Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'കള്ളം പറഞ്ഞത് ഞാൻ': ക്ഷമ ചോദിച്ച് സെയ്തലവി; ഓണം ബംബറിൽ വീണ്ടും ട്വിസ്റ്റ്; കൂട്ടുകാരെ കബളിപ്പിക്കാൻ ചെയ്തത് കൈവിട്ടുപോയി; സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ തെറ്റ് ഏറ്റുപറയാനുള്ള മാനസികാവസ്ഥ നഷ്ടമായെന്നും സെയ്തലവി

'കള്ളം പറഞ്ഞത് ഞാൻ': ക്ഷമ ചോദിച്ച് സെയ്തലവി; ഓണം ബംബറിൽ വീണ്ടും ട്വിസ്റ്റ്; കൂട്ടുകാരെ കബളിപ്പിക്കാൻ ചെയ്തത് കൈവിട്ടുപോയി; സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ തെറ്റ് ഏറ്റുപറയാനുള്ള മാനസികാവസ്ഥ നഷ്ടമായെന്നും സെയ്തലവി

വിഷ്ണു.ജെ.ജെ.നായർ

തിരുവനന്തപുരം: ഓണം ബമ്പർ വിജയി താനാണെന്ന് പനമരം സ്വദേശി സെയ്തലവി അവകാശപ്പെട്ടതിനെ തുടർന്ന് ആരംഭിച്ച ലോട്ടറി നാടകങ്ങൾക്ക് വീണ്ടും വഴിത്തിരിവ്. ഒന്നാം സമ്മാനമായ 12 കോടി അടിച്ചത് തന്റെ ടിക്കറ്റിനാണെന്ന് പറഞ്ഞത് കളവാണെന്ന് ഏറ്റുപറഞ്ഞ് സെയ്തലവി രംഗത്ത്. കൂട്ടുകാരെ കബളിപ്പിക്കാൻ വേണ്ടി ചെയ്തതാണെന്നും എന്നാൽ സംഭവം കൈവിട്ട് പോവുകയായിരുന്നെന്നും സെയ്തലവി വീഡിയോ സന്ദേശത്തിൽ പറഞ്ഞു്. ഇത് ഇത്രയും വലിയ വിഷയമാകുമെന്ന് കരുതിയില്ല. എല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ തെറ്റ് ഏറ്റുപറയാനുള്ള മാനസികാവസ്ഥ നഷ്ടപ്പെടുകയായിരുന്നുവെന്നും കൂട്ടുകാർക്കും മറ്റുള്ളവർക്കുമുണ്ടായ ബുദ്ധിമുട്ടുകളിൽ വേദനയുണ്ടെന്നും സെയ്തലവി അറിയിച്ചു.

ആരാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 12 കോടി നേടിയ ഭാഗ്യവാൻ എന്ന് അന്വേഷിക്കുമ്പോഴാണ് തനിക്കാണ് സമ്മാനമെന്ന അവകാശവാദവുമായി ദുബായിൽ ഹോട്ടൽ ജീവനക്കാരനായ പനമരം സ്വദേശി സെയ്തലവി രംഗത്തെത്തിയത്. നാട്ടിലെ സുഹൃത്ത് അഹമ്മദ് വഴിയാണ് ലോട്ടറിയെടുത്തതെന്നും സെയ്തലവി പറഞ്ഞിരുന്നു. സെയ്തലവിയുടെ ഈ വാദം ഏറെ ആശയക്കുഴപ്പവും സൃഷ്ടിച്ചിരുന്നു. ടിക്കറ്റ് വിറ്റത് കോഴിക്കോട്ടോ പാലക്കാട്ടോ അല്ലെന്നും തൃപ്പൂണിത്തുറയിലെ കടയിൽ നിന്നുതന്നെയാണെന്ന് ഏജൻസിയും വ്യക്തമാക്കിയിരുന്നു.

മാത്രമല്ല, സെയ്തലവിയുടെ വാക്കുകൾ തള്ളി സുഹൃത്ത് അഹമ്മദും രംഗത്തെത്തിയിരുന്നു. ഫേസ്‌ബുക്കിൽ നിന്ന് ലഭിച്ച ടിക്കറ്റിന്റെ ഫോട്ടോയാണ് താൻ സെയ്തലവിക്ക് അയച്ചു കൊടുത്തതെന്നാണ് അഹമ്മദ് പറഞ്ഞത്.

അഹമ്മദ് അന്ന് മാധ്യമങ്ങളോട് പറഞ്ഞത്: ''ഒന്നാം സമ്മാനമായ 12 കോടിയുടെ ടിക്കറ്റ് എന്റെ കൈയിൽ ഇല്ല. അതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. ഇന്നലെ ഒരാൾ ഫേസ്‌ബുക്കിൽ ഇട്ട ടിക്കറ്റിന്റെ പടം ഞാൻ സെയ്തലവിക്ക് അയച്ചു കൊടുത്തതാണ്. ഇന്നലെ 4.10ന് ഫേസ്‌ബുക്കിൽ നിന്ന് പടം കിട്ടി. 4.53ന് സെയ്തലവിക്ക് അയച്ചു കൊടുത്തു. മറ്റൊരാൾക്ക് സെയ്തലവി കുറച്ച് പണം കൊടുക്കാനുണ്ട്. അപ്പം ലോട്ടറി എനിക്ക് അടിച്ചൂയെന്ന് ഞാൻ പറയുമെന്ന് സെയ്തലവി പറഞ്ഞു. ഞാൻ പറഞ്ഞു, ആയിക്കോട്ടോയെന്ന്. ഇതാണ് സംഭവിച്ചത്.''

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP