Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിപ കാലത്തും കോവിഡ് കാലത്തുമെല്ലാം ആരോഗ്യകേരളത്തെ നയിച്ച ശൈലജ ടീച്ചറുള്ള നാടല്ലേ ഇത്; ഇവിടെ സ്ത്രീകൾക്ക് എന്താണ് സാധിക്കാത്തത്? ചരിത്രമെഴുതി ജസീമ ദസ്തക്കീറും; സിപിഎമ്മിന്റെ ഏറ്റവും പ്രായം കുറഞ്ഞ ബ്രാഞ്ച് സെക്രട്ടറി തികഞ്ഞ ആത്മവിശ്വാസത്തിൽ

നിപ കാലത്തും കോവിഡ് കാലത്തുമെല്ലാം ആരോഗ്യകേരളത്തെ നയിച്ച ശൈലജ ടീച്ചറുള്ള നാടല്ലേ ഇത്; ഇവിടെ സ്ത്രീകൾക്ക് എന്താണ് സാധിക്കാത്തത്? ചരിത്രമെഴുതി ജസീമ ദസ്തക്കീറും; സിപിഎമ്മിന്റെ ഏറ്റവും പ്രായം കുറഞ്ഞ ബ്രാഞ്ച് സെക്രട്ടറി തികഞ്ഞ ആത്മവിശ്വാസത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ജസീമ ദസ്തക്കീർ, സിപിഎമ്മിന്റെ ഏറ്റവും പ്രായം കുറഞ്ഞ ബ്രാഞ്ച് സെക്രട്ടറി. 21 വയസ്സ്. കൊല്ലം ചാത്തന്നൂർ ഏരിയ കമ്മിറ്റിയിലെ ചാത്തന്നൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിക്കു കീഴിലെ വയലിക്കട ബ്രാഞ്ച് സെക്രട്ടറിയായാണ് ജസീമ ദസ്തക്കീർ

സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുകയും നേതൃസ്ഥാനങ്ങളിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്യുന്ന പാർട്ടിയാണ് സിപിഎം. നിപ കാലത്തും കോവിഡ് കാലത്തുമെല്ലാം ആരോഗ്യകേരളത്തെ നയിച്ച ശൈലജ ടീച്ചറുള്ള നാടല്ലേ ഇത്. ഇവിടെ സ്ത്രീകൾക്ക് എന്താണ് സാധിക്കാത്തത്? ഇടതുപക്ഷത്തിന് മാത്രമാണ് ഇത്രയും ധൈര്യത്തോടെ ഇത്തരം നിലപാടുകൾ പിന്തുടരാൻ കഴിയുന്നത് എന്നാണ് തോന്നുന്നതെന്ന് ജസീമ പറയുന്നു. തിരുവനന്തപുരം കോർപ്പറേഷൻ മേയറായി ഇരുപത്തിയൊന്ന് വയസ്സുള്ള ആര്യാ രാജേന്ദ്രനെ സിപിഎം നിയോഗിച്ചിരുന്നു. ഇതിന് സമാനമാണ് പാർട്ടിയിലെ ബ്രാഞ്ച് സെക്രട്ടറിയായി 21കാരിയും എത്തുന്നത്.

ബ്രാഞ്ച് കമ്മിറ്റിയിൽ നേരത്തെ തന്നെ സജീവമായി പ്രവർത്തിച്ചിരുന്നു ജസീമ. വനിതാ ശാക്തീകരണത്തിന്റെ സന്ദേശം എത്തിക്കുന്നതിന്റെ ഭാഗമായാണ് ജസീമയുടെ നിയമനം. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് ജസീമ സിപിഎം രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത്. ഈ വർഷം ചാത്തന്നൂർ എസ്.എൻ കോളേജിൽ നിന്ന് ബി.എ ഫിലോസഫി പൂർത്തിയാക്കിയിരുന്നു ഈ ഇരുപത്തിയൊന്നുകാരി. മെഡിക്കൽ കോഡിങ് എന്നൊരു ഓൺലകോഴ്സ് കൂടി ചെയ്യുന്നുണ്ട്. എൽഎൽബിയാണ് താൽപര്യം.

അച്ഛൻ ദസ്തക്കീർ സിപിഎം. ലോക്കൽ കമ്മിറ്റി അംഗമാണ്. 28 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം തിരിച്ചുവന്ന് പാർട്ടിയിൽ സജീവമാണ് അച്ഛൻ. ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു അച്ഛൻ. വാപ്പച്ചിയും ഈ രംഗത്ത് തന്നെ ആയതിനാൽ ഞാൻ പൊതുപ്രവർത്തനത്തിൽ സജീവമാകുന്നതിൽ ആർക്കും എതിർപ്പില്ലെന്ന് ജസീമയും പറയുന്നു. ഉമ്മച്ചിയുടെ പിന്തുണയുണ്ടെന്നും വിശദീകരിക്കുന്നു.

വിദ്യാർത്ഥി സംഘടനാ പ്രവർത്തനകാലം മുതൽ തന്നെ നാട്ടിൽ സജീവമായി നിന്നിരുന്ന എസ് എഫ് ഐക്കാരിയാണ് ജസീമ. പ്രളയകാലത്തും കോവിഡ് കാലത്തുമെല്ലാം ഡിവൈഎഫ്ഐയുടെയും പാർട്ടിയുടെയും വളണ്ടിയറായി പ്രവർത്തിച്ചിട്ടുണ്ട്. എസ്.എഫ്.ഐയുടെ സജീവ പ്രവർത്തകയായിരുന്നു. എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി, ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിരവധി സമരങ്ങളിൽ പങ്കെടുത്തു. ഇപ്പോൾ എസ്.എഫ്.ഐ. ചാത്തന്നൂർ ഏരിയ ജോയിന്റ് സെക്രട്ടറിയും മാതൃകം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ. മേഖലാ ജോയിന്റ് സെക്രട്ടറിയുമായി പ്രവർത്തിക്കുന്നുണ്ട്. ഇതിനിടെയാണ് പുതിയ ഉത്തരവാദിത്തം.

ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തതിൽ എതിർപ്പുകളൊന്നും ഉള്ളതായി തോന്നിയിട്ടില്ല. എല്ലാവരും അഭിനന്ദിച്ചു. ധൈര്യം പകർന്നു. എന്തിനും കൂടെ നിൽക്കുമെന്ന് തന്നെയാണ് എന്റെ സഖാക്കൾ ഉറപ്പ് നൽകിയിട്ടുള്ളത്. ഞാൻ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരുപാട് മുതിർന്ന സഖാക്കൾ കൂടെയുണ്ട്. അത് തന്നെയാണ് എന്റെ ധൈര്യവും-ജസീമ പറയുന്നു.

ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും സിപിഐഎം നിരവധി പ്രായംകുറഞ്ഞ വനിതകളെ മത്സരരംഗത്തേക്കിറക്കിയിരുന്നു. തിരുവനന്തപുരം മേയറായി ബാലസംഘം സംസ്ഥാന പ്രസിഡന്റ് ആര്യ രാജേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടത് വലിയ വാർത്തയായിരുന്നു. പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമ്പോൾ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ നേതാവ് ആയിരുന്ന രേഷ്മ മറിയം റോയിക്കും 21 വയസ് മാത്രമായിരുന്നു പ്രായം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP