Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്മയുടെ സ്വപ്‌നം നിറവേറ്റി; നാടിനായി പ്രവർത്തിക്കേണ്ട സമയം ആണിതെന്നും കെ.മീര; തൃശൂർ സ്വദേശിനി സിവിൽ സർവീസ് പരീക്ഷയിൽ നേടിയത് ആറാം റാങ്ക്; ആദ്യ നൂറു റാങ്കുകാരിൽ പത്തിലേറെ പേരുമായി കേരളത്തിന് നേട്ടം

അമ്മയുടെ സ്വപ്‌നം നിറവേറ്റി; നാടിനായി പ്രവർത്തിക്കേണ്ട സമയം ആണിതെന്നും കെ.മീര; തൃശൂർ സ്വദേശിനി സിവിൽ സർവീസ് പരീക്ഷയിൽ നേടിയത് ആറാം റാങ്ക്; ആദ്യ നൂറു റാങ്കുകാരിൽ പത്തിലേറെ പേരുമായി കേരളത്തിന് നേട്ടം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: 2020ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിന് ആണ് ഒന്നാം റാങ്ക്.  ജാഗൃതി അവസ്തി രണ്ടാം റാങ്കും അങ്കിത ജയിൻ മൂന്നാം റാങ്കും കരസ്ഥമാക്കി. ആദ്യ ആറ് റാങ്കുകളിൽ അഞ്ചും വനിതകൾക്കാണ്.പരീക്ഷയിൽ കേരളത്തിന് അഭിമാന നേട്ടം. നിരവധി മലയാളികൾ റാങ്ക് പട്ടികയിൽ ഇടംപിടിച്ചു. തൃശ്ശൂർ കോലഴി സ്വദേശിനിയായ മീര കെ ആണ് ഒന്നാമത്. ആറാം റാങ്കാണ് മീര നേടിയത്.

നാടിനായി പ്രവർത്തിക്കേണ്ട സമയമാണിത്. ഏറ്റെടുക്കുന്ന ദൗത്യം നന്നായി ചെയ്യാൻ കഴിയുമെന്ന് ഈ നേട്ടത്തിലൂടെ പ്രതീക്ഷിക്കുന്നതായി സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയ കെ മീര പറയുന്നു. അമ്മയുടെ സ്വപ്നമായിരുന്നു ഇത്. കഠിനാധ്വാനം ഉണ്ടെങ്കിൽ ആർക്കും നേടാനാകും. നമ്മളെ ഏൽപ്പിക്കുന്ന കാര്യങ്ങൾ നന്നായി ചെയ്യണമെന്നാണ് ആഗ്രഹമെന്നും മീര പറഞ്ഞു.

ആദ്യം ലിസ്റ്റിൽ പേര് കണ്ടപ്പോൾ ഒന്നൂകൂടി നോക്കി. പിന്നെ ഒരുപാട് സന്തോഷം തോന്നി. സിവിൽ സർവീസ് ലഭിച്ചാൽ നമുക്ക് ഒരുപാട് ചെയ്യാൻ കഴിയുമെന്ന് അമ്മ പറയുന്നതാണ് തനിക്ക് പ്രചോദനമായത്. നാലാം തവണത്തെ ശ്രമത്തിലാണ് റാങ്ക് ലഭിച്ചതെന്നും മീര പറഞ്ഞു

മലയാളികളായ മിഥുൻ പ്രോംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായർ പതിനാലാം റാങ്കും സ്വന്തമാക്കി. പി ശ്രീജ (റാങ്ക് 20), അപർണ രമേശ് (റാങ്ക് 35), അശ്വതി ജിജി (റാങ്ക് 41), നിഷ (റാങ്ക് 51), വീണ എസ് സുധൻ (റാങ്ക് 57), അപർണ എംബി (റാങ്ക് 62), പ്രസന്നകുമാർ (റാങ്ക് 100), ആര്യ ആർ നായർ (റാങ്ക് 113), കെഎം പ്രിയങ്ക (റാങ്ക് 121), പി ദേവി (റാങ്ക് 143), അനന്തു ചന്ദ്രശേഖർ (റാങ്ക് 145), എംബി ശിൽപ (റാങ്ക് 147), രാഹുൽ ആർ നായർ (റാങ്ക് 154), എംഎൽ രേഷ്മ (256), കെ അർജുൻ (റാങ്ക് 257) തുടങ്ങിയവരാണ് റാങ്ക് പട്ടികയിലെ മറ്റ് മലയാളികൾ.

ആകെ 761 പേർ സിവിൽ സർവീസ് യോഗ്യത നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP