Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജാതീയ കേരളത്തിലെ ഭൂസമര പോരാട്ടങ്ങളെ കൃത്യപെടുത്തിയ സമര നായകൻ: ഹമീദ് വാണിയമ്പലം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിലെ ജാതീയതയിൽ അധിഷ്ഠിതമായ വിവേചനങ്ങൾക്കെതിരെ ഭൂസമരങ്ങളിലൂടെ പോരാടിയ സമരനായകനാണ് ളാഹ ഗോപാലനെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. ഭൂപരിഷ്‌കരണത്തിലെ പൊള്ളത്തരങ്ങളും ജാതീയ വിവേചനത്തിലൂടെ ഭരണകൂടം എങ്ങനെയാണ് ദളിത് ആദിവാസി പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങളെ കവർന്നെടുക്കുന്നതെന്നും തെളിയിച്ച സമരനേതാവ് അദ്ദേഹം.

ചെങ്ങറയിലെ ഭൂസമരം കേരളത്തിലെ ഭരണകൂടത്തിന് അവഗണിക്കാൻ കഴിയാത്ത ഒന്നാക്കി മാറ്റിയത് ളാഹ ഗോപാലന്റെ കരുത്തുറ്റ നേതൃത്വമാണ്. ആധുനിക കേരളത്തിലെ ഭൂസമരങ്ങൾക്ക് പ്രചോദനം തന്നെയായിരുന്നു ചെങ്ങറ ഭൂസമര പോരാട്ടം. ഇടതുപക്ഷത്തിന്റെ ഭൂരഹിതരോടുള്ള വഞ്ചനാപരമായ നിലപാടും കോർപ്പറേറ്റ് ചങ്ങാത്തവും മറനീക്കി പുറത്തുവന്ന ഒന്നായിരുന്നു ചെങ്ങറ സമരം. സമര സമൂഹത്തെ കൃത്യമായ രാഷ്ട്രീയ ബോധത്തോടെ നയിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. ചെങ്ങറ ഭൂസമര നേതാവ് എന്നതോടൊപ്പം തന്നെ കേരളം ബോധപൂർവം മറക്കാൻ ശ്രമിച്ച ഭൂപ്രശ്‌നത്തെ സജീവ ചർച്ചയാക്കി മാറ്റുന്നതിന് ളാഹ ഗോപാലനു കഴിഞ്ഞുവെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP