Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യു എസ് ടി യ്ക്ക് രണ്ട് ഐ എസ് ജി ഡിജിറ്റൽ കേസ് സ്റ്റഡി ബഹുമതികൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം, സെപ്റ്റംബർ 22, 2021: ആഗോള സാങ്കേതിക ഗവേഷണ, ഉപദേശക സ്ഥാപനമായ ഇൻഫർമേഷൻ സർവീസസ് ഗ്രൂപ്പിന്റെ (ഐ എസ് ജി) രണ്ട് '2021 ഐ എസ് ജി ഡിജിറ്റൽ കേസ് സ്റ്റഡി' ബഹുമതികൾക്ക് പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി അർഹമായി. എന്റർപ്രൈസ് ഉപയോക്താക്കൾക്കായി മികച്ച നിലവാരത്തിലുള്ള ഡിജിറ്റൽ പരിവർത്തന പ്രവർത്തനങ്ങൾ നടത്തുന്ന ഐടി, ബിസിനസ് സേവന ദാതാക്കളെയാണ് പുരസ്‌ക്കരങ്ങൾക്കായി തിരഞ്ഞെടുക്കുന്നത്.

'കഴിഞ്ഞ വർഷത്തെ സംഭവവികാസങ്ങൾ ഡിജിറ്റൽ സാങ്കേതികവിദ്യകളും ബിസിനസ്സ് മോഡലുകളും സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുകയുണ്ടായി,' എന്ന് ഐ എസ് ജി പങ്കാളിയും ചീഫ് റിസർച്ച് ഓഫീസറുമായ പോൾ റെയ്‌നോൾഡ്‌സ് പറഞ്ഞു. 'ഞങ്ങൾ പരിശോധിച്ച എന്റർപ്രൈസ്-പ്രൊവൈഡർ പ്രോജക്റ്റുകളിലുടനീളം ഉപഭോക്താവിന്റെയും ഉപയോക്തൃ അനുഭവത്തിന്റെയും മെച്ചപ്പെടുത്തൽ ഏറ്റവും പ്രാധാന്യമുള്ള ലക്ഷ്യമായിരുന്നു. കൂടാതെ, അവർ നൽകിയ നൂതനവും ഫലപ്രദവുമായ നിരവധി സൊല്യൂഷനുകൾ മികവുള്ള പരിവർത്തനങ്ങൾക്ക് കാരണമാകുന്നുണ്ട് എന്ന് കണ്ടെത്തുകയുണ്ടായി,' അദ്ദേഹം കൂട്ടിച്ചേർത്തു.

താഴെ പറയുന്ന രണ്ട് മേഖലകളിൽ യു എസ് ടി യുടെ ഡിജിറ്റൽ പരിവർത്തന ശ്രമങ്ങൾ മികവിന്റെ പുതിയ തലങ്ങളിൽ എത്തുകയുണ്ടായി:
സാമ്പത്തിക സേവനങ്ങളുടെ അതിരുകളില്ലാത്ത ഡിജിറ്റൽ പരിവർത്തനം: മുത്തൂറ്റ് ബ്ലൂ (മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്) വിന് വേണ്ടി യു എസ് ടിയുടെ പരിശ്രമങ്ങളുടെ ഫലമായി, ഭാവിയിലെ ബിസിനസ്സ് ആവശ്യങ്ങൾ ഉൾക്കൊള്ളാൻ പര്യാപ്തമായ രൂപകൽപ്പനയോടെ കമ്പനിയുടെ ഇൻഫ്രാസ്ട്രക്ച്ചർ പൂർണ്ണമായും ആധുനിക തലത്തിലേയ്ക്ക് ഉയർത്താനായി. മികച്ച ഉപഭോക്തൃ അനുഭവം നൽകിക്കൊണ്ട് മുത്തൂറ്റ് ബ്ലൂവിന് ചെലവ് ലാഭിക്കാൻ കഴിയുന്ന തരത്തിലായിരുന്നു ഇത് നടപ്പിലാക്കിയത്. ഐ എസ് ജി യുടെ അഭിപ്രായത്തിൽ യു എസ് ടി യുമായുള്ള സഹകരണത്തിലൂടെ ആധുനികമായ വിവര സാങ്കേതിക സംവിധാനം വിപുലീകരിക്കാനും സുസ്ഥിരമായ ഡിജിറ്റൽ ഓപ്പറേറ്റിങ് മോഡൽ സാധ്യമാകുന്നതിനും മുത്തൂറ്റ് ബ്ലൂവിനു കഴിഞ്ഞിട്ടുണ്ട്.

സമ്പൂർണ്ണ ഓട്ടോമേറ്റഡ് കോൺടാക്റ്റ്‌ലെസ് ഇൻ-സ്റ്റോർ ചെക്ക്ഔട്ട് സൊല്യൂഷനിൽ നിന്നുള്ള വരുമാനവും പുതിയ ഉപഭോക്തൃ ഉൾക്കാഴ്ചകളും: അഹോൾഡ് ഡെൽഹൈസ് യു എസ് എന്ന കമ്പനിയുടെ റീറ്റെയ്ൽ സേവന ശൃംഖലയ്ക്കായി ഒരു വാക്ക്-ഇൻ, വാക്ക്-ഔട്ട് സൊല്യൂഷൻ വികസിപ്പിച്ചുകൊണ്ട്, കോൺടാക്റ്റ്‌ലെസ്സ് സ്റ്റോർ അനുഭവം നൽകാൻ യു എസ് ടിക്കായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് / മെഷീൻ ലേർണിങ് സാങ്കേതിക വിദ്യ, ക്യാമറകൾ, വെയിറ്റ് സെൻസറുകൾ, എഡ്ജ് കമ്പ്യൂട്ടിങ് ടെക്‌നോളജി, ക്ലൗഡ് അധിഷ്ഠിത സാങ്കേതികത്വം എന്നിവയുടെ സംയോജനമാണ് ഇവിടെ വിന്യസിക്കുന്നത്. ഈ ഡിജിറ്റൽ പരിവർത്തനം 99% ബില്ലിങ് കൃത്യത, ഉപഭോക്തൃ ഷോപ്പിങ് പെരുമാറ്റത്തെക്കുറിച്ചുള്ള അമൂല്യമായ പുതിയ ഉൾക്കാഴ്ചകളുള്ള റീറ്റെലയ്‌ർമാർക്ക് ഉയർന്ന വരുമാനം എന്നിവ സാധ്യമാക്കുന്നു. പുത്തൻ സാങ്കേതികവിദ്യ സ്വീകരിക്കുക വഴി ഡിജിറ്റൽ പരിവർത്തനത്തിലേക്കുള്ള മാർഗ്ഗം എളുപ്പമാക്കുന്നു. ഐഎസ്ജിയുടെ അഭിപ്രായത്തിൽ, സമ്പർക്കരഹിതമായ പരിഹാരങ്ങൾ കൂടുതൽ സ്വീകാര്യത നേടുന്നതിനാൽ സാധ്യമായ പുതിയ അനുഭവങ്ങളുടെയും ഉൾക്കാഴ്ചകളുടെയും ഒരു ഉത്തമ ഉദാഹരണമാണിത്.
'ഉപയോക്താക്കൾക്കായി നൂതന ഡിജിറ്റൽ സേവനങ്ങൾ നടപ്പിലാക്കി പരിവർത്തനത്തിലൂടെ അവരുടെ വിജയം ഉറപ്പാക്കാൻ ഞങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങളെ ഐഎസ്ജി ഒരിക്കൽ കൂടി അംഗീകരിച്ചതിൽ അഭിമാനമുണ്ട്,' എന്ന് യു എസ് ടി ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ സർവീസസ് ആഗോള മേധാവി മുരളീകൃഷ്ണൻ നായർ പറഞ്ഞു. 'ഡിജിറ്റൽ നമ്മുടെ ഡിഎൻഎയിൽ ഉണ്ട്. കഴിഞ്ഞ 20 വർഷക്കാലമായി, ബിസിനസ്സുകൾക്ക് വലിയ സാധ്യതകൾ തുറന്നു കൊടുക്കാനായി ഞങ്ങൾ യത്‌നിച്ചു കൊണ്ടേയിരിക്കുകയാണ്,' അദ്ദേഹം പറഞ്ഞു.

ഏകദേശം 250 സബ്മിഷനുകളിൽ നിന്ന് ഈ വർഷത്തെ അവാർഡിനായി 39 കമ്പനികളുടെ കേസ് സ്റ്റഡികളാണ് ഐ എസ് ജി തിരഞ്ഞെടുത്തത്. പരിഗണനയ്ക്കായി സമർപ്പിച്ച ഡിജിറ്റൽ പരിവർത്തന സംരംഭങ്ങളിൽ ഭൂരിഭാഗവും ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചവയായിരുന്നു.

''ഞങ്ങളുടെ ക്ലയന്റുകൾക്ക് അതിവേഗ പരിവർത്തനങ്ങൾ സൃഷ്ടിക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നു,'' യു എസ് ടി റീട്ടെയിൽ പ്ലാറ്റ്‌ഫോം ആൻഡ് സൊല്യൂഷൻസ് സീനിയർ ഡയറക്ടർ മഹേഷ് അഥല്യേ പറഞ്ഞു. 'ഐഎസ്ജിയിൽ നിന്ന് ഈ അംഗീകാരം ലഭിച്ചതിൽ ഞങ്ങൾ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു, കൂടാതെ ഭാവിയിലേക്ക് പ്രവർത്തിക്കുമ്പോൾ ഞങ്ങളുടെ ഉപയോക്താക്കൾക്ക് വിജയകരമായ ഫലങ്ങൾ നൽകുന്നത് തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.' ഇതിനു മുമ്പ് യു എസ് ടി, 2019 ലും 2020 ലും ഐ എസ് ജി ഡിജിറ്റൽ കേസ് സ്റ്റഡി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP