Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളികളെ തേടി വീണ്ടും ഭാഗ്യം എത്തി; ഭാര്യയുടെ പേരിൽ ഭർത്താവ് എടുത്ത ടിക്കറ്റിന് ഏഴ് കോടിയിലേറെ രൂപയുടെ സമ്മാനം: അത്യാഹ്ലാദത്തിൽ സുഗന്ധിയും ഭർത്താവ് മഹേഷും

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളികളെ തേടി വീണ്ടും ഭാഗ്യം എത്തി; ഭാര്യയുടെ പേരിൽ ഭർത്താവ് എടുത്ത ടിക്കറ്റിന് ഏഴ് കോടിയിലേറെ രൂപയുടെ സമ്മാനം: അത്യാഹ്ലാദത്തിൽ സുഗന്ധിയും ഭർത്താവ് മഹേഷും

സ്വന്തം ലേഖകൻ

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളികളെ തേടി വീണ്ടും ഭാഗ്യം എത്തി. ഇത്തവണ മലയാളി വീട്ടമ്മയുടെ പേരിലെടുത്ത ടിക്കറ്റിനാണ് കോടികളുടെ ഭാഗ്യം ഉണ്ടായത്. ഷാർജയിൽ താമസിക്കുന്ന മുംബൈ മലയാളിയായ വീട്ടമ്മയുടെ പേരിലെടുത്ത ടിക്കറ്റിനു ഏഴ് കോടിയിലേറെ രൂപ(10 ലക്ഷം യുഎസ് ഡോളർ) യുടെ സമ്മാനമാണ് ലഭിച്ചത്. സുഗന്ധി പിള്ള(40) എന്ന വീട്ടമ്മയ്ക്കാണ് ഇന്നു നടന്ന നറുക്കെടുപ്പിൽ ഭാഗ്യം ലഭിച്ചത്.

ഭർത്താവ് മഹേഷ് ആണ് സുഗന്ധിയുടെ പേരിൽ ടിക്കറ്റ് എടുത്തത്. മഹേഷ് തന്റെ സഹപ്രവർത്തകരായ ലബനീസ്, ഫിലിപ്പിനോ, 10 ഇന്ത്യക്കാർ എന്നിവരുമായി ചേർന്നു സുഗന്ധിയുടെ പേരിൽ എടുത്ത 1750 നമ്പർ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. ഈ മാസം ഒന്നിനാണ് ടിക്കറ്റ് എടുത്തത്.

കഴിഞ്ഞ 15 വർഷമായി മഹേഷ് തന്റെ സഹപ്രവർത്തകരുമായി ചേർന്ന് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഭാഗ്യം പരീക്ഷിക്കുന്നു. ഓരോ പ്രാവശ്യം ഓരോരുത്തരായാണു ടിക്കറ്റ് എടുക്കാറ്. ഇപ്രാവശ്യം തന്റെ ഊഴം വന്നപ്പോൾ ഭാര്യയുടെ പേരിൽ എടുക്കുകയായിരുന്നു. സമ്മാനം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് സുഗന്ധി പറഞ്ഞു.

ഇതോടൊപ്പം നടന്ന മറ്റു നറുക്കെടുപ്പിൽ അബുദാബിയിലെ ഇന്ത്യക്കാരനായ ധനശേഖർ ബാലസുന്ദരത്തിന് ആഡംബര മോട്ടോർബൈക്ക് സമ്മാനം ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP