Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമ്മ മരിച്ചു; അച്ഛൻ ലഹരിക്ക് അടിമ; അയൽവാസിയുടെ ചതിയിൽ പീഡനവും; ഭാര്യയും മക്കളും പിണങ്ങി പോയപ്പോൾ പ്രണയ ചതിയിൽ പതിനാറുകാരിയെ വീഴ്‌ത്തിയത് പോക്‌സോ കേസായി; യുവാവ് അറസ്റ്റിലായി ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഇരയായ പ്ലസ് ടുക്കാരിയുടെ തൂങ്ങി മരണം: കോന്നിയിലേത് മനോവിഷമത്തിലെ ആത്മഹത്യ

അമ്മ മരിച്ചു; അച്ഛൻ ലഹരിക്ക് അടിമ; അയൽവാസിയുടെ ചതിയിൽ പീഡനവും; ഭാര്യയും മക്കളും പിണങ്ങി പോയപ്പോൾ പ്രണയ ചതിയിൽ പതിനാറുകാരിയെ വീഴ്‌ത്തിയത് പോക്‌സോ കേസായി; യുവാവ് അറസ്റ്റിലായി ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഇരയായ പ്ലസ് ടുക്കാരിയുടെ തൂങ്ങി മരണം: കോന്നിയിലേത് മനോവിഷമത്തിലെ ആത്മഹത്യ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പീഡനത്തിന് ഇരയായ പതിനാറുകാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോന്നിക്ക് അടുത്ത് പ്ലസ് വിദ്യാർത്ഥിയാണ് മരിച്ചത്. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സമീപവാസിയായ യുവാവിനെ ജൂലൈ 31 ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവാണ് പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചത്.

പെൺകുട്ടിയുടെ വീടിന് മുന്നിലൂടെയാണ് സ്വന്തം വീട്ടിലേക്ക് പ്രതി പോയിരുന്നത്. പ്രണയം നടിച്ച് വലയിലാക്കിയ കുട്ടിയെ രാത്രികാലങ്ങളിൽ സ്വന്തം വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചിരുന്നത്. പെൺകുട്ടിക്ക് മാതാവില്ല. പിതാവിനും പ്രായം ചെന്ന വല്യമ്മയ്ക്കുമൊപ്പമാണ് കഴിഞ്ഞിരുന്നത്. തനിച്ചുള്ള താമസവും പീഡനകേസിൽ അകപ്പെടേണ്ടി വന്നതും കുട്ടിക്ക് മനോവിഷമം സൃഷ്ടിച്ചിരുന്നു.

ഇന്ന് രാവിലെ ഒമ്പതു മണിയോടെ വീട്ടിലെ കിടപ്പു മുറിയിലാണ് പെൺകുട്ടി തൂങ്ങി മരിച്ചത്. മുറിയിലെ ഉത്തരത്തിൽ സെറ്റ് സാരി കൊണ്ട് കുടുക്കിട്ടാണ് ആത്മഹത്യ ചെയ്തത്. പ്രതിയും ഇരയും ദളിത് വിഭാഗത്തിൽപ്പെട്ടവരാണ്. വിഷ്ണുവിന്റെ ദുശീലം കാരണം ഭാര്യയും മക്കളും ഉപേക്ഷിച്ച് പോയതാണ്. പെൺകുട്ടിയുടെ പിതാവ് ലഹരി മരുന്നിന് അടിമയാണ്. ഈ സാഹചര്യം മുതലെടുത്താണ് കുട്ടിയെ ചൂഷണം ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP