Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒന്നാംക്ലാസുകാരും രണ്ടാം ക്ലാസുകാരും നവാഗതരുടെ പട്ടികയിൽ; സ്‌കൂളുകൾ തുറക്കുമ്പോൾ ആദ്യമായി വിദ്യാലയങ്ങളിൽ എത്തുന്നത് 6.07 ലക്ഷം കുട്ടികൾ

ഒന്നാംക്ലാസുകാരും രണ്ടാം ക്ലാസുകാരും നവാഗതരുടെ പട്ടികയിൽ; സ്‌കൂളുകൾ തുറക്കുമ്പോൾ ആദ്യമായി വിദ്യാലയങ്ങളിൽ എത്തുന്നത് 6.07 ലക്ഷം കുട്ടികൾ

സ്വന്തം ലേഖകൻ

കാളികാവ്: രണ്ട് വർഷത്തോളം പോന്ന ഇടവേളയ്ക്ക് ശേഷം നവംബറിൽ സ്‌കൂൾ തുറക്കാൻ ഒരുങ്ങുകയാണ്. 6,07,702 വിദ്യാർത്ഥികളാണ് സ്‌കൂളുകൾ തുറക്കുമ്പോൾ നവാഗതരായി വിദ്യാലയങ്ങളിൽ എത്തുന്നത്. ഈ വർഷത്തെ ഒന്നും രണ്ടും ക്ലാസുകാരെ നവാഗതരുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞവർഷം ഒരുദിവസംപോലും വിദ്യാലയങ്ങളിൽ ക്ലാസ് നടന്നിട്ടില്ല. അതിനാൽ രണ്ട് ക്ലാസുകളിലുമായെത്തുന്നവർ നവാഗതരുടെ പട്ടികയിൽപ്പെടും.

കഴിഞ്ഞവർഷം ഒന്നാംക്ലാസിൽ ചേർന്നത് 3,02,288 ഉം ഈവർഷം 3,05,414 പേരുമാണ് പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടിയത്. സ്വകാര്യ സ്‌കൂളുകളിലെ കുട്ടികളെക്കൂടി പരിഗണിക്കുമ്പോൾ നവാഗതരുടെ എണ്ണം ആറര ലക്ഷത്തോളമാകും. രണ്ട് പതിറ്റാണ്ടിനിടെ ഏറ്റവുംകൂടുതൽ വിദ്യാർത്ഥികൾ പുതുതായി പൊതുവിദ്യാലങ്ങളിൽ എത്തുന്നൂവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഈ വർഷം ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ ആകെ 34,10,167 വിദ്യാർത്ഥികളാണുള്ളത്. കഴിഞ്ഞവർഷം 33,74,328 കുട്ടികളും. ഇത്തവണ പൊതുവിദ്യാലയങ്ങളിൽ ഒന്നാംക്ലാസിലും കുട്ടികളുടെ എണ്ണത്തിൽ റെക്കോഡ് വർധനയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ 28,482 കുട്ടികൾ ഒന്നാംക്ലാസിൽ അധികമായിചേർന്നു. 20 വർഷത്തിനിടയിലെ ഏറ്റവുംകൂടിയ വർധനയാണിത്.

പൊതുവിദ്യാലയങ്ങളിൽ പ്രവേശനംനേടുന്ന കുട്ടികളുടെ എണ്ണത്തിലുള്ള വ്യത്യാസം ശാസ്ത്രീയമായി അപഗ്രഥനംചെയ്യാനും ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും തുടങ്ങുന്നത് 2017-2018 മുതലാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം തുടങ്ങി ആദ്യവർഷത്തിന് ശേഷമാണിത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിനാണ് ഇതിനുള്ള ചുമതല. 2018-19 മുതലാണ് പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കാണിക്കുന്ന ഗ്രാഫ് മുകളിലോട്ട് ഉയരാൻ തുടങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP