Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാനദണ്ഡം പാലിച്ചും രക്ഷയില്ല; കോവിഡ് വ്യാപനത്തെത്തുടർന്ന് പൊന്മുടി അടച്ചു; പ്രവേശനം നിർത്തിയത് നിയന്ത്രണങ്ങൾ ശക്തമാക്കിയതിന് പിന്നാലെ

മാനദണ്ഡം പാലിച്ചും രക്ഷയില്ല; കോവിഡ് വ്യാപനത്തെത്തുടർന്ന് പൊന്മുടി അടച്ചു; പ്രവേശനം നിർത്തിയത് നിയന്ത്രണങ്ങൾ ശക്തമാക്കിയതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : പൊന്മുടി, കല്ലാർ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു. വിതുര പഞ്ചായത്തിലെ കല്ലാർ വാർഡ് കണ്ടെയ്ന്മെന്റ് സോൺ ആയതിനെ തുടർന്നാണ് നടപടി. പൊന്മുടി, കല്ലാർ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.

കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ടരമാസത്തോളം സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്ന പൊന്മുടി അടുത്തിടെയാണ് തുറന്നത്. ടൂറിസ്റ്റുകളുടെ തിരക്ക് ഏറിയതോടെ പൊന്മുടിയിൽ പ്രവേശനത്തിന് നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.

ഒന്നാം ഡോസ് കോവിഡ് വാക്സിനെടുത്തവർ, ആർടിപിസിആർ പരിശോധന നടത്തിയവർ, കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ് ഒരുമാസം പിന്നിട്ടവർ എന്നിങ്ങനെ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കാണ് പ്രവേശനം അനുവദിച്ചിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP