Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംരംഭകരുടെ പരാതികൾക്ക് ഉടൻ പരിഹാരം ; പരാതി പരിഹാര സമിതി നിലവിൽവന്നു; സമിതി പ്രവർത്തിക്കുക ജില്ല, സംസ്ഥാന തലങ്ങളിൽ

സംരംഭകരുടെ പരാതികൾക്ക് ഉടൻ പരിഹാരം ; പരാതി പരിഹാര സമിതി നിലവിൽവന്നു;  സമിതി പ്രവർത്തിക്കുക ജില്ല, സംസ്ഥാന തലങ്ങളിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായം തുടങ്ങുന്നതും നടത്തിപ്പുമായും ബന്ധപ്പെട്ട് സംരംഭകരുടെ പരാതി സമയബന്ധിതമായി പരിഹരിക്കാൻ സംവിധാനമായി. സിവിൽ കോടതിയുടെ അധികാരമുള്ള പരാതി പരിഹാര സമിതിയാണ് നിലവിൽ വന്നത്. അഞ്ചുകോടിവരെ നിക്ഷേപമുള്ള സംരംഭകരുടെ പരാതി ജില്ലാതല സമിതിയും അതിനു മുകളിലുള്ളത് സംസ്ഥാനതല സമിതിയും പരിഗണിക്കും.

പരാതി ലഭിച്ചാൽ അഞ്ചു ദിവസത്തിനുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് റിപ്പോർട്ട് ആവശ്യപ്പെടണം. ഏഴു ദിവസത്തിനകം ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകണം. 30 ദിവസത്തിനകം സമിതി വിഷയത്തിൽ തീർപ്പ് കൽപ്പിക്കും. സമിതി ഉദ്യോഗസ്ഥന് നിർദ്ദേശം നൽകിയാൽ 15 ദിവസത്തിനകം നടപ്പാക്കണം. ഇല്ലെങ്കിൽ ദിവസം 250 രൂപ നിരക്കിൽ 10,000 രൂപവരെ പിഴ ഈടാക്കാം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്യാനും സമിതികൾക്ക് അധികാരമുണ്ട്.

കലക്ടറാണ് ജില്ലാ സമിതിയുടെ ചെയർമാൻ. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ, ജില്ലാ ലേബർ ഓഫീസർ, നഗരകാര്യ റീജണൽ ഡയറക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഒഫീസർ, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനിയർ എന്നിവർ അംഗങ്ങളാണ്.

ജില്ലാതലത്തിൽനിന്നുള്ള അപ്പീലുകളും സംസ്ഥാനതല സമിതി പരിഗണിക്കും. പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതലയുള്ളയാൾ, വ്യവസായവകുപ്പിന്റെ നിക്ഷേപവുമായി ബന്ധപ്പെട്ട ചുമതലയുള്ള സെക്രട്ടറി, തദ്ദേശവകുപ്പ് സെക്രട്ടറി, നിയമ സെക്രട്ടറി, ലാൻഡ് റവന്യൂ കമീഷണർ, ലേബർ കമീഷണർ, കെഎസ്ഇബി ചെയർമാൻ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡയറക്ടർ, വ്യവസായ ഡയറക്ടർ എന്നിവരാണ് അംഗങ്ങൾ.

പ്രതിനിധി ഇല്ലാത്ത വകുപ്പുമായി ബന്ധപ്പെട്ടാണ് പരാതിയെങ്കിൽ ചുമതലക്കാരനായ ഉദ്യോഗസ്ഥനെ ക്ഷണിക്കാൻ ജില്ലാതല, സംസ്ഥാനതല സമിതികൾക്ക് അധികാരമുണ്ടാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP