Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാക്‌സിനെടുത്തു മടങ്ങിയ യുവതിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; പീഡനശ്രമം നടന്നത് ആലുവയിൽ

വാക്‌സിനെടുത്തു മടങ്ങിയ യുവതിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; പീഡനശ്രമം നടന്നത് ആലുവയിൽ

പ്രകാശ് ചന്ദ്രശേഖർ

ആലുവ: വാക്‌സിനെടുത്തു മടങ്ങുകയായിരുന്ന യുവതിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കുട്ടമശേരി ചെറുപറമ്പിൽ വീട്ടിൽ ലുക്കുമാൻ (36) ആണ് ആലുവ പൊലീസിന്റെ പിടിയിലായത്. ആലുവാ താലൂക്ക് ആശുപത്രിയിൽ നിന്ന് വാക്‌സിനെടുത്ത് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിക്ക് നേരെയാണ് പീഡനശ്രമം നടന്നത്.

തുടർന്ന് ഇയാൾ ദേശത്ത് ഇറങ്ങുകയും എയർപോർട്ട് ഭാഗത്തേക്കുള്ള ടാക്‌സി കാറിൽ കയറിപ്പോവുകയുമായിരുന്നു. ഈ ഭാഗത്തേക്കു പോയ കാർ കേന്ദീകരിച്ചു നടന്ന അന്വഷണത്തിലാണ് ലുക്കുമാനെ തിരിച്ചറിഞ്ഞത്. ആലുവ മാർക്കറ്റിലേക്ക് പോത്ത് സപ്ലൈ ചെയ്യുന്നയാളാണ് ലുക്കുമാൻ. മാർക്കറ്റിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.

എസ്‌ഐമാരായ സന്തോഷ് കുമാർ, ആർ. വിനോദ്, എഎസ്ഐ ബിനോജ് ഗോപാലകൃഷ്ണൻ, സി.പി.ഒ മാഹിൻ ഷാ അബൂബക്കർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP