Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്ലസ് വൺ ആദ്യ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും; നാളെ മുതൽ പ്രവേശനം നേടാം; ഒന്നാം ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം

പ്ലസ് വൺ ആദ്യ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും; നാളെ മുതൽ പ്രവേശനം നേടാം; ഒന്നാം ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം; ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർഷ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ഇന്നു പ്രസിദ്ധീകരിക്കും. ഹയർസെക്കൻഡറി പ്രവേശനം നാളെ രാവിലെ 9നും വിഎച്ച്എസ്ഇ പ്രവേശനം 10നും തുടങ്ങും. അലോട്ട്‌മെന്റ് വിവരങ്ങൾക്ക് www.admission.dge.kerala.gov.in സന്ദർശിക്കുക.

അലോട്ട്‌മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ ഫസ്റ്റ് അലോട്ട് റിസൽട്ട് എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന ലെറ്ററിലെ തിയതിയിലും സമയത്തും പ്രവേശനം ലഭിച്ച സ്‌കൂളിൽ രക്ഷിതാവിനൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ആദ്യ അലോട്ട്‌മെന്റിൽ ഒന്നാം ഓപ്ഷൻ ലഭിക്കുന്നവർ ഫീസ് അടച്ച് സ്ഥിരം പ്രവേശനം നേടണം.

മറ്റു ഓപ്ഷനുകളിൽ പ്രവേശനം ലഭിക്കുന്നവർക്ക് ഫീസ് അടയ്ക്കാതെ താൽക്കാലിക പ്രവേശനം നേടാം. വിഎച്ച്എസ്ഇ പ്രവേശനം 29നും ഹയർ സെക്കൻഡറി പ്രവേശനം ഒക്ടോബർ ഒന്നിനും അവസാനിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP