Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാരത് ബന്ദ് വിജയിപ്പിക്കുക - എഫ്.ഐ.ടി.യു

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സെപ്റ്റംബർ 27 ന് കർഷക സംഘടനകളുടെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ നടക്കുന്ന ഭാരത് ബന്ദിൽ എഫ്.ഐ.ടി.യു പങ്കെടുക്കുമെന്ന് സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. വംശീയ അജണ്ടകളും, കോർപറേറ്റ് അനുകൂല അജണ്ടകളും നിയമങ്ങളും മാത്രം നടപ്പാക്കുന്ന സർക്കാറായി മോദീ സർക്കാരിന്റെ ഭരണകാലഘട്ടം മാറിയിരിക്കുകയാണ്. സ്വാതന്ത്ര സമര കാലത്തിന് ശേഷം ഏറ്റവും കൂടുതൽ ജനവിഭാഗങ്ങൾ ഒരു സർക്കാരിന്റെ വിവിധ നിയമ നിർമ്മാണത്തിനെതിരെ ശക്തമായി തെരുവിലിറങ്ങേണ്ടി വരുന്ന സ്ഥിതിവിശേഷമാണ് രാജ്യത്തുള്ളത്. ഈ സാഹചര്യത്തിൽ അടിസ്ഥാന ജനവിഭാഗങ്ങളുടെ സമര തുടർച്ചയാണ് സെപ്റ്റംബർ 27 - നു രാജ്യത്തെ ട്രേഡ് യൂണിയനുകളും കർഷക സംഘടനകളും നടത്തുന്ന ഭാരത് ബന്ദ്.

കോർപറേറ്റുകൾക്കുവേണ്ടി രൂപീകരിച്ച കാർഷിക ബില്ലുകൾ പിൻവലിക്കുക, തൊഴിൽ നിയമ ഭേദഗതികൾ പിൻവലിക്കുക, പൊതുമേഖല സ്ഥാപനങ്ങളുടെ വിൽപന നിർത്തിവെയ്ക്കുക തുടങ്ങി തൊഴിലാളി - കർഷക - ജനദ്രോഹ നടപടികൾക്കെതിരെ നടത്തുന്ന ഭാരത് ബന്ദ് വിജയിപ്പിക്കണമെന്ന് സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന എഫ്.ഐ.ടി.യു സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP