Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ഒക്ടോബറിൽ ഇല്ല; വാർത്തകൾ തള്ളി ബി ഉണ്ണികൃഷ്ണൻ; സംവിധായകന്റെ പ്രതികരണം ചിത്രം ഉടൻ തിയേറ്ററിലേക്കെന്ന അഭ്യൂഹം സജീവമായതോടെ

നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ഒക്ടോബറിൽ ഇല്ല; വാർത്തകൾ തള്ളി ബി ഉണ്ണികൃഷ്ണൻ; സംവിധായകന്റെ പ്രതികരണം ചിത്രം ഉടൻ തിയേറ്ററിലേക്കെന്ന അഭ്യൂഹം സജീവമായതോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്. മോഹൻലാൽ നായകനായി അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണൻ ആണ്. ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്ത പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ.

നെയ്യാറ്റിൻകര ഗോപാന്റെ ആറാട്ടെന്ന ചിത്രം ഒക്ടോബറിൽ റിലീസ് ചെയ്യുമെന്ന വാർത്ത തള്ളിയിരിക്കുകയാണ് ബി ഉണ്ണികൃഷ്ണൻ. 'ആറാട്ട്' ഒക്‌റ്റോബറിൽ റിലിസ് ചെയ്യുന്നു എന്ന വാർത്ത തെറ്റാണ്. ചിത്രത്തിന്റെ റിലിസ് തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല എന്നും ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. നെയ്യാറ്റിൻകര ഗോപാന്റെ ആറാട്ടെന്ന ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് ഇതോടെ വിരാമമായിരിക്കുകയാണ്.

'നെയ്യാറ്റിൻകര ഗോപൻ' എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സ്വദേശമായ നെയ്യാറ്റിൻകരയിൽ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുന്നതും തുടർ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്.പുലിമുരുകൻ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഉദയ് കൃഷ്ണയുടെ തിരക്കഥയിൽ മോഹൻലാൽ അഭിനയിക്കുന്നുവെന്ന് പ്രത്യേകതയുണ്ട് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന സിനിമയ്ക്ക്.

ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തിൽ നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്. മോഹൻലാൽ നിറഞ്ഞാടി അഭിനയിക്കുന്ന മാസ് മസാല ചിത്രമെന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്ന ഉദയകൃഷ്ണ
പറഞ്ഞിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP