Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കണ്ണൂർ മുസ്ലിം ലീഗിൽ വെട്ടിനിരത്തൽ; പത്തു പേർക്ക് സസ്‌പെൻഷൻ; പാർട്ടി അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയും വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്; സിപിഎം നീക്കം തടയാൻ മുൻകൂർ നടപടിയുമായി ലീഗ്

കണ്ണൂർ മുസ്ലിം ലീഗിൽ വെട്ടിനിരത്തൽ; പത്തു പേർക്ക് സസ്‌പെൻഷൻ; പാർട്ടി അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയും വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്; സിപിഎം നീക്കം തടയാൻ മുൻകൂർ നടപടിയുമായി ലീഗ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണുർ: കണ്ണൂർ മുസ്ലിംലീഗിൽ വെട്ടിനിരത്തൽ. പാർട്ടീ അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയും വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ജില്ലാ മുസ്ലിം ലീഗ് ഓഫീസിൽ കയറി കുഴപ്പമുണ്ടാക്കുകയും നേതാക്കളോട് അപമര്യാദയായി പെരുമാറുകയും ചെയ്ത തളിപ്പറമ്പിലെ മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കൾക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുവാൻ മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.

സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് വി.കെ അബ്ദുൽ ഖാദർ മൗലവി ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി അഡ്വ: അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു. മുൻസിപ്പൽ മുസ്ലിം ലീഗ് കമ്മറ്റിക്ക് സമാന്തരമായി കമ്മറ്റി രൂപീകരിക്കുകയും തീരുമാനം വാർത്താസമ്മേളനം നടത്തി പ്രഖ്യാപിക്കുകയും ചെയ്തതിന്റെ പേരിൽ പി.എ.സിദ്ധീഖ് (ഗാന്ധി ) കെ മുഹമ്മദ് ബഷീർ, പി.എം മുസ്തഫ, പി.പി. ഇസ്മയിൽ,സി.മുഹമ്മദ് സിറാജ് എന്നിവരെയും ജില്ലാ മുസ്ലിം ലീഗ് കമ്മറ്റി ഓഫീസിൽ കയറി കുഴപ്പമുണ്ടാക്കുകയും നേതാക്കളോട് അപമര്യാദയായി പെരുമാറുകയും ചെയ്തതതിന്റെ പേരിൽ പറമ്പിൽ അബ്ദുറഹിമാൻ, എൻ.യു ശഫീക്ക് മാസ്റ്റർ, ഓലിയൻജാഫർ , കെ.പി. നൗഷാദ്, ബപ്പു അഷ്‌റഫ് എന്നിവരെയും പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്യുവാൻ സംസ്ഥാന മുസ്ലിം ലീഗ് കമ്മറ്റിയോട് ജില്ലാ നേതൃത്വം ശുപാർശ ചെയ്തു.

മുൻസിപ്പൽ മുസ്ലിം ലീഗിന്‌സമാന്തരമായി പ്രഖ്യാപിക്കപ്പെട്ട കമ്മറ്റി ഭാരവാഹികളോട് ബന്ധപ്പെട്ട സ്ഥാനങ്ങൾ രണ്ട് ദിവസത്തിനകം രാജിവെച്ച് ജില്ലാ കമ്മറ്റിക്ക് റിപ്പോർട്ട് ചെയ്യാനും അല്ലാത്ത പക്ഷം അവരെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാനും യോഗം തീരുമാനിച്ചു തളിപ്പറമ്പിലെ വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അള്ളാംകുളം മഹമൂദ്, പി.കെ. സുബൈർ, സി.പി.വി.അബ്ദുള്ള, പി.മുഹമ്മദ് ഇഖ്ബാൽ എന്നിവർക്ക് അച്ചടക്ക വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ മൂന്നു ദിവസത്തിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് ഷോക്കോസ് നോട്ടീസ് നൽകാൻ തീരുമാനിച്ചു.

പത്ര ദൃശ്യ മാധ്യമങ്ങളിൽ പാർട്ടിയെയും നേതാക്കളെയും അപകീർത്തി പെടുത്തുന്ന വിധത്തിൽ വാർത്ത നൽകുന്നവരെയും പാർട്ടി രഹസ്യങ്ങൾ ചോർത്തി നൽകുന്നവരെയും കണ്ടെത്താൻ രണ്ട് അംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. ജില്ലാ ഭാരവാഹികളായ വി.പി. വമ്പൻ, അഡ്വ: എസ് മുഹമ്മദ്, ടി.എ തങ്ങൾ, ഇബ്രാഹിം മുണ്ടേരി, കെ.വി.മുഹമ്മദലി, കെ.ടി. സഹദുള്ള, അഡ്വ: കെ.എ.ലത്തീഫ്, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി, കെ.പി താഹിർ , എംപി.എ.റഹീം എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP