Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസ് ; നടി ജാക്വിലിൻ ഫെർണാണ്ടസിനെ വീണ്ടും ചോദ്യം ചെയ്യും; കേസിൽ നടിയെ ചോദ്യം ചെയ്യുന്നത് രണ്ടാം തവണ

200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസ് ; നടി ജാക്വിലിൻ ഫെർണാണ്ടസിനെ വീണ്ടും ചോദ്യം ചെയ്യും; കേസിൽ നടിയെ ചോദ്യം ചെയ്യുന്നത് രണ്ടാം തവണ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യും. 200 കോടിയുടെ തട്ടിപ്പുകേസിൽ രണ്ടാം തവണയാണ് നടിയെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.

സുകേഷ് ചന്ദ്രശേഖർ എന്നയാളാണ് കേസിലെ മുഖ്യപ്രതി. ഇയാൾ തന്റെ പ്രമോട്ടർമാരായ രൺബാക്‌സി, ശിവിന്ദർ സിങ്, മൽവിന്ദർ സിങ് എന്നിവരെ പറ്റിച്ച് 200 കോടി തട്ടിയെടുത്തെന്നാണ് കേസ്. 36കാരിയായ ജാക്വിലിനെയും ഇയാൾ പറ്റിച്ചതായാണ് സൂചന. സുകേഷിന്റെ ഭാര്യ ലീന പോൾ വഴിയാണ് നടി ഇവരുടെ കെണിയിൽ വീണതെന്നാണു റിപ്പോർട്ട്.

കേസിന്റെ ഭാഗമായി കഴിഞ്ഞ മാസം നടിയെ 5 മണിക്കൂറോളം ഇഡി ചോദ്യം ചെയ്തു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ കേസുകളാണ് സുകേഷിനെതിരെ ഇഡി ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 24ന് ഇയാളുടെ ചെന്നൈയിലെ ബംഗ്ലാവ്, 82.5 ലക്ഷം രൂപ, ആഡംബര കാറുകൾ എന്നിവ ഇഡി പിടിച്ചെടുത്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP