Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാലാ ബിഷപ്പിന്റെ പരാമർശം: സർവക്ഷിയോഗം വിളിക്കാൻ ഉദ്ദേശിക്കുന്നില്ല; മത-സമുദായ നേതാക്കളെ വിളിച്ചുകൂട്ടുന്ന കാര്യം ചിന്തിക്കാമെന്നും മുഖ്യമന്ത്രി

പാലാ ബിഷപ്പിന്റെ പരാമർശം: സർവക്ഷിയോഗം വിളിക്കാൻ ഉദ്ദേശിക്കുന്നില്ല; മത-സമുദായ നേതാക്കളെ വിളിച്ചുകൂട്ടുന്ന കാര്യം ചിന്തിക്കാമെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ പ്രസ്താവനയെ തുടർന്നുണ്ടായ സ്ഥിതി വിശേഷം ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ മത, സമുദായ നേതാക്കളെ വിളിച്ചു കൂട്ടുന്ന കാര്യം ചിന്തിക്കാവുന്നതാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

സർവകക്ഷി യോഗം വിളിക്കുന്നതു കൊണ്ടു പ്രത്യേക പ്രയോജനമൊന്നുമില്ല. ഓരോ കക്ഷിയും അവരവരുടെ അഭിപ്രായം നാട്ടിൽ പ്രചരിപ്പിക്കട്ടെ. വിവാദം സൃഷ്ടിക്കാനാണ് ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. പ്രണയവും മയക്കുമരുന്നും മതത്തിന്റെ കണക്കിൽ വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP