Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ ഇപ്പോൾ കേരളം ഇല്ല; ന്യൂനമർദ്ദം കേരളത്തിൽ അതിശക്തമായ മഴയാകും; ഇനിയുള്ള മൂന്ന് ദിവസം അതീവ ജാഗ്രത; 28 വരെ കേരള തീരത്ത് ആരും കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ ഇപ്പോൾ കേരളം ഇല്ല; ന്യൂനമർദ്ദം കേരളത്തിൽ അതിശക്തമായ മഴയാകും; ഇനിയുള്ള മൂന്ന് ദിവസം അതീവ ജാഗ്രത; 28 വരെ കേരള തീരത്ത് ആരും കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള തീരത്ത് അടുത്ത മൂന്ന് ദിവസം ആരും കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്. അതിതീവ്ര ന്യൂനമർദ്ദം ചുഴലിയായി മാറുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം.

വടക്കു കിഴക്കു ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദം കഴിഞ്ഞ 6 മണിക്കൂറായി, മണിക്കൂറിൽ 14 കിമീ വേഗതയിൽ പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു സെപ്റ്റംബർ 25 നു രാവിലെ 5.30 ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ പടിഞ്ഞാറൻ ഭാഗത്ത് 18.4 °N അക്ഷാംശത്തിലും 89.3 °E രേഖാംശത്തിലും അതിതീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ചു. ഗോപാൽപുർ (ഒഡിഷ) തീരത്ത് നിന്ന് ഏകദേശം 470 കി.മീ കിഴക്കു-തെക്കുകിഴക്കും കലിംഗപട്ടണം (ആന്ധ്രാപ്രദേശ് ) തീരത്ത് നിന്ന് ഏകദേശം 540 കി.മീ കിഴക്കു-വടക്കുകിഴക്കു മാറിയാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്.

അടുത്ത 6 മണിക്കൂറിൽ ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി (Cyclonic Storm) മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗത (Maximum Sustained Wind Speed) മണിക്കൂറിൽ 62 കി.മീ മുതൽ 88 കി.മീ ആകുന്നഘട്ടമാണ് ചുഴലിക്കാറ്റ് എന്ന് വിളിക്കുന്നത്. ചുഴലിക്കാറ്റായി മാറിയ ശേഷം പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു സെപ്റ്റംബർ 26 നു വൈകുനേരത്തോടുകൂടി വടക്കൻ ആന്ധ്രാപ്രദേശ്-തെക്കൻ ഒഡീഷ തീരത്തു വിശാഖപട്ടണത്തിനും ഗോപാൽപുരിനും ഇടയിൽ കലിംഗപട്ടണത്തിനു സമീപത്തായി കരയിൽ പ്രവേശിക്കാൻ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.

നിലവിൽ പ്രവചിക്കപ്പെടുന്ന ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എന്നിരുന്നാലും കേരളത്തിൽ സെപ്റ്റംബർ 25 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ശക്തമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ യെല്ലോ അലെർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു. സെപ്റ്റംബർ 27 ,28 തീയതികളിൽ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അഥോറിറ്റി പൂർണ്ണ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്

ന്യൂനമർദത്തിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. കൃത്യമായ ഇടവേളകളിൽ വരുന്ന മാറ്റങ്ങൾ അറിയിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP