടത്തിയ പ്രതിയെ മയക്കുമരുന്നുമായി പിടികൂടി; പെരുമ്പാവൂരിൽ ലിന്റോയെ പിടികൂടിയത് രാത്രി വീട് വളഞ്ഞ്

കാപ്പ ചുമത്തി നാടു കടത്തിയ പ്രതിയെ മയക്കുമരുന്നുമായി പിടികൂടി; പെരുമ്പാവൂരിൽ ലിന്റോയെ പിടികൂടിയത് രാത്രി വീട് വളഞ്ഞ്

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ:കാപ്പ ചുമത്തി നാടു കടത്തിയ പ്രതിയെ എം.ഡി.എം.എ മയക്കുമരുന്നുമായി പിടികൂടി. കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടിൽ ലിന്റോ (24) നെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്. നിരവധി ക്രിമനൽ കേസിൽ പ്രതിയായ ഇയാളെ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് റൂറൽ ജില്ലയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിൽ കഴിഞ്ഞ ഡിസംബറിലാണ് നാടുകടത്തിയത്. ഇത് ലംഘിച്ച് മയക്കുമരുന്നുമായി ലിന്റോ ജില്ലക്കകത്ത് പ്രവേശിക്കുകയായിരുന്നു.

പള്ളിക്കര വെമ്പിള്ളി ഭാഗത്ത് ഇയാളുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കെ .കാർത്തിക്കിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പ്രത്യേക അന്വേഷണസംഘം രാത്രി വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. നരഹത്യാശ്രമം, അടിപിടി, കവർച്ച, മാരകായുധം കൈവശം വയ്ക്കൽ തുടങ്ങി നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്.

എസ്‌പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ എ.എസ്‌പി അനുജ് പൽവാൽ, ഇൻസ്‌പെക്ടർ വി.ടി ഷാജൻ, എസ്‌ഐമാരായ എംപി.എബി, കെ.ടി. ഷൈജൻ, എഎസ്ഐ കെ.കെ സുരേഷ് കുമാർ, എസ്.സി.പി.ഒ മാരായ പി.എ അബ്ദുൾ മനാഫ്, കെ.എൻ അജിൽ കുമാർ, ടി.എ അഫ്‌സൽ, എഡ്വിൻ ജോസഫ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP